Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

ദൈവം പിശാചിനെ സൃഷ്ടിച്ചുവോ?

ദൈവം പിശാചിനെ സൃഷ്ടിച്ചുവോ?Lesson 2

പ്രതിഭാശാലിയായ ഒരു ദുഷ്ടശക്തിയാൽ ലോകത്തിലെ മിക്ക ആളുകളും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിങ്ങളെ നശിപ്പിക്കുന്നതിനു ഗൂഢാലോചന നടത്തുന്നു. എന്നാല്‍ ഈ അന്ധകാരപ്രഭു നിങ്ങളുടെ ചിന്തയ്ക്ക് അധീതമായി പ്രവർത്തിക്കുന്നതാണ്. പലരും അവനെ ഒരു സാങ്കല്പിക കഥാപാത്രമായി മാത്രമേ കരുതുന്നുള്ളു. എന്നാൽ അവൻ യാഥാർത്ഥ്യമാകുന്നു. അവൻ കുടുംബങ്ങളേയും സഭകളേയും രാഷ്ട്രങ്ങളേയും ശിഥിലമാക്കുകയും കഷ്ടതയും ദുഃഖവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പുസ്തകമായ ബൈബിള്‍ അവന്‍റെ പേര്‍ വെളിപ്പെടുത്തുന്നു. അവന്‍റെ പേരാണ് സാത്താൻ അഥവാ പിശാച്. ഈ അന്ധകാരപ്രഭുവിനെക്കുറിച്ച് മനസ്സിലാക്കാനും അവനെ ജയിക്കുന്നതിനും ഉള്ള നിർദ്ദേശങ്ങൾ വിസ്മയസത്യങ്ങളിലൂടെ വെളിപ്പെടുത്തുന്നു.
പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താന്‍ മുഖാന്തരമാണ് പാപം ഉത്ഭവിച്ചത്.
പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താന്‍ മുഖാന്തരമാണ് പാപം ഉത്ഭവിച്ചത്.

1. ആര് നിമിത്തമാണ് പാപം ഉത്ഭവിച്ചത്?

പിശാച് ആദി മുതല്‍ പാപം ചെയ്യുന്നുവല്ലോ" 1 യോഹന്നാന്‍. 3:8. "ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പ്" വെളിപ്പാട്. 12:9.

ഉത്തരം:   പിശാച് എന്നറിയപ്പെടുന്ന സാത്താനാണ് പാപത്തിന്‍റെ കാരണഭൂതന്‍. തിരുവെഴുത്തുകള്‍ കൂടാതെ തിന്മയുടെ ഉല്പത്തി അറിയുവാന്‍ കഴികയില്ല.

സാത്താന്‍ പാപം ചെയ്യുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു. "അരുണോദയ നക്ഷത്രം" എന്നര്‍ത്ഥമുള്ള ലൂസിഫര്‍ എന്നായിരുന്നു അവന്‍റെ പേര്‍.
സാത്താന്‍ പാപം ചെയ്യുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു. "അരുണോദയ നക്ഷത്രം" എന്നര്‍ത്ഥമുള്ള ലൂസിഫര്‍ എന്നായിരുന്നു അവന്‍റെ പേര്‍.

2. സാത്താന്‍ പാപം ചെയ്യുന്നതിന് മുമ്പ് അവന്‍റെ പേര്‍ എന്തായിരുന്നു? അവന്‍ അപ്പോള്‍ പാര്‍ത്തിരുന്നത് എവിടെ?

"അരുണോദയ പുത്രനായ ശുക്രാ നീ എങ്ങനെ ആകാശത്തു നിന്നു വീണു" യെശയ്യാവ്. 14:12. "സാത്താന്‍ മിന്നല്‍ പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു" (ലൂക്കൊസ്. 10:18) എന്നു യേശു പറഞ്ഞു. "നീ ചിറക് വിടര്‍ത്തു് മറയ്‍ക്കുന്ന കെരൂബ് ആകുന്നു. ഞാന്‍ നിന്നെ വിശുദ്ധ പര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു" യെഹസ്കേൽ. 28:14.

ഉത്തരം:   അവന്‍റെ പേര്‍ ലൂസിഫര്‍ എന്നായിരുന്നു. അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുകയായിരുന്നു. യെശയ്യാവ് 14 പ്രകാരം ലൂസിഫറിനെ ബാബിലോണിലെ രാജാവിനോടു സാദൃശീകരിച്ചിരിക്കുന്നു; അതുപോലെ യെഹസ്കേല്‍ 28 പ്രകാരം അവനെ സോരിലെ രാജാവിനോടു ഉപമിച്ചിരിക്കുന്നു.

ലൂസിഫര്‍ ദൈവം സൃഷ്ടിച്ച സ്വര്‍ഗ്ഗത്തിലെ ഒരു ദൂതനായിരുന്നു. അവന്‍ ജ്ഞാനസമ്പൂര്‍ണ്ണനും സൗന്ദര്യസമ്പൂര്‍ണ്ണനും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടുത്തു നില്‍ക്കുന്നവനുമായിരുന്നു.
ലൂസിഫര്‍ ദൈവം സൃഷ്ടിച്ച സ്വര്‍ഗ്ഗത്തിലെ ഒരു ദൂതനായിരുന്നു. അവന്‍ ജ്ഞാനസമ്പൂര്‍ണ്ണനും സൗന്ദര്യസമ്പൂര്‍ണ്ണനും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടുത്തു നില്‍ക്കുന്നവനുമായിരുന്നു.

3. ലൂസിഫറിന്‍റെ ഉത്ഭവം എങ്ങനെയായിരുന്നു? അവന്‍ എന്തു പ്രധാനപ്പെട്ട സ്ഥാനമാണ് വഹിച്ചിരുന്നത്? ബൈബിള്‍ അവനെ എപ്രകാരം ചിത്രീകരിച്ചിരിക്കുന്നു?

"നിന്നെ സൃഷ്ടിച്ചതുമുതല്‍ നിങ്കല്‍ നീതികേട് കണ്ടതു വരെ നീ നടപ്പില്‍ നിഷ്കളങ്കനായിരുന്നു" യെഹസ്കേൽ. 28:13, 15. "നീ ചിറക് വിടര്‍ത്തു് മറെക്കുന്ന കെരൂബ് ആകുന്നു" യെഹസ്കേൽ. 28:14. "നീ മാതൃകാ മുദ്രയാകുന്നു, നീ ജ്ഞാനസമ്പൂര്‍ണ്ണനും സൗന്ദര്യ സമ്പൂര്‍ണ്ണനും തന്നെ...... സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു. നിന്നെ തീര്‍ത്ത നാളില്‍ നിന്നിലുള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നു കൊണ്ടുള്ളതായിരുന്നു. നിന്നെ സൃഷ്ടിച്ച നാള്‍ മുതല്‍ നിങ്കല്‍ നീതികേട് കണ്ടതു വരെ നീ നടപ്പില്‍ നിഷ്‍കളങ്കനായിരുന്നു" യെഹസ്കേൽ. 28:12-15.

ഉത്തരം:   മറ്റു ദൂതന്മാരെ സൃഷ്ടിച്ചതുപോലെ ലൂസിഫറിനെയും സൃഷ്ടിച്ചത് ദൈവമാണ് (എഫെസ്യര്‍. 3:9). ലൂസിഫര്‍ മറെക്കുന്ന കെരൂബ് അഥവാ ദൂതനായിരുന്നു. ഒരു വലിയ ദൂതന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ ഇടത്തും മറ്റൊരു ദൂതന്‍ വലത്തും നില്‍ക്കുന്നു (സങ്കീര്‍ത്തനങ്ങള്‍. 99:1). ഇപ്രകാരം ഉയര്‍ന്ന പദവി ലഭിച്ചിരുന്ന ദൂതന്മാരുടെ തലവനായിരുന്നു ലൂസിഫർ, ലൂസിഫറിന്‍റെ സൗന്ദര്യം വിസ്മയിപ്പിക്കുന്നതും യാതൊരു ഊനമില്ലാത്തതും ആയിരുന്നു. അവന്‍റെ ജ്ഞാനം സമ്പൂർണ്ണമായിരുന്നു. അവന്‍റെ തേജസ്സ് അസൂയാവഹമായിരുന്നു. യെഹസ്കേല്‍ 28:13 പ്രകാരം അവനെ ഒരു ഗായകനാക്കുന്നതിനു വേണ്ടി അവന്‍റെ തൊണ്ട പ്രത്യേകമായി ഒരുക്കിയിരുന്നതായി കാണാന്‍ കഴിയും. സ്വര്‍ഗ്ഗിയ ഗായക സംഘത്തെ അവന്‍ നയിച്ചിരുന്നു എന്നു ചിലര്‍ ചിന്തിക്കുന്നു.

ജനങ്ങള്‍ തന്നെ ആരാധിക്കേണം എന്നു സാത്താന്‍ ആഗ്രഹിക്കുന്നു. തന്നെ ആരാധിക്കാന്‍ പിശാച് യേശുവിനെപ്പോലും വശീകരിക്കാന്‍ ശ്രമിച്ചു.
ജനങ്ങള്‍ തന്നെ ആരാധിക്കേണം എന്നു സാത്താന്‍ ആഗ്രഹിക്കുന്നു. തന്നെ ആരാധിക്കാന്‍ പിശാച് യേശുവിനെപ്പോലും വശീകരിക്കാന്‍ ശ്രമിച്ചു.

4. പാപം ചെയ്യത്തക്കവണ്ണം ലൂസിഫറിന്‍റെ ജീവിതത്തില്‍ എന്തു സംഭവിച്ചു? ദൈവത്തിനു വിരോധമായി എന്തു പാപമാണ് അവന്‍ ചെയ്തത്?

"നിന്‍റെ സൗന്ദര്യം നിമിത്തം നിന്‍റെ ഹൃദയം ഗര്‍വ്വിച്ചു നിന്‍റെ പ്രഭ നിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി" യെഹെസ്കേൽ. 28:17. "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കു മീതെ വെയ്‍ക്കും... ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും ഞാന്‍ അത്യുന്നതനോടു സമനാകും, എന്നല്ലൊ നീ ഹൃദയത്തില്‍ പറഞ്ഞത്". യെശയ്യാവ്. 14:13, 14.

ഉത്തരം:   ഗര്‍വ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായ പാപങ്ങള്‍ അവനില്‍ ഉണ്ടായി. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാന്‍ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് സ്വർഗ്ഗീയ ഭരണകൂടത്തിനു എതിരായ ഏറ്റവും വലിയ കുറ്റമായിരുന്നു.

കുറിപ്പ്: എന്തുകൊണ്ട് ആരാധന ഇത്ര പ്രധാനപ്പെട്ട കാര്യമായിരുന്നു? ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തില്‍ ആരധനയാകുന്നു മുഖ്യവിഷയം. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് സന്തോഷിക്കാന്‍ വേണ്ടിയാണ്. ദൈവത്തെ മാത്രം ആരാധിക്കുന്നതിലൂടെയാണ് ഈ സന്തോഷം പൂര്‍ണ്ണമാകുന്നത്. പാപം ചെയ്യാത്ത ദൂതന്മാരെപ്പോലും ആരാധിക്കാന്‍ പാടില്ല. (വെളിപ്പാട്. 22:8,9) ആദിയില്‍ തന്നെ സാത്താന്‍ ആരാധന ആവശ്യപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു മരുഭൂമിയില്‍ യേശുവിനെ പരീക്ഷിച്ചപ്പോഴും മുഖ്യ വിഷയം ആരാധനയായിരുന്നു. (മത്തായി. 4:8-11). ഈ അന്ത്യ കാലത്ത് തന്നെ ആരാധിക്കുന്നതിനു വേണ്ടി ദൈവം എല്ലാവരേയും വിളിക്കുന്നു. (വെളിപ്പാട്. 14:6,7) ഇതു മനസ്സിലാക്കി കോപാകുലനായ പിശാച് തന്നെ ആരാധിക്കുന്നതിന് ജനങ്ങളെ നിര്‍ബന്ധിക്കുന്നു, അല്ലെങ്കില്‍ കൊന്നുകളയാന്‍ ശ്രമിക്കുന്നു (വെളിപ്പാട്. 13:15).

എല്ലാവരും ആരെയെങ്കിലും അഥവാ എന്തിനെയങ്കിലും ആരാധിക്കുന്നു:
ശക്തി, അഭിമാനം, ആഹാരം, ലോക‍ ഇമ്പം, സ്ഥാനമാനങ്ങൾ, ഒരാളിന്‍റെ അഭിപ്രായം മുതലായവയാണ് പലരുടേയും ആരാധനാ വിഷയങ്ങൾ. പുറപ്പാട്. 20:3 -ല്‍ ദൈവം പറയുന്നത് ഞാനല്ലാതെ അന്യദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകരുത് എന്നാണ്. നാം ദൈവത്തെ ആരാധിച്ചില്ലെങ്കില്‍ നാം ദൈവത്തിന് എതിരാണെന്ന് ദൈവം കാണും (മത്തായി. 12:30). ആ വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണ്, പക്ഷെ സത്യമാണത്, ദൈവത്തേക്കാള്‍ കൂടുതല്‍ സ്ഥാനം മറ്റാര്‍ക്കോ അഥവാ എന്തിനെങ്കിലുമോ നല്‍കുകയാണെങ്കില്‍ നാം അറിയാതെ സാത്താനെ ആരാധിക്കുകയും അനുകൂലിക്കുകയുമാണ്. ഞാന്‍ ദൈവത്തിന് എന്‍റെ ജീവിതത്തില്‍ മുഖ്യ സ്ഥാനം നല്‍കുന്നുണ്ടോ അതോ അജ്ഞതനിമിത്തം സാത്താനെ എന്‍റെ ജീവിതത്തില്‍ ഉയര്‍ത്തിക്കാണിക്കുകയാണോ? ഇതു ഒരു ഗൗരവമുള്ള ചോദ്യമാണ്, അല്ലേ?

ലൂസിഫറിന്‍റെ അതൃപ്തി ദൈവത്തോടുള്ള തുറന്ന പോരാട്ടമായി മാറി. ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് സ്വര്‍ഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാര്‍ ലൂസിഫറിനൊപ്പം ചേര്‍ന്നു. തന്‍നിമിത്തം ലൂസിഫറിനേയും അവന്‍റെ അനുഗാമികളേയും സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിക്കളഞ്ഞു.
ലൂസിഫറിന്‍റെ അതൃപ്തി ദൈവത്തോടുള്ള തുറന്ന പോരാട്ടമായി മാറി. ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് സ്വര്‍ഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാര്‍ ലൂസിഫറിനൊപ്പം ചേര്‍ന്നു. തന്‍നിമിത്തം ലൂസിഫറിനേയും അവന്‍റെ അനുഗാമികളേയും സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിക്കളഞ്ഞു.

5. ലൂസിഫറിന്‍റെ മത്സരഫലമായി സ്വര്‍ഗ്ഗത്തില്‍ എന്തു സംഭവിച്ചു?

"പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി. മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോട് പടവെട്ടി, തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി, ജയിച്ചില്ലതാനും. സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചു കളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. അവന്‍റെ ദൂതന്മാരേയും അവനോടുകൂടെ തള്ളിക്കളഞ്ഞു" (വെളിപ്പാട്. 12:7-9).

ഉത്തരം:   മൂന്നിലൊന്ന് ദൂതന്മാര്‍ ലൂസിഫറിനൊപ്പം ചേര്‍ന്നതോടുകൂടി (വെളിപ്പാട്. 12:3, 4) സ്വര്‍ഗ്ഗത്തില്‍ കലാപം ആരംഭിച്ചു. ലൂസിഫറിനേയും അവന്‍റെ അനുഗാമികളേയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ദൈവം കണ്ടില്ല. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. ദൈവത്തിന്‍റെ സിംഹാസനം പിടിച്ചെടുക്കണം എന്നതായിരുന്നു ലൂസിഫറിന്‍റെ ലക്ഷ്യം. പിശാച് ആദിമുതല്‍ കുലപാതകനായിരുന്നു. എന്നു യോഹന്നാന്‍ 8:44-ല്‍ പറയുന്നു. ലൂസിഫറിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിയതിന് ശേഷം അവന്‍ സാത്താനും (എതിരാളി) പിശാചും (അപവാദി) ആയിത്തീര്‍ന്നു. അവന്‍റെ ദൂതന്മാരെ ഭൂതങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നു.

സാത്താന്‍റെ ആസ്ഥാനം ഭൂമിയാണ്, അവന്‍ മനുഷ്യനെ വെറുക്കുകയും മനുഷ്യനെ നശിപ്പിക്കുന്നതിലൂടെ ദൈവത്തെ വേദനിപ്പിക്കാനും ശ്രമിക്കുന്നു.
സാത്താന്‍റെ ആസ്ഥാനം ഭൂമിയാണ്, അവന്‍ മനുഷ്യനെ വെറുക്കുകയും മനുഷ്യനെ നശിപ്പിക്കുന്നതിലൂടെ ദൈവത്തെ വേദനിപ്പിക്കാനും ശ്രമിക്കുന്നു.

6. സാത്താന്‍റെ ഇപ്പോഴത്തെ തലസ്ഥാനം എവിടെയാണ്? മനുഷ്യരെക്കുറിച്ച് എന്താണ് അവന്‍ ചിന്തിക്കുന്നത്?

"നീ എവിടെ നിന്നു വരുന്നു എന്നു ദൈവം ചോദിച്ചതിന് സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു" (ഇയ്യോബ് 2:2). "ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! പിശാചു തനിക്കു അല്പകാലമേയുള്ളു എന്നറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു" (വെളിപ്പാട് 12:12). "നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു" (1 പത്രൊസ് 5:8).

ഉത്തരം:   പൊതുവെയുള്ള അഭിപ്രായത്തിനു വിരുദ്ധമായി സാത്താന്‍റെ തലസ്ഥാനം ഭൂമിയാണ്, നരകമല്ല. ദൈവം ആദാമിനും ഹവ്വക്കും ഭൂമിമേലുള്ള അധികാരം നല്‍കി (ഉല്പത്തി 1:26). അവര്‍ പാപം ചെയ്തപ്പോള്‍ അവരുടെ അവകാശം സാത്താന്‍ കൈവശപ്പെടുത്തി (റോമര്‍ 6:16). അപ്രകാരം സാത്താന്‍ ഈ ലോകത്തിന്‍റെ പ്രഭുവായിത്തീര്‍ന്നു (യോഹന്നാൻ 12:31). ദൈവത്തിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യരെ സാത്താന്‍ കഠിനമായി വെറുക്കുന്നു. അവന് ദൈവത്തെ തൊടാന്‍ കഴികയില്ല. അതുകൊണ്ടു ദൈവത്തിന്‍റെ മക്കളായ മനുഷ്യവര്‍ഗ്ഗത്തിനു നേരെ അവന്‍റെ ഉഗ്രവിഷം കേന്ദ്രീകരിക്കുന്നു. പക നിറഞ്ഞ ദുഷ്ടനായ, കുലപാതകനായ, പിശാചിന്‍റെ ലക്ഷ്യം നിങ്ങളെ നശിപ്പിക്കുന്നതിലൂടെ ദൈവത്തെ വ്രണപ്പെടുത്തുന്നതാണ്.

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നാല്‍ മരിക്കും എന്നുള്ളതുകൊണ്ടു ദൈവം അതിനെ ആദാമിന്നും ഹവ്വയ്‍ക്കും വിലക്കിയിരുന്നു.
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നാല്‍ മരിക്കും എന്നുള്ളതുകൊണ്ടു ദൈവം അതിനെ ആദാമിന്നും ഹവ്വയ്‍ക്കും വിലക്കിയിരുന്നു.

7. ദൈവം ആദാമിനേയും ഹവ്വയേയും സൃഷ്ടിച്ചപ്പോള്‍ എന്താണ് അവര്‍ക്ക് വിലക്കിയിരുന്നത്? അനുസരണക്കേടിന്‍റെ ശിക്ഷ എന്തായിരിക്കുമായിരുന്നു?

"എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്, തിന്നുന്ന നാളില്‍ നീ മരിക്കും" (ഉല്പത്തി 2:17).

ഉത്തരം:   നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം അവര്‍ തിന്നാന്‍ പാടില്ലായിരുന്നു. വൃക്ഷഫലം തിന്നാലുള്ള ശിക്ഷ മരണമായിരുന്നു.

വിലക്കപ്പെട്ട വൃക്ഷഫലം തിന്നാൻ തക്കവണ്ണം ഹവ്വയെ സമ്മതിപ്പിക്കാന്‍ സാത്താന്‍ സംഭാഷണ പ്രീയനായ പാമ്പിന്‍റെ രൂപമാണ് എടുത്തത്.
വിലക്കപ്പെട്ട വൃക്ഷഫലം തിന്നാൻ തക്കവണ്ണം ഹവ്വയെ സമ്മതിപ്പിക്കാന്‍ സാത്താന്‍ സംഭാഷണ പ്രീയനായ പാമ്പിന്‍റെ രൂപമാണ് എടുത്തത്.

8. ഹവ്വയെ വഞ്ചിക്കാന്‍ സാത്താന്‍ എന്തു മാധ്യമമാണ് ഉപയോഗിച്ചത്? സാത്താന്‍ ഹവ്വയോട് പറഞ്ഞ കള്ളം എന്താണ്?

"യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെയാകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു" (ഉല്പത്തി 3:1, 4, 5)

ഉത്തരം:   ഹവ്വയെ വഞ്ചിക്കാന്‍ കൗശലമേറിയതും ആകര്‍ഷിക്കാന്‍ കഴിവുള്ളതുമായ പാമ്പിനെയാണ് സാത്താന്‍ ഉപയോഗിച്ചത്. ചിലര്‍ ചിന്തിക്കുന്നത് പാമ്പിനു ആദിയില്‍ ചിറകുണ്ടായിരുന്നു എന്നും അതു പറന്നു നടന്നിരുന്നു എന്നും ആണ് (യെശയ്യാവ് 14:29; 30:6). അതിനെ ദൈവം ശപിക്കുന്നതു വരെ പാമ്പ് നിലത്തു ഇഴഞ്ഞു നടന്നിരുന്നില്ല എന്നു ഓര്‍ക്കുക (ഉല്പത്തി 3:14). സാത്താന്‍റെ കള്ളത്തരങ്ങൾ: (1). നിങ്ങള്‍ മരിക്കയില്ല. (2). വൃക്ഷഫലം തിന്നാല്‍ നിങ്ങള്‍ അറിവുള്ളവരായിത്തീരും. ഭോഷ്കിന്‍റെ പിതാവായ സാത്താന്‍ (യോഹന്നന്‍ 8:44) സത്യത്തോടു ഭോഷ്ക് കലര്‍ത്തി. സത്യം കലര്‍ത്തി പറയുന്ന കള്ളമാണ് ഏറ്റവും ഫലപ്രദം. പാപം ചെയ്താല്‍ തിന്മയെക്കുറിച്ചു അവര്‍ അറിയുമെന്നുള്ളതു സത്യമാണ്. സ്നേഹനിധിയായ ദൈവം മനുഷ്യനില്‍ നിന്നും ഹൃദയവ്യഥ, സങ്കടം, കഷ്ടത, വേദന, മരണം എന്നിങ്ങനെയുള്ള അറിവുകള്‍ മറെച്ചുവെച്ചിരുന്നു. സാത്താന്‍ ഇന്നു ചെയ്യുന്നതുപോലെ തന്നെ തിന്മയെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമാക്കിത്തീര്‍ത്തു. ദൈവത്തിന്‍റെ സ്വഭാവത്തെ തെറ്റായി ചിത്രീകരിക്കുന്നതിനുവേണ്ടിയാണ് സാത്താന്‍ കള്ളം പറഞ്ഞത്. അല്ലെങ്കില്‍ സ്നേഹനിധിയായ ദൈവത്തില്‍ നിന്നും ആരും അകന്നു പോകയില്ല എന്നു സാത്താനു അറിയാമായിരുന്നു.

വിലക്കപ്പെട്ട വൃക്ഷഫലം തിന്നതിലൂടെ ആദാമും ഹവ്വയും ദൈവത്തിന്‍റെ എതിരാളിയായ സാത്താനോട് അണിചേര്‍ന്നു.
വിലക്കപ്പെട്ട വൃക്ഷഫലം തിന്നതിലൂടെ ആദാമും ഹവ്വയും ദൈവത്തിന്‍റെ എതിരാളിയായ സാത്താനോട് അണിചേര്‍ന്നു.

9. ഒരു വൃക്ഷഫലം തിന്നുന്നത് അത്ര മോശമായ കാര്യമാണോ? ആദാമിനേയും ഹവ്വായേയും തോട്ടത്തില്‍ നിന്നും പുറത്താക്കിയത് എന്തിനാണ്?

"നന്മ ചെയ്‍വാന്‍ അറിഞ്ഞിട്ടും ചെയ്യാത്തവന് അത് പാപം തന്നെ" യാക്കോബ് 4:17. "പാപം അധര്‍മ്മം തന്നെ" 1 യോഹന്നാന്‍ 3:4. "പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകനാകുന്നു" 1 യോഹന്നാന്‍ 3:8. "യഹോവയായ ദൈവം: "മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്‍റെ ഫലം കൂടെ പറിച്ചുതിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുത് എന്നു കല്പിച്ചു". "ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു. ജീവന്‍റെ വൃക്ഷത്തിലേക്കുള്ള വഴികാപ്പാന്‍ അവന്‍ ഏദെന്‍ തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയുമായി നിര്‍ത്തി". (ഉല്പത്തി 3:22,24).

ഉത്തരം:   വൃക്ഷഫലം തിന്നത് പാപമാണ്, കാരണം അതു ദൈവീക നിര്‍ദ്ദേശങ്ങളുടെ സ്പഷ്ടമായ ലംഘനമാണ്. ദൈവത്തിന്‍റെ ന്യായപ്രമാണത്തോടും അധികാരത്തോടും ഉള്ള തുറന്ന മത്സരമാണ് അത്. ദൈവത്തിന്‍റെ കല്പനയില്‍ ഒന്നു ലംഘിച്ചതിലൂടെ ആദാമും ഹവ്വയും ദൈവത്തിന്‍റെ ശത്രുവായ പിശാചിനോട് അണിചേരുകയും അതു മുഖാന്തരം അവര്‍ തമ്മില്‍ ഭിന്നിക്കുകയും ദൈവത്തോട് അകലുകയും ചെയ്തു. യെശയ്യാവ് 59:2. സാത്താന്‍ ചിന്തിച്ചത് ആദാം ഹവ്വാ ദമ്പതിമാര്‍ പാപം ചെയ്തതിനു ശേഷം ജീവന്‍റെ വൃക്ഷഫലം തിന്നു നിത്യപാപികളായിത്തീരും എന്നായിരുന്നു. എന്നാല്‍ അപ്രകാരമുള്ള അപകടം സംഭവിക്കാതിരിപ്പാന്‍ ദൈവം ആദാമിനേയും ഹവ്വയേയും തോട്ടത്തില്‍ നിന്നും പുറത്താക്കി.


10. നമ്മെ ഉപദ്രവിക്കുന്നതിനും വഞ്ചിക്കുന്നതിനും നിരാശപ്പെടുത്തുന്നതിനും നശിപ്പിക്കുന്നതിനും ഉള്ള സാത്താന്‍റെ പദ്ധതികളെക്കുറിച്ച് എന്തു വിസ്മയ സത്യങ്ങളാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്?

ഉത്തരം:   മനുഷ്യനെ വഞ്ചിക്കുന്നതിനും നശിപ്പിക്കുന്നതിനും എല്ലാമാര്‍ഗ്ഗങ്ങളും സാത്താന്‍ ഉപയോഗിക്കുന്നു. അവന്‍റെ പിശാചുക്കള്‍ നീതിമാന്മാരായും പുരോഹിതന്മാരായും പ്രത്യക്ഷപ്പെടുന്നു. ആകാശത്തില്‍ നിന്നും തീ ഇറക്കുന്ന വെളിച്ചദൂതനായി സാത്താന്‍ പ്രത്യക്ഷപ്പെടും. അവന്‍ യേശുവായി ഭാവിച്ചു നമ്മുടെ അടുക്കല്‍ വരും. അവന്‍റെ ചതിയില്‍ വീഴരുതെന്നു നമുക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. യേശു വരുമ്പോള്‍ സകല കണ്ണും അവനെ കാണും (വെളിപ്പാട് 1:7). യേശു മേഘാരൂഢനായി വരും. ഭൂമിയില്‍ കാല്‍ ചവിട്ടുകയില്ല (1 തെസ്സലോനിക്യര്‍ 4:17).

സാത്താനെക്കുറിച്ചു ബൈബിള്‍ പറയുന്നത്:
വഞ്ചിക്കുന്നു/പീഡിപ്പിക്കുന്നു
വെളിപ്പാട് 12:9, 13
വേദപുസ്തകവാക്യങ്ങള്‍ തെറ്റായി ഉദ്ധരിക്കുന്നു
മത്തായി. 4:5, 6
അപവാദം പറയുന്നു, കൊല ചെയ്യുന്നു
വെളിപ്പാട് 12:10; യോഹന്നാന്‍ 8:44
കെണിയില്‍ അകപ്പെടുത്തുന്നു
2 തിമൊഥെയൊസ് 2:26; 1 പത്രൊസ് 5:8
ദൈവജനത്തിനു എതിരായി യുദ്ധം ചെയ്യുന്നു.
വെളിപ്പാട്.12:17
ബന്ധനം/ഒറ്റിക്കൊടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നു. ലൂക്കൊസ് 13:16; യോഹന്നാന്‍ 13:2, 21
തടവുകാരാക്കുന്നു
വെളിപ്പാട് 2:10
കൈവശപ്പെടുത്തുന്നു/ തടസ്സപ്പെടുത്തുന്നു ലൂക്കൊസ് 22:3-5; 1 തെസ്സലൊനീക്യര്‍ 2:18
അത്ഭുതം പ്രവര്‍ത്തിക്കുന്നു/ഭോഷ്ക് സംസാരിക്കുന്നു.
വെളിപ്പാട് 16:13, 14; യോഹന്നാന്‍ 8:44
വെളിച്ചദൂതനായി പ്രത്യക്ഷപ്പെടുന്നു.
2 കൊരിന്ത്യര്‍ 11:13-15
രോഗം വരുത്തുന്നു/ഉപദ്രവിക്കുന്നു
ഇയ്യോബ് 2:7
അവന്‍റെ ഭൂതങ്ങള്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിക്കുന്നു
2 കൊരിന്ത്യര്‍ 11:13-15
അപവാദം പറയുന്നു
"പിശാച്" എന്നാല്‍ "അപവാദം പറയുന്നവന്‍" എന്നര്‍ത്ഥം
സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറക്കുന്നു
വെളിപ്പാട് 13:13

സാത്താന്‍റെ വളരെ ശക്തമായ വഞ്ചനാപ്രവര്‍ത്തനത്താല്‍ അന്ത്യകാലത്ത് ഭൂരിപക്ഷം ജനങ്ങളും അവനെ അനുഗമിക്കും.
സാത്താന്‍റെ വളരെ ശക്തമായ വഞ്ചനാപ്രവര്‍ത്തനത്താല്‍ അന്ത്യകാലത്ത് ഭൂരിപക്ഷം ജനങ്ങളും അവനെ അനുഗമിക്കും.

11. സാത്താന്‍റെ പരീക്ഷകളും ഉപായതന്ത്രങ്ങളും എത്രമാത്രം ശക്തവും ഫലപ്രദവുമാണ്?

"അവന്‍ മൂന്നിലൊന്നു ദൂതന്മാരെ സ്വാധീനിച്ചു (വെളിപ്പാട് 12:3-9); ആദമിനെയും ഹവ്വയെയും (ഉല്പത്തി 3);നോഹയുടെ കാലത്തു എട്ടു പേരൊഴികെ എല്ലാവരും (1 പത്രൊസ് 3:20). നഷ്ടപ്പെട്ടവരെ തങ്ങള്‍ രക്ഷിക്കപ്പെട്ടു എന്നു വിശ്വസിപ്പിക്കും (മത്തായി 7:21-23). ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും അവനെ അനുഗമിക്കും (വെളിപ്പാട് 13:3). അല്പ ജനം മാത്രം രക്ഷിക്കപ്പെടും (മത്തായി 7:14; 22:14).

ഉത്തരം:   സാത്താന്‍റെ വിജയനിരക്കു അവിശ്വസനീയ വിധത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നിലൊന്നു ദൂതന്മാരെ അവന്‍ വഞ്ചിച്ചു. നോഹയുടെ കാലത്ത് എട്ടു പേരൊഴികെ മറ്റെല്ലാവരും വഞ്ചിക്കപ്പെട്ടു.
യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനു മുമ്പ് സാത്താന്‍ വെളിച്ചദൂതനായി വന്നു ക്രിസ്തുവിനെപ്പോലെ പ്രത്യക്ഷപ്പെടും. അവന്‍റെ വഞ്ചനാശക്തി വളരെ വലുതാകകൊണ്ടു നാം സാത്താനെ കാണാൻ പോകാതിരിക്കുന്നതാണ് നമുക്കു സുരക്ഷിതം (മത്തായി 24:23-26). അവന്‍റെ വഞ്ചനയിൽ നിന്നും യേശു നിങ്ങളെ രക്ഷിക്കുന്നതാണ്. (യോഹന്നാൻ 10:29). യേശുവിന്‍റെ വീണ്ടും വരവിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പഠന സഹായി എട്ട് നോക്കുക.

ലോകാവസാനത്തിങ്കല്‍ ഭൂമിയിലെ തീപ്പൊയ്കയില്‍ സാത്താനെ തള്ളിയിടും. അതു അവനെ ചാരമാക്കി നിത്യമായി ഇല്ലായ്മ ചെയ്യും.
ലോകാവസാനത്തിങ്കല്‍ ഭൂമിയിലെ തീപ്പൊയ്കയില്‍ സാത്താനെ തള്ളിയിടും. അതു അവനെ ചാരമാക്കി നിത്യമായി ഇല്ലായ്മ ചെയ്യും.

12. എപ്പോള്‍ എവിടെ വെച്ചാണ് സാത്താന്‍ ശിക്ഷിക്കപ്പെടുന്നത്? എങ്ങനെയുള്ള ശിക്ഷയാണത്?

"കള കൂട്ടി തീയില്‍ ഇട്ടു ചുടും പോലെ ലോകാവസാനത്തിങ്കല്‍ സംഭവിക്കും. മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയക്കും. അവര്‍ അവന്‍റെ രാജ്യത്തില്‍ നിന്നു എല്ലാ ഇടര്‍ച്ചകളേയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേയും കൂട്ടിച്ചേര്‍ത്തു തീച്ചൂളയില്‍ ഇട്ടുകളയും" (മത്തായി 13:40-42). " അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധക തീപ്പൊയ്കയിലേക്കു തള്ളിയിടും". വെളിപ്പാട് 20:10. "പിന്നെ അവന്‍ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിന്നും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍". മത്തായി 25:41. "അതുകൊണ്ടു ഞാന്‍ നിന്‍റെ നടുവില്‍ നിന്നു ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടേയും മുമ്പില്‍ ഞാന്‍ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും. നിനക്കു ശീഘ്രനാശം സംഭവിച്ചിട്ടു നീ സദാകാലത്തേക്കും ഇല്ലാതെയാകും". യെഹെസ്കേൽ 28:18, 19.

ഉത്തരം:   ലോകാവസാനത്തിങ്കല്‍ ഭൂമിയിലെ തീപ്പൊയ്കയില്‍ സാത്താനെ തള്ളിയിടും. അതു അവനെ ചാരമാക്കി നിത്യമായി ഇല്ലായ്മ ചെയ്യും. ഈ തീ എല്ലാ ദുഷ്ടന്മാരേയും നശിപ്പിക്കും. ഈ സംഭവ വികാസങ്ങളില്‍ ദൈവത്തിന്‍റെ പക്ഷത്തുള്ള ഒറ്റ നീതിമാന്‍ പോലും മരിക്കയോ, സാത്താന്‍റെ പക്ഷത്തുള്ള ഒറ്റ പാപി പോലും രക്ഷിക്കപ്പെടുകയോ ഇല്ല.

കുറിപ്പ്:സാത്താന്‍റെ നാശത്തില്‍ പിതാവിന്‍റെയും പുത്രന്‍റെയും ദുഃഖവും കഠിനവേദനയും വര്‍ണ്ണിക്കാന്‍ കഴികയില്ല. അവന്‍ മറ്റാരേക്കാളും ദൈവത്തോടു അടുത്ത ഒരു സ്നേഹിതന്‍ ആയിരുന്നു. അവനേയും അവന്‍റെ പക്ഷത്തു ചേര്‍ന്ന ലക്ഷക്കണക്കിനു ജനങ്ങളേയും നശിപ്പിക്കുമ്പോള്‍ പിതാവിന്നും പുത്രനും ഉണ്ടാകുന്ന വേദന മറ്റാര്‍ക്കും മനസ്സിലാകുകയില്ല. (നരകത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പഠനസഹായി 11 നോക്കുക)

സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവജനം പാപത്തില്‍ നിന്നും നിത്യം സുരക്ഷിതരാണ്. ഇനി ഒരിക്കലും പാപം ഉയര്‍ന്നു വരികയില്ല.
സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവജനം പാപത്തില്‍ നിന്നും നിത്യം സുരക്ഷിതരാണ്. ഇനി ഒരിക്കലും പാപം ഉയര്‍ന്നു വരികയില്ല.

13. ഭീകരമായ പാപത്തിന്‍റെ പ്രശ്നം നിത്യമായി പരിഹരിക്കപ്പെടും എന്നുള്ളതിന്‍റെ അര്‍ത്ഥം എന്താണ്? പാപം ഇനി വീണ്ടും ഉണ്ടാകുമോ?

"എന്‍റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു". റോമർ 14:11. (ഫിലിപ്പിയർ 2:10, 11; യെശയ്യാവ് 45:23 എന്നീ വാക്യങ്ങളും വായിക്കുക) "കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല" നഹൂം 1:9.

ഉത്തരം:   രണ്ടു പ്രധാന സംഭവങ്ങളിലൂടെ പാപത്തിന്‍റെ പ്രശ്നം പരിഹരിക്കപ്പെടും:

ഒന്ന്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള ജീവികളും സാത്താനും അവന്‍റെ ദൂതന്മാരും ഉള്‍പ്പെടെ എല്ലാവരും മുഴങ്കാല്‍ മടക്കി ദൈവം സത്യവാനും നീതിമാനും ആണെന്ന് പരസ്യമായി ഏറ്റുപറയും. ഉത്തരം ലഭിക്കാത്ത ഒരു ചോദ്യവും അവശേഷിക്കയില്ല. ദൈവത്തിന്‍റെ സ്നേഹവും രക്ഷയും സ്വീകരിക്കാതിരുന്നതുകൊണ്ടാണ് തങ്ങള്‍ നഷ്ടപ്പെട്ടതെന്ന് എല്ലാ പാപികളും പരസ്യമായി അംഗീകരിക്കും. നീതി നടപ്പിലാക്കുന്നതിന് തങ്ങള്‍ മരിക്കേണ്ടതാണെന്ന് നഷ്ടപ്പെട്ട പാപികള്‍ അംഗീകരിക്കും. തങ്ങള്‍ നിത്യ മരണത്തിന് അര്‍ഹരാണെന്ന് അവര്‍ ഏറ്റുപറയും.

രണ്ട്. പൂര്‍ണ്ണവും അന്തിമവുമായ നാശത്തോടെ പാപവും, പാപികളും, പിശാചും അവന്‍റെ ദൂതന്മാരും ഈ അഖിലാണ്ഡത്തില്‍ നിന്നും നീക്കം ചെയ്യപ്പെടും. ദൈവം ഈ കാര്യം അസന്നിഗ്ദ്ധമായി അറിയിക്കുന്നു: ഈ അഖിലാണ്ഡത്തില്‍ പാപം ഇനി ഒരിക്കലും രണ്ടാമതു പൊങ്ങിവരികയില്ല.

ഉത്തരം:   രണ്ടു പ്രധാന സംഭവങ്ങളിലൂടെ പാപത്തിന്‍റെ പ്രശ്നം പരിഹരിക്കപ്പെടും:

ഒന്ന്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള ജീവികളും സാത്താനും അവന്‍റെ ദൂതന്മാരും ഉള്‍പ്പെടെ എല്ലാവരും മുഴങ്കാല്‍ മടക്കി ദൈവം സത്യവാനും നീതിമാനും ആണെന്ന് പരസ്യമായി ഏറ്റുപറയും. ഉത്തരം ലഭിക്കാത്ത ഒരു ചോദ്യവും അവശേഷിക്കയില്ല. ദൈവത്തിന്‍റെ സ്നേഹവും രക്ഷയും സ്വീകരിക്കാതിരുന്നതുകൊണ്ടാണ് തങ്ങള്‍ നഷ്ടപ്പെട്ടതെന്ന് എല്ലാ പാപികളും പരസ്യമായി അംഗീകരിക്കും. നീതി നടപ്പിലാക്കുന്നതിന് തങ്ങള്‍ മരിക്കേണ്ടതാണെന്ന് നഷ്ടപ്പെട്ട പാപികള്‍ അംഗീകരിക്കും. തങ്ങള്‍ നിത്യ മരണത്തിന് അര്‍ഹരാണെന്ന് അവര്‍ ഏറ്റുപറയും.

രണ്ട്. പൂര്‍ണ്ണവും അന്തിമവുമായ നാശത്തോടെ പാപവും, പാപികളും, പിശാചും അവന്‍റെ ദൂതന്മാരും ഈ അഖിലാണ്ഡത്തില്‍ നിന്നും നീക്കം ചെയ്യപ്പെടും. ദൈവം ഈ കാര്യം അസന്നിഗ്ദ്ധമായി അറിയിക്കുന്നു: ഈ അഖിലാണ്ഡത്തില്‍ പാപം ഇനി ഒരിക്കലും രണ്ടാമതു പൊങ്ങിവരികയില്ല.

പാപത്തിന്‍റെ നാശം യേശു സാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു.
പാപത്തിന്‍റെ നാശം യേശു സാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു.

14. ഈ ഭൂമുഖത്തു നിന്നും പാപത്തിന്‍റെ അന്തിമമായ പൂര്‍ണ്ണ നാശം ആരാണ് തീര്‍ച്ചപ്പെടുത്തുന്നത്?

"പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാന്‍ ദൈവപുത്രന്‍ പ്രത്യക്ഷമായി". 1 യോഹന്നാന്‍ 3:8. "മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയില്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു." എബ്രായർ 2:14.

ഉത്തരം:   തന്‍റെ ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയാല്‍ യേശു പാപത്തെ എന്നന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുന്നു.

ഒരു പിതാവു തന്‍റെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഉപരിയായി പിതാവായ ദൈവം നമ്മെ സ്നേഹിക്കുന്നു. തന്‍റെ പുതിയ രാജ്യത്തിലേക്കു നമ്മെ സ്വീകരിക്കാനായി അവന്‍ അക്ഷമനായി കാത്തിരിക്കുന്നു.
ഒരു പിതാവു തന്‍റെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഉപരിയായി പിതാവായ ദൈവം നമ്മെ സ്നേഹിക്കുന്നു. തന്‍റെ പുതിയ രാജ്യത്തിലേക്കു നമ്മെ സ്വീകരിക്കാനായി അവന്‍ അക്ഷമനായി കാത്തിരിക്കുന്നു.

15. മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചു പിതാവായ ദൈവത്തിന്‍റെ മനോഭാവമെന്താണ്?

"പിതാവു താനും നിങ്ങളെ സ്നേഹിക്കുന്നു". യോഹന്നാൻ. 16:27. (യോഹന്നാൻ‍. 3:16; 17:22, 23 എന്നീ വാക്യങ്ങളും പരിശോധിക്കുക)

ഉത്തരം:   പുത്രന്‍ സ്നേഹിക്കുന്നതുപോലെ പിതാവും മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിക്കുന്നു. നമുക്കു പിതാവിന്‍റെ സ്വഭാവത്തെ ബോദ്ധ്യപ്പെടുത്തിത്തരികയും, പിതാവു നമ്മെ എത്രമാത്രം സ്നേഹിക്കയും കരുതുകയും ചെയ്യുന്നു എന്നു മനസ്സിലാക്കിത്തരികയും ചെയ്യുന്നതാണ് യേശുവിന്‍റെ ജീവിതത്തിലെ മുഖ്യമായ ലക്ഷ്യം. (യോഹന്നാൻ‍. 5:19).

സാത്താന്‍ പിതാവിനെ തെറ്റായി ചിത്രീകരിക്കുന്നു.
സാത്താന്‍ പിതാവിനെ കനിവില്ലാത്തവനും ഒഴിഞ്ഞു മാറിനില്‍ക്കുന്നവനും, കണിശ്ശക്കാരനും ക്രൂരനും അടുക്കാന്‍ കഴിയാത്തവനും ആയി തെറ്റിദ്ധരിപ്പിക്കുന്നു. (ഇതു സാത്താന്‍റെ ലക്ഷണങ്ങള്‍ ആണ്.) സാത്താന്‍ വരുത്തുന്ന വികൃതമായ പ്രകൃതി ദുരന്തങ്ങള്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നു. ദൈവത്തിന്‍റെ പേരില്‍ ചുമത്തിയ സാത്താന്‍റെ ഈ അപവാദങ്ങള്‍ തുടച്ചു മാറ്റുന്നതിനും ഒരു അമ്മ തന്‍റെ കുഞ്ഞിനെ സ്നേഹിക്കുന്നതിനെക്കാള്‍ ഉപരിയായി സ്വര്‍ഗ്ഗത്തിലെ പിതാവു നമ്മെ സ്നേഹിക്കുന്നു എന്നു ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് യേശു വന്നത് (യെശയ്യാവ്. 49:15). ദൈവത്തിന്‍റെ സഹിഷ്ണത, ആര്‍ദ്രത, സമൃദ്ധമായ കരുണ എന്നിവ ആയിരുന്നു യേശുവിന്‍റെ മുഖ്യവിഷയങ്ങൾ.

പിതാവിനു കാത്തിരിക്കാന്‍ കഴിയുന്നതല്ല.
നമുക്കു പരമോന്നതമായ സന്തോഷം നല്‍കുന്നതിനു വേണ്ടി നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നമുക്കു വേണ്ടി വിസ്മയകരമായ ഒരു നിത്യഭവനം ഒരുക്കിയിരിക്കുന്നു. നമുക്കു ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത വിധത്തിലുള്ള അനുഗ്രഹങ്ങള്‍ ഒരുക്കി ദൈവം നമുക്കുവേണ്ടി കാത്തിരിക്കയാണ്. സന്തോഷമുള്ള സ്വര്‍ഗ്ഗിയ ഭവനത്തിലേക്കു നമ്മെ സ്വീകരിക്കുന്ന ദിവസത്തിന്നായി കര്‍ത്താവു ബദ്ധപ്പെട്ടു നമുക്കുവേണ്ടി കാത്തിരിക്കുന്നു. ആ സന്തോഷവാര്‍ത്ത നമുക്ക് വിളിച്ചറിയിക്കാം. നമുക്ക് ഒരുങ്ങാം. കാലം തീരാറായി.

16. യേശുവിനെപ്പോലെ തന്നെ പിതാവും നമ്മെ സ്നേഹിക്കുന്നു എന്നുള്ളത് സുവാര്‍ത്തയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ?

16. യേശുവിനെപ്പോലെ തന്നെ പിതാവും നമ്മെ സ്നേഹിക്കുന്നു എന്നുള്ളത് സുവാര്‍ത്തയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ആദാമും ഹവ്വയും തിന്ന പഴം ആപ്പിള്‍ ആയിരുന്നുവോ?


നമുക്കു അറിയുവാന്‍ കഴികയില്ല. ബൈബിള്‍ ഇതിനെക്കുറിച്ചു പറയുന്നില്ല.

2. ചുവപ്പു നിറമുള്ളതും കൊമ്പും വാലും ഉള്ള പകുതി മനുഷ്യനും പകുതി മൃഗവും ആയി പിശാചിനെ ചിത്രീകരിക്കുന്ന ആശയം എവിടെ നിന്നും ആണ് ഉത്ഭവിച്ചത്?


പ്രാകൃത മതങ്ങളുടെ ഐതിഹ്യങ്ങളില്‍ നിന്നും വന്ന ആശയമാണിത്. ഇത് പിശാചിനെ സന്തോഷിപ്പിക്കുന്നു. ചിന്തിക്കുന്ന മനുഷ്യര്‍ ഭൂതങ്ങള്‍ കെട്ടുകഥയുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കി അവന്‍റെ അസ്തിത്വത്തെ ത്യജിച്ചുകളയുമെന്ന് പിശാചിനു അറിയാം. പിശാചില്ല എന്നു വിശ്വസിക്കുന്നവര്‍ ആണ് ആദ്യമായി അവന്‍റെ കെണിയില്‍ വീഴുന്നത്.

3. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്, തിന്നുന്ന നാളില്‍ നീ മരിക്കും” എന്നു ദൈവം ആദാമിനോടും ഹവ്വയോടും പറയുകയുണ്ടായി. ഉല്പത്തി 2:17. അവര്‍ എന്തുകൊണ്ട് ആ ദിവസം മരിച്ചില്ല?


രണ്ടു മരണങ്ങളെക്കുറിച്ചു ബൈബിള്‍ പ്രസ്താവിക്കുന്നു:

(1) “നിങ്ങളെല്ലാവരും മരിക്കുന്ന ഒരിക്കലായുള്ള മരണം. ” (എബ്രായര്‍ 9:27).

(2) “ലോകത്തിന്‍റെ അന്ത്യത്തിങ്കല്‍ എല്ലാ ദുഷ്ടന്മാരും നരകാഗ്നിയില്‍ വെന്തുപോകുന്ന രണ്ടാമത്തെ മരണം. (വെളിപ്പാട് 21:8), രണ്ടാം മരണത്തില്‍ ഉള്‍പ്പെട്ടവര്‍ ഉയിര്‍ത്തെഴുന്നേൽക്കുന്നില്ല എന്നുള്ളതാണ് ഇവിടെ വ്യത്യാസമായി കാണുന്നത്. അതു നിത്യമരണമാണ്.

എല്ലാ വ്യക്തികള്‍ക്കു വേണ്ടിയും ക്രിസ്തു രണ്ടാം മരണം ആസ്വദിച്ചു.
യേശു സകല മനുഷ്യര്‍ക്കും വേണ്ടി കാല്‍വറിയില്‍ രണ്ടാംമരണം വരിക്കാന്‍ തീരുമാനമെടുത്തതുകൊണ്ടാണ് ആദാമും ഹവ്വായും പാപം ചെയ്ത ഉടന്‍ മരിക്കാതിരുന്നത്. അവന്‍റെ പരമമായ യാഗം അവരെ വിടുവിച്ചു. (എബ്രായര്‍ 2:9).

ആദാം പാപം ചെയ്തപ്പോള്‍ അവന്‍റെ “മരണമില്ലാത്ത” പ്രകൃതി “മരിക്കുന്ന” പ്രകൃതിയായിത്തീര്‍ന്നു.
ഒരിക്കലായുള്ളമരണം അഥവാ “മരിക്കും” എന്ന് ഉല്പത്തി 2:17 - ല്‍ പറയുന്നതിന്‍റെ അക്ഷരീയ പരിഭാഷ “മരണത്തിലൂടെ നിങ്ങള്‍ മരിക്കും” എന്നാണ് മിക്ക ബൈബിളിലേയും മാര്‍ജിനിലെ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ അര്‍ത്ഥം ആദാമും ഹവ്വായും മരണം എന്ന പ്രതിഭാസത്തിന്നു വിധേയരായിത്തീരും എന്നാണ്. പാപം ചെയ്യുന്നതിനു മുന്‍പ് അവര്‍ക്ക് മരണമില്ലാത്ത പാപരഹിതമായ പ്രകൃതിയായിരുന്നു ഉണ്ടായിരുന്നത്. ജീവവൃക്ഷത്തിന്‍റെ ഫലം തിന്നതിലൂടെ അമര്‍ത്യതയുടെ സ്വഭാവം നിലനില്ക്കുമായിരുന്നു. പാപം ചെയ്ത നിമിഷം അവരുടെ പ്രകൃതി മരണത്തിന്‍റെയും പാപത്തിന്‍റെയും പ്രകൃതിയായി മാറി. ഇത് ആയിരുന്നു ദൈവം മുന്‍കൂട്ടി അറിയിച്ചത്. ജീവവൃക്ഷത്തിന്‍റെ ഫലം അവര്‍ക്ക്

നിരോധിച്ചിരുന്നതുകൊണ്ടു മരണത്തിലേക്കു നയിക്കുന്ന ജീര്‍ണ്ണതയും ക്ഷയിക്കലും അവരില്‍ ഉടന്‍ ആരംഭിച്ചു. ശവക്കുഴി അവര്‍ക്കു തീര്‍ച്ചപ്പെടുത്തി. ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ചു ദൈവം പിന്നീടു അവരോടു പറയുകയുണ്ടായി. “നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.” ഉല്പത്തി 3:19.

4. ലൂസിഫറിനെ സൃഷ്ടിച്ചതു ദൈവമാകയാല്‍ അവന്‍റെ പാപത്തിന്‍റെ കാരണക്കാരന്‍ ദൈവമല്ലേ?


ഒരിക്കലും അല്ല. ദൈവം ലൂസിഫറിനെ തികവുള്ളവനും പാപരഹിതനും ആയ ദൂതനായി സൃഷ്ടിച്ചു. ലൂസിഫര്‍ പിശാചായിതീര്‍ന്നതു സ്വന്തം ഇഷ്ടപ്രകാരമാണ്. തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവീക ഭരണകൂടത്തിലെ മൂലക്കല്ലായ തത്വമാണ്. ലൂസിഫറിനെ സൃഷ്ടിക്കുമ്പോള്‍ അവന്‍ പാപം ചെയ്യുമെന്ന് ദൈവത്തിനറിയാമായിരുന്നു. ഇക്കാരണത്താല്‍ ദൈവം ലൂസിഫറിനെ സൃഷ്ടിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എന്ന അടിസ്ഥാനപരമായ തത്വത്തെ ദൈവം ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവത്തിന്‍റെ വഴിയാണ്.
അതുകൊണ്ട് അറിഞ്ഞുകൊണ്ടു തന്നെ ദൈവം ലൂസിഫറിനെ സൃഷ്ടിക്കുകയായിരുന്നു. ആദാമിന്‍റെയും ഹവ്വായുടേയും കാര്യത്തിലും ദൈവം ഈ തത്വം അവലംബിക്കുകയുണ്ടായി. ഈ വസ്തുത എനിക്കും നിങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്. നാം ജനിക്കുന്നതിനു മുമ്പ് ദൈവം നമ്മെ അറിയുന്നു. അതുപോലെ നാം എപ്രകാരം ജീവിക്കും എന്നും ദൈവത്തിന് അറിയാം. അതറിഞ്ഞുകൊണ്ടു തന്നെ ഈ ലോകത്തില്‍ നാം ജീവിക്കുന്നതിനും ദൈവത്തിന്‍റെയോ സാത്താന്‍റെയോ ഭരണകൂടത്തോടു വിധേയത്വം പുലര്‍ത്തുന്നതിനും ദൈവം നമ്മെ അനുവദിക്കുന്നു. യുഗങ്ങളോളം തന്നെ തെറ്റിദ്ധരിക്കുന്നന്നതിനും ദോഷാരോപണം ചുമത്തുന്നതിനും നിന്ദിക്കുന്നതിനും ആരെ അനുഗമിക്കും എന്നുള്ളതു തീരുമാനിക്കുവാന്‍ സ്വന്തം സമയം കണ്ടെത്തുന്നതിനും ദൈവം എല്ലാവരേയും അനുവദിച്ചിരിക്കുന്നു.

സ്നേഹനിധിയായ ദൈവത്തിനു മാത്രമേ എല്ലാവര്‍ക്കുംപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ കഴികയുള്ളു.
നീതിമാനും സ്നേഹനിധിയും ആയ ദൈവത്തിനു മാത്രമേ ഈ ശ്രഷ്ഠവും നിര്‍ണ്ണായകവുമായ തെരെഞ്ഞെടുപ്പിന്‍ സ്വാതന്ത്ര്യം നല്‍കാന്‍ സാധിക്കൂ. അത്തരത്തിലുള്ള ഒരു കര്‍ത്താവും സ്നേഹിതനുമായ ദൈവത്തെ സേവിക്കുക എന്നുള്ളതു ഒരു പദവിയും സന്തോഷകരവുമാണ്.

ദൈവത്തെ സേവിക്കുവാന്‍ തീരുമാനിക്കുക.
പാപത്തിന്‍റെ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടും. ആദിയില്‍ എല്ലാം വളരെ നല്ലതായിരുന്നു ഉല്പത്തി 1:31. ഇന്ന് ലോകം മുഴുവനും ദുഷ്ടത കൊണ്ടു നിറഞ്ഞിരിക്കുന്നു. 1 യോഹന്നാന്‍ 5:19. ഈ ലോകത്തു എവിടേയും ദൈവത്തേയോ അഥവാ സാത്താനേയോ ആരെ സേവിക്കും എന്നു ജനം തീരുമാനിക്കുന്നു. ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന വിലപ്പെട്ട സ്വാതന്ത്ര്യം ഉപയോഗിച്ചു ദൈവത്തെ സേവിക്കുന്നതു തിരഞ്ഞെടുക്കുക.

5. പാപം ചെയ്ത ഉടന്‍ എന്തുകൊണ്ടു ദൈവം സാത്താനെ നശിപ്പിച്ചു പാപപ്രശ്നത്തെ ഇല്ലായ്മ ചെയ്തില്ല?


ദൈവത്തിന്‍റെ അഖിലാണ്ഡത്തില്‍ പാപം പൂര്‍ണ്ണമായും ഒരു പുതിയ കാര്യമായിരുന്നതുകൊണ്ടും അതില്‍ അധിവസിക്കുന്നവര്‍ക്കു ഇതിനെക്കുറിച്ചു മനസിലാക്കുവാന്‍ കഴിയാതിരുന്നതുകൊണ്ടും. ലൂസിഫര്‍ പോലും ആരംഭത്തില്‍ ഇതിനെക്കുറിച്ചു പൂര്‍ണ്ണമായും ഗ്രഹിച്ചിരുന്നില്ല. ലൂസിഫര്‍ വളരെയധികം ബഹുമാനിക്കപ്പെട്ട ദൂതന്മാരുടെ ഉജ്ജ്വലനായ നേതാവായിരുന്നു. സ്വര്‍ഗ്ഗത്തോടും ദൂതന്മാരോടും ഉള്ള തന്‍റെ സമീപനത്തില്‍ വലിയ കരുതല്‍ ഉണ്ടായിരുന്നു എന്നുള്ളതിന് സംശയമില്ല. “ഇപ്രകാരമാണ് ലൂസിഫര്‍ ദൂതന്മാരോടു പറഞ്ഞത്: “സ്വര്‍ഗ്ഗം കൊള്ളാം പക്ഷേ ദൂതന്മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി സ്വര്‍ഗ്ഗം വിപുലപ്പെടുത്തേണ്ടതാണ്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം (പിതാവിന്നും പുത്രനും ഉള്ളതുപോലെ) നേതാക്കന്മാരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധത ഉളവാക്കുന്നതാണ്. ദൂതന്മാര്‍ ആജ്ഞാനുവര്‍ത്തികള്‍ അല്ല; നമ്മള്‍ ആജ്ഞ നല്‍കേണ്ടവര്‍ ആണ് എന്‍റെ അഭിപ്രായങ്ങള്‍ ശരിയാണെന്ന് ദൈവത്തിന് അറിയാം; പക്ഷേ ഭീഷണിപ്പെടുത്തുകയാണെന്ന് ദൈവം ചിന്തിക്കുന്നു. സ്വര്‍ഗ്ഗത്തിന്‍റെ നിലനില്പിനെ അപകടപ്പെടുത്താന്‍ നമ്മുടെ അനിഷേധ്യ നേതാക്കന്മാരെ ഒരിക്കലും അനുവദിച്ചുകൂടാ . നാം ഒരുമിച്ച് നിന്നാല്‍ അവര്‍ നമ്മെ ശ്രദ്ധിക്കുന്നതാണ്. നാം ബലഹീനരാകരുത്; നാം പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം നമ്മെ അഭിനന്ദിക്കാത്ത ഒരു ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനത്താല്‍ നാം എല്ലാവരും നശിച്ചുപോകും” ."

മൂന്നിലൊന്നു ദൂതന്മാര്‍ ലൂസിഫറിനൊപ്പം ചേര്‍ന്നു.
ലൂസിഫറിന്‍റെ വാദപ്രതിവാദങ്ങള്‍ ധാരാളം ദൂതന്മാര്‍ക്കു ബോധിച്ചു. മൂന്നിലൊന്നു ദൂതന്മാര്‍ അവനോടൊപ്പം ചേര്‍ന്നു. ദൈവം ലൂസിഫറിനെ പെട്ടെന്നു നശിപ്പിച്ചിരുന്നെങ്കില്‍ ദൈവത്തിന്‍റെ സ്വഭാവം ശരിക്കു മനസ്സിലാകാത്ത ചില ദൂതന്മാര്‍ ഭയത്തോടു കൂടെ മാത്രം ദൈവത്തെ ആരാധിക്കുമായിരുന്നു. അവര്‍ ഇപ്രകാരം പറയുമായിരുന്നു: “ലൂസിഫറിന്‍റെ അഭിപ്രായം ശരിയായിരുന്നിരിക്കും. അതുകൊണ്ടു സൂക്ഷിച്ചുകൊള്‍ക. നിങ്ങള്‍ ദൈവത്തോടു വിയോജിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ ക്ഷണത്തില്‍ കൊന്നുകളയും”. സാത്താനെ ഉടനെ നശിപ്പിച്ചിരുന്നെങ്കില്‍ പാപ പ്രശ്നത്തിനു പരിഹാരം വരുത്തുവാന്‍ കഴികയില്ലായിരുന്നു. അതു മാത്രമല്ല പ്രശ്നം കുറെകൂടെ വഷളാകുമായിരുന്നു.

സ്നേഹത്തില്‍ അധിഷ്ഠിതമായ സ്വമേധയാലുള്ള സേവനമാണ് ദൈവം അംഗീകരിക്കുന്നത്.
സ്നേഹത്തിലും സന്തോഷത്തിലും അധിഷ്ഠിതമായി സ്വമേധയായുള്ള സേവനം മാത്രമാണ് ദൈവം ഇഷ്ടപ്പെടുന്നത്. ഇപ്രകാരമല്ലാത്ത അനുസരണം ദൈവത്തിനു സ്വീകാര്യമല്ല.

തന്‍റെ തത്വങ്ങളെ വിശദീകരിക്കുന്നതിനു വേണ്ടി ദൈവം സാത്താനു അവസരം നല്‍കുന്നു.
ഈ അഖിലാണ്ഡത്തിന്‍റെ ഭരണത്തിനു വേണ്ടി തനിക്കു മെച്ചമായ പദ്ധതിയുണ്ടെന്ന് സാത്താന്‍ അവകാശപ്പെടുകയുണ്ടായി. അവന്‍റെ തത്വങ്ങള്‍ വിശദീകരിക്കുന്നതിന് ദൈവം സാത്താനു സമയം നല്കിയിരിക്കുകയാണ്. സാത്താന്‍റെ ഭരണകൂടം അന്യായവും, വെറുക്കത്തക്കതും, കരുണയില്ലാത്തതും, വ്യാജവും, നാശയോഗ്യവുമാണെന്ന് ഈ

അഖിലാണ്ഡത്തിലെ എല്ലാ ആത്മാക്കള്‍ക്കും ബോദ്ധ്യം വന്നതിനു ശേഷം മാത്രമേ പാപത്തെ ദൈവം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയുള്ളൂ.

നമ്മുടെ ലോകത്തെ പ്രപഞ്ചം വീക്ഷിക്കുന്നു.
വേദപസുസ്തകം ഇപ്രകാരം പറയുന്നു: “ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നെ; കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍.” 1 കൊരിന്ത്യര്‍ 4:9. ക്രിസ്തുവും സാത്താനും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ഭാഗം നിര്‍വ്വഹിക്കുന്നതു കാണാന്‍ പ്രപഞ്ചം മുഴുവന്നും ഉറ്റുനോക്കുന്നു. പോരാട്ടം അവസാനിക്കുന്നതോടു കൂടെ രണ്ടു ഭരണകൂടങ്ങളുടേയും തത്വങ്ങള്‍ ഓരോ ആത്മാക്കളും ശരിയായി മനസ്സിലാക്കി ക്രിസ്തുവിനേയോ സാത്താനേയോ ആരെ അനുഗമിക്കണമെന്ന് തെരെഞ്ഞടുക്കുന്നതാണ്. പാപത്തോടും സാത്താനോടും സഖ്യത പുലര്‍ത്തുന്നവര്‍ നശിപ്പിക്കപ്പെടുന്നതാണ്. ദൈവം തന്‍റെ ജനത്തെ നിത്യമായ സ്വര്‍ഗ്ഗീയ ഭവനത്തിലേക്കു സുരക്ഷിതരായി കൊണ്ടുപോകുന്നതാണ്.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. ആര് നിമിത്തമാണ് പാപം ഉത്ഭവിച്ചത് ? (1)

_____   മീഖായേല്‍.
_____   ലൂസിഫര്‍.
_____   ഗബ്രിയേല്‍.

2. പാപം ചെയ്യുമ്പോള്‍ ലൂസിഫര്‍ എവിടെയായിരുന്നു? (1)

_____   ഭൂമിയില്‍.
_____   സ്വര്‍ഗ്ഗത്തില്‍.
_____   ഉത്തരദിക്കിലെ നക്ഷത്രഗോളത്തില്‍.

3. ലൂസിഫറിനെ ഒരിക്കല്‍ വര്‍ണ്ണിച്ചിരുന്ന കാര്യങ്ങള്‍ ഏതെല്ലാമായിരുന്നു എന്നു പരിശോധിക്കുക: (6)

_____   സൃഷ്ടിക്കപ്പെട്ട ദൂതന്‍.
_____   ജ്ഞാന സമ്പൂര്‍ണ്ണന്‍.
_____   സ്വര്‍ഗ്ഗത്തില്‍ വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്തിരുന്നവന്‍.
_____   തന്‍റെ എല്ലാ വഴികളിലും പൂര്‍ണ്ണന്‍ ആയിരുന്നു.
_____   സ്വര്‍ഗ്ഗീയ കവാടത്തിന്‍റെ കാവല്‍ക്കാരന്‍.
_____   അതുല്യനായ സംഗീതജ്ഞന്‍.
_____   സൗന്ദര്യ സമ്പൂര്‍ണ്ണന്‍.
_____   ചിറകുവിടര്‍ത്തു മറെക്കുന്ന കെരൂബ്.

4. ലൂസിഫറിന്‍റെ വിപ്ലവം മുഖേന ഉണ്ടായ കാര്യങ്ങള്‍ രേഖപ്പെടുത്തുക: (5)

_____   അവനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കി.
_____   അവന്‍ മാനസാന്തരപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ തന്നെ കഴിഞ്ഞു.
_____   അവന്‍ ഒരു കൊട്ടാരത്തിനുള്ളില്‍ ഒളിച്ചിരുന്നു.
_____   അവന്‍റെ പേര്‍ സാത്താന്‍ എന്ന് ആയിത്തീര്‍ന്നു.
_____   ആദ്യത്തെ പാപിയാണവന്‍.
_____   അവനെ പുറത്താക്കുന്നതു യേശു കണ്ടു.
_____   അവനോടു ചേര്‍ന്ന മൂന്നിലൊന്നു ദൂതന്മാരെ അവനോടൊപ്പം പുറത്താക്കി.

5. ലൂസിഫറിന് എന്താണ് വേണ്ടിയിരുന്നത് ? (2)

_____   തന്നെ ആരാധിക്കേണം.
_____   ദൈവത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം എടുക്കാന്‍ ആശിച്ചു.
_____   പ്രപഞ്ചത്തിന്‍റെ കുറുകെ പറന്ന് എല്ലാടവും കടന്ന് ചെല്ലാന്‍.

6. സാത്താനെ അഥവാ പിശാചിനെ സംബന്ധിക്കുന്ന ഏതെല്ലാം കാര്യങ്ങള്‍ ശരിയാണെന്ന് രേഖപ്പെടുത്തുക: (4)

_____   അവന് ചുവപ്പു നിറവും കൊമ്പും കുളമ്പും ഉണ്ട്.
_____   അവന്‍റെ പാര്‍പ്പിടം നരകത്തില്‍ ആകുന്നു.
_____   അവന്‍ മനുഷ്യരെ സ്നേഹിക്കുന്നു.
_____   സ്വര്‍ഗ്ഗീയ ദൂതന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവനു കഴിയും.
_____   അവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴികയില്ല.
_____   അവന്‍ കള്ളനും കൊലപാതകനും ആകുന്നു.
_____   ആകാശത്തില്‍ നിന്ന് തീ ഇറക്കാന്‍ അവന് കഴിയും.
_____   ഭൂരിപക്ഷം ജനങ്ങളും അവനെ അനുഗമിച്ച് നഷ്ടപ്പെട്ടുപോകും.

7. ആദാമിന്റേയും ഹവ്വായുടേയും വീഴ്ചയുടെ കാരണങ്ങള്‍ എന്തായിരുന്നു? (3)

_____   സാത്താന്‍ ഒരു ദൂതന്‍റെ രൂപത്തില്‍ വന്നു.
_____   സാത്താന്‍ ദൈവത്തെ കള്ളന്‍ എന്നു വിളിച്ചു.
_____   സാത്താന്‍ അവര്‍ക്ക് ആപ്പിള്‍ ആണ് ഭക്ഷിക്കാന്‍ കൊടുത്തത്.
_____   സാത്താന്‍ ആദാമിന്‍റെ അടുക്കലാണ് ആദ്യം വന്നത്.
_____   അവര്‍ മരിക്കാത്ത പാപികളായിത്തീരാന്‍ സാത്താന്‍ ആഗ്രഹിച്ചു.
_____   മനുഷ്യനെ പരിക്ഷിച്ചപ്പോള്‍ സാത്താന്‍ കള്ളവും സത്യവും കൂടിക്കലര്‍ത്തി.

8. സാത്താന്‍റെ അന്ത്യശിക്ഷ കുറിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ശരിയാണ്? (4)

_____   അവനെ തീയിട്ടു നശിപ്പിച്ചു വെണ്ണീരാക്കും.
_____   അവന്‍റെ ദൂതന്‍മാര്‍ രക്ഷപ്പെടും.
_____   സ്വർഗ്ഗീയ അഗ്നിയായിരിക്കും.
_____   തങ്ങള്‍ തെറ്റിപ്പോയി എന്നു സാത്താനും അവന്‍റെ ദൂതന്മാരും സമ്മതിക്കും.
_____   പാപത്തേയും പാപികളേയും തീ നശിപ്പിക്കുന്നതാണ്.
_____   ദൈവനീതി ശരിയാണെന്ന് സാത്താന്‍ ഏറ്റു പറയും.

9. ലൂസിഫര്‍ പാപം ചെയ്ത ഉടന്‍ അവനെ എന്തുകൊണ്ടു ദൈവം നശിപ്പിച്ചില്ല? (4)

_____   ദൂതന്‍മാര്‍ ചിലപ്പോള്‍ തെറ്റിദ്ധരിക്കും.
_____   ചിലര്‍ ദൈവത്തെ ഭയത്തോടെ കാണും.
_____   ലൂസിഫര്‍ ദൈവത്തേക്കാള്‍ ശക്തനായിരുന്നു.
_____   നല്ല ദൂതന്മാര്‍ അവനെ ചിലപ്പോള്‍ അനുവദിക്കുകയില്ല.
_____   ലൂസിഫറിന്‍റെ പദ്ധതികള്‍ വിശദീകരിക്കുന്നതിന് സമയം ആവശ്യമായിരുന്നു.
_____   ദൈവത്തിന്‍റെ പദ്ധതികള്‍ നടപ്പിൽ വരുത്തുന്നതിന് സമയം ആവശ്യമായിരുന്നു.

10. ദൈവത്തിന്‍റെ ഭരണകൂടത്തെ സമര്‍ത്ഥിക്കുന്നതിന് അവസാനമായി എന്ത് കാര്യം ചെയ്യും? (1)

_____   ദൈവം ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
_____   എല്ലാ മുഴങ്കാലും മടങ്ങി ദൈവത്തിന്‍റെ സ്നേഹവും നീതിയും ഏറ്റുപറയും.
_____   എല്ലാവരും ദൈവത്തെ സേവിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ആവശ്യപ്പെടും.

11. താഴെപ്പറയുന്ന ഏതെല്ലാം കാര്യങ്ങള്‍ പാപത്തെ സംബന്ധിച്ചിടത്തോളം ശരിയാണ്? (5)

_____   യേശു പാപത്തിന്‍റെ നാശം ഉറപ്പാക്കി.
_____   ദൈവകല്പനാ ലംഘനമാണ് പാപം.
_____   പാപം നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നു.
_____   പാപത്തെ ജയിക്കാന്‍ എളുപ്പമാണ്.
_____   നുണപ്രചരണം എന്ന പാപം സാത്താന്‍ കണ്ടുപിടിച്ചതാണ്.
_____   ഒരിക്കല്‍ നശിപ്പിച്ചുകളഞ്ഞാല്‍ പിന്നൊരിക്കലും പാപം ഉയര്‍ത്തുവരികയില്ല.

12. താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങള്‍ ശരിയാണ് ?(5)

_____   തന്‍റെ സ്വഭാവങ്ങള്‍ ദൈവത്തിന്റേതാണെന്ന് സാത്താന്‍ പറയുന്നു.
_____   മാതാപിതാക്കന്മാരുടെ സ്നേഹത്തിലും ഉപരിയായി ദൈവം നമ്മെ സ്നേഹിക്കുന്നു.
_____   ദൈവത്തിന്‍റെ പേരില്‍ നടക്കുന്ന അനേകം പ്രവര്‍ത്തികളും സാത്താന്‍റെയാണ്.
_____   യേശുവിന്‍റെ ജീവിതത്തിലൂടെ ദൈവത്തിന്‍റെ സ്വഭാവം പ്രകാശിപ്പിക്കപ്പെട്ടു.
_____   പിതാവായ ദൈവം വിട്ടുവീഴ്ച്ചയില്ലാത്തവന്‍ ആകുന്നു.
_____   മിക്ക മനുഷ്യരും ദൈവത്തെ തെറ്റിദ്ധരിക്കുന്നു.