Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

ശുദ്ധിയും ശക്തിയും!

ശുദ്ധിയും ശക്തിയും!Lesson 9

നിങ്ങളുടെ സ്നേഹഭാജനങ്ങളെ ഉപദ്രവിക്കുകയും നിങ്ങളുടെ മനഃസ്സാക്ഷിയെ വൃണപ്പെടുത്തുകയും ചെയ്തതിൽ നിങ്ങൾക്ക് വേദനയുണ്ടോ? നിങ്ങളുടെ കഴിഞ്ഞകാല തെറ്റുകളെക്കുറിച്ച് നിങ്ങൾ ദുഃഖിക്കുന്നുവോ?
ഇതിൽ നിന്ന് മോചനം പ്രാപിപ്പാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാൽ നിങ്ങൾക്ക് ഒരു സുവാർത്തയുണ്ട്... നിങ്ങൾക്കു കഴിയും! നിങ്ങളുടെ പാപങ്ങളെ പൂർണ്ണമായി കഴുകിക്കളഞ്ഞ് നിങ്ങളെ ശുദ്ധീകരിപ്പാൻ ദൈവത്തിന് ഒരു വലിയ പദ്ധതിയുണ്ട്. ക്രിസ്തു ഇപ്രകാരം പറയുന്നു: "സ്നാനത്താൽ നാം അവനോട് കൂടെ കുഴിച്ചിടപ്പെട്ടു" (റോമർ. 6:4). "നിന്‍റെ പാപങ്ങളെ അവൻ ഓർക്കയുമില്ല". യെശയ്യാവ്‌. 43:25. മാനസാന്തരപ്പെടുമ്പോൾ ദൈവം ഒരുവന്‍റെ പഴയകാല ജീവിതം മറക്കുന്നു. പാപകരമായ ജീവിതത്തിന്‍റെ അടക്കമാണ്‌ സ്നാനം ദൃഷ്ടാന്തീകരിക്കുന്നത്‌. കുരിശിനെക്കുറിച്ചു ബൈബിളിൽ 28 തവണയും സ്നാനത്തേക്കുറിച്ചു 97 തവണയും പറഞ്ഞിരിക്കുന്നു. ഇതിന്‍റെ പ്രാധന്യത്തെക്കുറിച്ചു ചില വിവരങ്ങൾ നമുക്ക്‌ നൽകുന്നു. പുതിയ ജീവിതം തുടക്കം കുറിക്കുന്നതിന്‍റെ പ്രതീകമാണ്‌ സ്നാനം. നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന കഴിഞ്ഞകാല പാപങ്ങൾ കുഴിച്ചിടുകയും എന്നെന്നേക്കുമായി മറക്കുകയും ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള വിസ്മയസത്യങ്ങൾ അറിയുന്നതിന് ഈ പഠന സഹായി പരിശോധിക്കുക.... തീർച്ചയായും നിങ്ങൾക്ക് മാറ്റം ഉണ്ടാകുന്നതാണ്!
രക്ഷ പ്രാപിക്കുന്നതിന്‌ സനാനം ആവശ്യമാണെന്നു ഈ വാക്യം വ്യക്തമാക്കുന്നു.
രക്ഷ പ്രാപിക്കുന്നതിന്‌ സനാനം ആവശ്യമാണെന്നു ഈ വാക്യം വ്യക്തമാക്കുന്നു.

1. യഥാർത്ഥത്തിൽ സ്നാനം ആവശ്യമാണോ?

"വിശ്വസിക്കയും സ്നാനമേൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും." മർക്കൊസ്‌. 16:16.

ഉത്തരം:   അതെ തീർച്ചയായും. ഇതിനേക്കാൾ വ്യക്തമായി ഏതുഭാഷയിൽ അഥവാ വാക്കുകളിൽ ആണ്‌ പറയുന്നത്‌?

സാഹചര്യം അനുവദിക്കാതിരുന്നതുകൊണ്ടു മാത്രമാണ് ക്രൂശിലെ കള്ളന് സ്നാനപ്പെടാൻ കഴിയാതിരുന്നത്‌.
സാഹചര്യം അനുവദിക്കാതിരുന്നതുകൊണ്ടു മാത്രമാണ് ക്രൂശിലെ കള്ളന് സ്നാനപ്പെടാൻ കഴിയാതിരുന്നത്‌.

2. ക്രൂശിലെ കള്ളൻ സ്നാനപ്പെടാത്തതുകൊണ്ട്‌ ഞാൻ എന്തിനു സ്നാനപ്പെടണം?

"അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു." സങ്കീർത്തനങ്ങൾ. 103:14.

ഉത്തരം:   യെഹെസ്കേൽ. 33:15-ൽ പറയുന്ന പ്രകാരം അവൻ മോഷ്ടിച്ച സാധനങ്ങൾ മടക്കി നൽകിയില്ല. നമുക്ക്‌ ചെയ്യാൻ കഴിയുന്നതിനെക്കുറിച്ചു മാത്രമേ ദൈവം നമ്മോടു കണക്കു ചോദിക്കുന്നുള്ളു. നാം പൊടിയായതുകൊണ്ട്‌ അതിന്‍റെ പരിമിതികളും അവൻ മനസ്സിലാക്കുന്നു. ശാരീരികമായി നമുക്ക്‌ കഴിയാത്തതു ദൈവം നമ്മോടു് ആവശ്യപ്പെടുകയില്ല. ക്രൂശിൽ നിന്നും ഇറങ്ങിവരാൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും കള്ളൻ സ്നാനപ്പെടുമായിരുന്നു. സ്നാനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്ന ഏക ബൈബിൾ ഉദാഹരണമാണിത്‌. സ്നാനം അവഗണിക്കുന്നത്‌ മിടുക്കാണെന്ന് ആരും കരുതേണ്ട എന്നു വ്യക്തമാകാൻ ദൈവം ആഗ്രഹിക്കുന്നു.


3. ചില ചടങ്ങുകളെ സ്നാനം എന്നു പറയുന്നു. ഇതിനെക്കുറിച്ചു ഒരു വ്യക്തി ശ്രദ്ധാലു ആകുന്നതിനും ആത്മാർത്ഥത പുലർത്തുന്നതിനും ഇതിൽ ഏതെങ്കിലും ഒന്നു അംഗീകരിക്കത്തക്കതാണോ?

"കർത്താവ്‌ ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു" എഫേസ്യർ 4:5.

ഉത്തരം:   അല്ല! ശരിയായ സ്നാനം ഒന്നു മാത്രമേയുള്ളു. മറ്റെല്ലാ സ്നാനങ്ങളും അനധികൃതമാണ്.

കുറിപ്പ്‌: സാത്താന്‍റെ സ്നാനത്തിനുള്ള വലിയ പദ്ധതി ഇങ്ങനെ പറയുന്നു: "ഇഷ്ടമുള്ളതു എടുത്തുകൊൾക. ഏതു രീതിയിലുള്ള സനാനമാണെങ്കിലും സാരമില്ല. ഇതു പരിഗണിക്കുന്നത്‌ ആത്മാവാണ്." "കർത്താവ്‌ ഒരുവൻ, വിശ്വസം ഒന്നു, സ്നാനം ഒന്നു" എന്ന് എഫേസ്യർ 4:5-ൽ പറയുന്നു. "ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ, എന്നാൽ നിനക്കു നന്നായിരിക്കും. നിനക്കു പ്രാണരക്ഷയുണ്ടാകും" എന്നു യിരെമ്യാവ്‌. 38:20-ൽ പറയുന്നു. "കർത്താവ്‌ ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു" എഫേസ്യർ 4:5.

യേശു മുങ്ങി സ്നാനം ഏറ്റു.
യേശു മുങ്ങി സ്നാനം ഏറ്റു.

4. യേശു സ്നാനമേറ്റതു എപ്രകാരമായിരുന്നു?

"യേശു.....യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു. വെള്ളത്തിൽ നിന്നും കയറിയ ഉടനേ ആകാശം പിളരുന്നതും..... കണ്ടു.". മർക്കൊസ്‌. 1:9, 10.

ഉത്തരം:   മുങ്ങി സ്നാനം കഴിഞ്ഞ ഉടനെ യേശു വെള്ളത്തിൽ നിന്നും കയറി വന്നു എന്നുള്ളതു ശ്രദ്ധിക്കുക. പലരും വിശ്വസിച്ചിരുന്നതു പോലെ യേശു യോർദ്ദാന്‍റെ തീരത്തല്ല, യോർദ്ദാനിൽ ആണ് സ്നാനമേറ്റത്‌ യോഹന്നാൻ എല്ലായിപ്പോഴും വളരെ വെള്ളമുള്ള സ്ഥലമാണ് സ്നാനത്തിനു തിരഞ്ഞെടുത്തത്‌.. യോഹന്നാൻ. 3:23. അതു പോലെ ആവശ്യത്തിനു ആഴമുള്ള സ്ഥലമായിരുന്നു അത്‌. യേശുവിന്‍റെ മാതൃക നാം സ്വീകരിക്കണം എന്നു ബൈബിൾ നമ്മോടു അനുശാസിക്കുന്നു. 1 പത്രൊസ്‌. 2:21. മുങ്ങി സ്നാനമല്ലാത്തതെല്ലാം ഈ കൽപനയെ ലംഘിക്കുന്നതാണ്. "ബാപ്റ്റിസോ" എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് സ്നാനം എന്ന വാക്കുണ്ടായത്‌. അതിന്‍റെ അർത്ഥം "മുക്കുക", "നിമജ്ജനം ചെയ്യുക", "മുങ്ങുക" എന്നാണ്‌. ദ്രാവകങ്ങളുടെ പ്രയോഗം വിവരിക്കുന്നതിന്‌ 8 വ്യത്യസ്ത ഗ്രീക്ക്‌ പദങ്ങൾ പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നതായി നമുക്കു കാണാൻ കഴിയും. ഈ വ്യത്യസ്ത വാക്കുകളുടെ കൂട്ടത്തിൽ തളിക്കുക, മുക്കുക എന്ന അർത്ഥം വരുന്ന പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതിന്‍റെ കൂട്ടത്തിൽ സ്നാനത്തെ വിവരിക്കാൻ "മുക്കുക" (ബാപ്റ്റിസൊ) എന്ന വാക്കു മാത്രമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഫിലിപ്പോസ്‌ എത്യോപ്യന്‌ മുങ്ങി സ്നാനമാണ്‌ നൽകിയത്‌.
ഫിലിപ്പോസ്‌ എത്യോപ്യന്‌ മുങ്ങി സ്നാനമാണ്‌ നൽകിയത്‌.

5. ശിഷ്യന്മാരോ അഥവാ അപ്പൊസ്തലന്മാരോ സ്നാനത്തിന്‍റെ രീതി മാറ്റിയില്ലേ?

"ഫിലിപ്പോസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു. അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്‍റെ ആത്മാവ്‌ ഫിലിപ്പോസിനെ എടുത്തുകൊണ്ടു പോയി". അപ്പൊസ്ത‌ല പ്രവൃത്തി. 8:38, 39.

ഉത്തരം:   ഇല്ല! യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയതുപോലെ ആദിമസഭാ നേതാവായിരുന്ന ഫിലിപ്പോസ്‌ എത്യോപ്യയിലെ ഭണ്ഡാര മേൽ‌വിചാരകന്‌ മുങ്ങി സ്നാനം നൽകി. യേശു പഠിപ്പിച്ചതിന്‌ വിപരീതമായി പഠിപ്പിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് പൗലൊസ്‌ അപ്പൊസ്ത‌ലന്‍ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നു. ഗലാത്യർ. 1:8. എത്ര ആത്മീകനായാലും ദൈവത്തിന്‍റെ വാക്കുകളേയോ കൽപനകളേയോ മാറ്റുവാൻ ആർക്കും അധികാരമില്ല.

മുങ്ങി സ്നാനം ഒഴികെ സ്നാനത്തിന്‍റെ മറ്റെല്ലാ വകഭേദങ്ങളും വേദപുസ്തകാനുസൃതമല്ല, മനുഷ്യനിൽ നിന്നും ഉത്ഭവിച്ചതാണ്.
മുങ്ങി സ്നാനം ഒഴികെ സ്നാനത്തിന്‍റെ മറ്റെല്ലാ വകഭേദങ്ങളും വേദപുസ്തകാനുസൃതമല്ല, മനുഷ്യനിൽ നിന്നും ഉത്ഭവിച്ചതാണ്.

6. യേശുവും ശിഷ്യന്മാരും മുങ്ങി സ്നാനമേറ്റു എന്നു തിരുവെഴുത്തുകൾ പറയുമ്പോൾ ഇന്നു കാണുന്ന വ്യത്യസ്ത രീതികൾ ആരാണ് കൊണ്ട്‌ വന്നത്‌?

"മാനുഷകൽപനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതു കൊണ്ട്‌"..."എന്നെ വ്യർത്ഥമായി ഭജിക്കുന്നു." മത്തായി. 15:9.

ഉത്തരം:   ദൈവ വചനത്തിന് വിരുദ്ധമായ ഇന്നത്തെ വ്യത്യസ്ത രീതികൾ തെറ്റിധരിപ്പിക്കപ്പെട്ട മനുഷ്യർ കൊണ്ടു വന്നതാണ്. "നിങ്ങളുടെ സമ്പ്രദായം കൊണ്ടു നിങ്ങൾ ദൈവകൽപന ലംഘിക്കുന്നതെന്ത്‌" എന്നു യേശു ചോദിക്കുന്നു. "നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു." മത്തായി. 15:3, 6 മനുഷ്യന്‍റെ സമ്പ്രദായം അനുസരിച്ചുള്ള ആരാധന വ്യർത്ഥമാണ്. ഇതിനെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക! മനുഷ്യൻ വിശുദ്ധ സ്നാന ശുശ്രൂഷയെ മാറ്റിയതിലൂടെ അപകടകരമായ വഴിയിലൂടെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കടന്നു പോയെങ്കിലും ദൈവത്തിന്‍റെ സത്യത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. ബൈബിൾ നമ്മെ ഇപ്രകാരം പ്രബോധിപ്പിക്കുന്നതിൽ അതിശയമില്ല. "വിശുദ്ധന്മാർക്ക്‌ ഒരിക്കലായിട്ട്‌ ഭരമേൽപിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതാൻ ആവശ്യം എന്നു എനിക്കു തോന്നി." യൂദ.3.

സ്നാനത്തിനു മുമ്പ്‌ ഒരു വ്യക്തി ചെയ്യേണ്ട ലളിതമായ മൂന്നു കാര്യങ്ങളുണ്ട്‌.
സ്നാനത്തിനു മുമ്പ്‌ ഒരു വ്യക്തി ചെയ്യേണ്ട ലളിതമായ മൂന്നു കാര്യങ്ങളുണ്ട്‌.

7. സ്നാനത്തിനു ഒരുങ്ങുന്നതിനു വേണ്ടി ഒരു വ്യക്തി എന്തു ചെയ്യണം?

1. ദൈവത്തിന്‍റെ നിബന്ധനകള്‍ പഠിക്കുക.
2. ദൈവത്തിന്‍റെ വചനത്തിലെ സത്യം വിശ്വസിക്കുക.
3. അനുതപിക്കുകയും പാപങ്ങള്‍ വിട്ടൊഴിഞ്ഞു മാനസാന്തര അനുഭവത്തില്‍ എത്തുകയും ചെയ്യുക.

ഉത്തരം:   

A. ദൈവം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കുക. "ആകയാൽ നിങ്ങൾ പുറപ്പെട്ടു.... ഞാൻ നിങ്ങളോടു കൽപിച്ചത്‌ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളേയും ശിഷ്യരാക്കിക്കൊൾവിൻ." മത്തായി. 28:19, 20.

B. ദൈവവചനത്തിലെ സത്യങ്ങൾ വിശ്വസിക്കുക. "വിശ്വസിക്കയും സ്നാനമേൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും." മർക്കൊസ്‌.16:16.

C. അനുതപിച്ചു പാപത്തെ ഉപേക്ഷിച്ചു മാനസാന്തര അനുഭവം പ്രാപിക്കുക. "നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപിൻ." അപ്പൊസ്തലപ്രവൃത്തി. 2:38. "ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്‌ മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ. അപ്പൊസ്തലപ്രവൃത്തി. 3:19.

ഞാൻ സ്നാനപ്പെടുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും അടക്കത്തിലും പുനരുത്ഥാനത്തിലും ഉള്ള എന്‍റെ വിശ്വാസത്തെ ദൃഡീകരിക്കുന്നു.
ഞാൻ സ്നാനപ്പെടുന്നതിലൂടെ യേശുവിന്‍റെ മരണത്തിലും അടക്കത്തിലും പുനരുത്ഥാനത്തിലും ഉള്ള എന്‍റെ വിശ്വാസത്തെ ദൃഡീകരിക്കുന്നു.

8. സ്നാനത്തിന്‍റെ അർത്ഥം എന്താണ്?

"അങ്ങനെ അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്തിൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു, ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടുന്നതിന് തന്നേ. അവന്‍റെ മരണത്തിന്‍റെ സാദൃശത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശത്തോടും ഏകീഭവിക്കും." റോമർ. 6:4-6.

ഉത്തരം:   ക്രിസ്തുവിനെ അനുഗമിക്കുന്നതിലുടെ ഒരു വിശ്വാസി ക്രിസ്തുവിന്‍റെ മരണത്തോടും അടക്കത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്നു. ഈ സാദൃശ്യം പൂർണ്ണവും ആഴമേറിയ അർത്ഥമുള്ളതുമാണ്. സ്നാനത്തിൽ കണ്ണടച്ചു കൈകൾ മടക്കി ശ്വാസം അടക്കി മരണത്തോടു ഏകീഭവിക്കുന്നു. വെള്ളത്തിൽ അടക്കം ചെയ്തു, ക്രിസ്തുവിലുള്ള വീണ്ടും ജനന അനുഭവത്തിലൂടെ വെള്ളമാകുന്ന കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നു. വെള്ളത്തിൽ നിന്നും ഉയർത്തപ്പെട്ട ശേഷം കണ്ണുകൾ തുറന്നു ശ്വാസം വീണ്ടെടുത്തു സ്നേഹിതരുമായി സഹകരിക്കുന്നതിലൂടെ ക്രിസ്തുവിന്‍റെ പുനഃരുത്ഥാനത്തോടു പൂർണ്ണമായും ഏകീഭവിക്കുന്നു. ക്രിസ്തുവിന്‍റെ മരണം അടക്കം ഉയിർത്തെഴുന്നേൽപ്പ്‌ എന്നിവയാണ് ക്രിസ്ത്യാനിത്വവും മറ്റു മതങ്ങളുമായുള്ള വ്യത്യസം. ഈ മൂന്നു കാര്യങ്ങൾ യാഥാർത്ഥ്യമായതുകൊണ്ടു നമുക്കുവേണ്ടി എന്തും ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നു. ഈ മർമ്മപ്രധാനമായ മൂന്നു പ്രവർത്തനങ്ങൾ അവസാനം വരേയും ഒരു സ്മാരകമായി ക്രിസ്ത്യാനികളുടെ മനസ്സിൽ വാഴേണ്ടതിനു വേണ്ടിയാണ് കർത്താവ്‌ മുഴുകൽ സ്നാനത്തെ സ്ഥാപിച്ചത്‌. മറ്റൊരു രീതിയിലുള്ള സ്നാനവും യേശുവിന്‍റെ മരണം, അടക്കം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയുടെ ദൃഷ്ടാന്തമല്ല. റോമർ. 6:4-6 വരെയുള്ള വാക്യങ്ങളുടെ അർത്ഥം മുങ്ങി സ്നാനത്തിലൂടെ പൂർത്തീകരിക്കുന്നു.

ശുദ്ധിയും ശക്തിയും!
പാപത്തോടു മരിക്കുന്നു. പഴയ സ്വഭാവങ്ങളെ വെള്ളത്തിൽ കുഴിച്ചിടുന്നു. ക്രിസ്തുവിൽ ഒരു പുതുമനുഷ്യനായി രൂപാന്തരം പ്രാപിക്കുന്നു.

പിച്ച വച്ചു നടക്കുന്ന ശിശുക്കളെപ്പോലെയാണ്‌ പുതുതായി സ്നാനപ്പെട്ട ക്രിസ്ത്യാനികൾ. അവർ ചിലപ്പോൾ വഴുതി വീണേക്കാം.
പിച്ച വച്ചു നടക്കുന്ന ശിശുക്കളെപ്പോലെയാണ്‌ പുതുതായി സ്നാനപ്പെട്ട ക്രിസ്ത്യാനികൾ. അവർ ചിലപ്പോൾ വഴുതി വീണേക്കാം.

9. ഒരു വ്യക്തി ഒരിക്കലും വഴുതി വീഴുകയില്ല എന്നുറപ്പു ലഭിക്കുന്നതു വരെ സ്നാനപ്പെടേണ്ട ആവശ്യമില്ല, അല്ലേ?

"ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവ പ്രസാദം ലഭിക്കും." 2 കൊരിന്ത്യർ. 8:12.

ഉത്തരം:   ഒരു ശിശു വഴുതി വീഴുന്നില്ല എന്ന് ഉറപ്പു വരുന്നതുവരെ നടക്കാൻ തുടങ്ങരുത്‌ എന്നു പറയുന്നതു പോലെയാണിത്‌. ഒരു നവജാത ശിശുവിനെപ്പോലെയാണ്‌ ക്രിസ്തുവിൽ വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനി. അതുകൊണ്ടാണ്‌ മാനസാന്തരാനുഭവത്തെ വീണ്ടും ജനനത്തോടു താരതമ്യം ചെയ്തിരിക്കുന്നത്‌. വികൃതമായ പഴയ പാപ ജീവിതം ഒരു ദൈവ പൈതലിനെ സംബന്ധിച്ചിടത്തോളം ഇനി നിലനിൽക്കുന്നില്ല. ഒരു വ്യക്തി മാനസാന്തരപ്പെടുന്നതോടു കൂടി അവന്‍റെ കഴിഞ്ഞകാല പാപങ്ങൾ ദൈവം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞകാല പാപജീവിതത്തെ കുഴിച്ചിടുന്നതിന്‍റെ സാദൃശ്യമാണ്‌ സ്നാനം. ക്രിസ്തീയ ജീവിതത്തിന്‍റെ ആരംഭത്തിങ്കൽ നാം ശിശുക്കൾ ആണ്‌, മുതിർന്നവരല്ല. നമ്മുടെ അപക്വമായ ക്രിസ്തീയ ജീവിതത്തിലെ വീഴ്ചകളും ചെറിയ തെറ്റുകളും നോക്കി അല്ല, നമ്മുടെ മനോഭാവങ്ങളും ജീവിതത്തിലെ ചായ്‌വുകളും നോക്കിയാണ്‌ ദൈവം നമ്മെ ന്യായം വിധിക്കുന്നത്‌.

സ്നാനം പഴയ പാപജീവിതത്തിന്‍റെ അടക്കവും ക്രിസ്തുവിലുള്ള പുതിയജീവിതത്തിന്‍റെ ആനന്ദവും ആയതുകൊണ്ട്‌ ഈ മഹത്വകരമായ സംഭവത്തിന്‍റെ സാദൃശ്യമാണ്‌.
സ്നാനം പഴയ പാപജീവിതത്തിന്‍റെ അടക്കവും ക്രിസ്തുവിലുള്ള പുതിയജീവിതത്തിന്‍റെ ആനന്ദവും ആയതുകൊണ്ട്‌ ഈ മഹത്വകരമായ സംഭവത്തിന്‍റെ സാദൃശ്യമാണ്‌.

10. മാനസാന്തരപ്പെട്ട ഒരു പാപിയുടെ ജീവിതത്തിൽ എന്തുകൊണ്ട്‌ സ്നാനം ഒരു അത്യാവശ്യ കാര്യമാണ്‌?

"ഇനി താമസിക്കുന്നത്‌ എന്ത്‌? എഴുന്നേറ്റു അവന്‍റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനമേറ്റു നിന്‍റെ പാപങ്ങളെ കഴുകിക്കളക." അപ്പൊസ്‌തലപ്രവൃത്തി . 22:16.

ഉത്തരം:   മാനസാന്തരപ്പെട്ട ഒരു പാപിയോടു ദൈവം ക്ഷമിച്ചു എന്നുള്ളതിന്‍റെയും യേശു ശുദ്ധീകരിച്ചതു കൊണ്ട്‌ (1 യോഹന്നാൻ. 1:9) അവന്‍റെ ദ്രോഹകരമായ കഴിഞ്ഞകാല പാപജീവിതം പിന്തള്ളപ്പെട്ടു എന്നുള്ളതിന്‍റെയും പരസ്യമായ സാക്ഷീകരണമാണ്‌ സ്നാനം. ഒരു വ്യക്തിക്ക് എതിരായ കുറ്റാരോപണത്തിന്‍റെ യാതൊരു തെളിവും മാനസാന്തരത്തിനു ശേഷം നിലനിൽക്കുന്നില്ല.

പാപത്തിന്റേയും കുറ്റബോധത്തിന്റേയും വലിയ ഭാരത്താൽ സ്ത്രീപുരുഷന്മാർ ഇടറുകയും വിഷമിക്കുകയും ചെയ്യുന്നു. പാപമാലിന്യങ്ങളും ഭാരങ്ങളും മനുഷ്യ വ്യക്തിത്വങ്ങൾക്ക് വഹിക്കാൻ കഴിയാതെവണ്ണം വളരെ ശക്തമായതുകൊണ്ട്‌ ക്ഷമയും ശുദ്ധീകരണവും പ്രാപിക്കാൻ എത്ര ദൂരം പോകാനും മനുഷ്യർ തയ്യാറാകുന്നു. പലരും മനശാസ്ത്രജ്ഞന്മാരുടെ അടുക്കലേക്ക് കടന്നു ചെല്ലുന്നു. അവിടെ മനുഷ്യർ മനുഷ്യരെ സഹായിക്കാൻ ശ്രമിക്കുന്നു. ക്രിസ്തുവിന്‍റെ അടുക്കൽ ചെല്ലുന്നതിലൂടെ മാത്രമേ യഥാർത്ഥ സഹായം ലഭിക്കയുള്ളു. തന്‍റെ അടുക്കൽ വരുന്ന എല്ലാവരോടും അവൻ പറയുന്നത്‌ "എനിക്ക്‌ മനസ്സുണ്ട്‌ നീ ശുദ്ധമാക." എന്നാണ്‌. മത്തായി . 8:3 അവൻ നിങ്ങളെ ശുദ്ധീകരിക്കുക മാത്രമല്ല, നിങ്ങളിലുള്ള പഴയ പാപപ്രകൃതിയെ ക്രൂശീകരിക്കയും ചെയ്യുന്നു. പ്രാകൃതമായ പഴയ പാപസ്വഭാവങ്ങളെ വെള്ളത്തിൽ കുഴിച്ചിടുന്നതിന്‍റെ പ്രതീകമാണ്‌ ജലസ്നാനം. സ്നാനം ദൈവം തന്‍റെ ജനത്തിനു വേണ്ടി കരുതുന്നതിന്‍റെ പരസ്യമായ പ്രതീകമായതുകൊണ്ട്‌ സ്നാനശുശ്രൂഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌.

ക്രിസ്തുവിനെ തന്‍റെ രക്ഷിതാവായി സ്വീകരിച്ച അതേദിവസം എതോപ്യയിലെ ഭണ്ഡാരവിചാരകൻ ഫിലിപ്പൊസിനാൽ സ്നാനം സ്വീകരിച്ചു.
ക്രിസ്തുവിനെ തന്‍റെ രക്ഷിതാവായി സ്വീകരിച്ച അതേദിവസം എതോപ്യയിലെ ഭണ്ഡാരവിചാരകൻ ഫിലിപ്പൊസിനാൽ സ്നാനം സ്വീകരിച്ചു.

11. സ്നാനത്തിനു വേണ്ടി ഒരു വ്യക്തിയെ ഒരുക്കുന്നതിനു എത്രസമയം വേണം?

ഉത്തരം:   അത്‌ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, ചില വ്യക്തികൾ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുന്നവർ ആണ്‌. മിക്ക അവസരങ്ങളിലും ഒരുക്കത്തിനു ചുരുങ്ങിയ സമയം മതി. ചില ബൈബിൾ ഉദാഹരണങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു:

A. എത്യോപ്യയിലെ ഭണ്ഡാരവിചാരകൻ (അപ്പൊസ്തലപ്രവൃത്തി. 8:26-39) സത്യം കേട്ട അതേ ദിവസം സ്നാനപ്പെട്ടു.

B. ഫിലിപ്യയിലെ കാരാഗൃഹപ്രമാണിയും അവന്‍റെ വീട്ടിലുള്ളവരും. (അപ്പൊസ്തലപ്രവൃത്തി. 16:23-34) സത്യം കേട്ട അതേ രാത്രിയിൽ സ്നാനം സ്വീകരിച്ചു.

C. തർശീശുകാരനായ ശൗൽ (അപ്പൊസ്തലപ്രവൃത്തി. 9:1-18) ദമസ്കോസിലുള്ള യാത്രയിൽ യേശു തന്നോടു സംസാരിച്ചതിന്‍റെ മൂന്നാം ദിവസം സ്നാനപ്പെട്ടു.

D. കൊർന്നേല്യൊസ്‌ (അപ്പൊസ്തലപ്രവൃത്തി. 10:1-48) സത്യം മനസ്സിലാക്കിയ അതേ ദിവസം സ്നാനപ്പെട്ടു.

മാനസാന്തരത്തിലൂടെ ദൈവം:
1. നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു.

2. ഒരു പുതിയ ആത്മീയ വ്യക്തിയായി അത്ഭുതകരമായി നമ്മെ രൂപാന്തരപ്പെടുത്തുന്നു.

3. നമ്മെ അവന്‍റെ പുത്രീ പുത്രന്മാരായി ദത്തെടുക്കുന്നു.

തീർച്ചയായിട്ടും യഥാർത്ഥമായി മാനസാന്തരപ്പെട്ട ഒറ്റ വ്യക്തിയും സ്നാനം താമസിപ്പിക്കുകയില്ല. ഈ അത്ഭുതങ്ങൾ പ്രവർത്തിച്ച യേശുവിന്‌ പരസ്യമായി നന്ദി അർപ്പിക്കുന്നത്‌ സ്നാനത്തിലൂടെയാണ്‌.

നിമജ്ജന സ്നാനം ഏൽക്കുന്നവരിൽ ദൈവം പ്രസാദിക്കുന്നു. നിങ്ങളുടെ സ്നാനത്തിൽ അവൻ തൽപരനാണോ?
നിമജ്ജന സ്നാനം ഏൽക്കുന്നവരിൽ ദൈവം പ്രസാദിക്കുന്നു. നിങ്ങളുടെ സ്നാനത്തിൽ അവൻ തൽപരനാണോ?

12. മാനസാന്തരപ്പെട്ട ഒരു വ്യക്തിയുടെ സ്നാനം ദൈവത്തിനു എപ്രകാരം അനുഭവപ്പെടുന്നു?

ഉത്തരം:   യേശുവിന്‍റെ സ്നാനസമയത്ത്‌ പിതാവ്‌ ഇപ്രകാരം പറയുകയുണ്ടായി. "ഇവൻ എന്‍റെ പ്രിയപുത്രന്‍ , ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു." മത്തായി. 3:17 ദൈവത്തിന്‍റെ ആജ്ഞ അനുസരിച്ച്‌ മുഴുകൽ സ്നാനം സ്വീകരിക്കുന്നവരിൽ ദൈവം ഇന്നും പ്രസാദിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർ അവനെ പ്രസാദിപ്പിക്കുവാൻ ബദ്ധപ്പെടുന്നതാണ്‌. (1 യോഹന്നാൻ 3:22, 1 തെസ്സലൊനിക്യർ. 4:1) ദൈവം നിങ്ങളുടെ സ്നാനത്തിൽ പ്രസാദിക്കുന്നുവോ?

ദൈവത്തിന്‍റെ സഭയിൽ ഔദ്യോകികമായി പ്രവേശിക്കുന്നത്‌ സ്നാനത്തിലൂടെയാണ്‌. സ്നാനം കൂടാതെ സഭയോടു ചേരുന്നതു വേദപുസ്തകാനുസൃതമല്ല.
ദൈവത്തിന്‍റെ സഭയിൽ ഔദ്യോകികമായി പ്രവേശിക്കുന്നത്‌ സ്നാനത്തിലൂടെയാണ്‌. സ്നാനം കൂടാതെ സഭയോടു ചേരുന്നതു വേദപുസ്തകാനുസൃതമല്ല.

13. ദൈവസഭയുടെ അംഗമാകാതെ ഒരു വ്യക്തിക്ക്‌ യഥാർത്ഥ സ്നാനം അനുഭവിച്ചറിയാൻ കഴിയുമോ?

ഉത്തരം:   ഇല്ല, ദൈവം ഇത്‌ വളരെ വ്യക്തമായി സംഗ്രഹിക്കുന്നു. ഇതിന്‍റെ പടികൾ ശ്രദ്ധിക്കുക:

A. ഏകശരീരമായിരിക്കാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. "നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നു" കൊലോസ്യർ. 3:15.

B. സഭയാണ് ശരീരം. "അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു." കൊലോസ്യർ. 1:18.

C. സഭയാകുന്ന ശരീരത്തിൽ നമുക്ക്‌ പ്രവേശനം ലഭിക്കുന്നതു സ്നാനത്തിലൂടെയാണ്. "നാം എല്ലാവരും ഏകശരീരമാകുമാറ്‌ ഒരേ ആത്മാവിൽ സ്നാനം ഏറ്റു." 1 കൊരിന്ത്യർ. 12:13.

D. രക്ഷിക്കപ്പെട്ട ജനം ദൈവത്തിന്‍റെ സഭയോടു ചേരുന്നു. "കർത്താവ്‌ രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു." അപ്പൊസ്തലപ്രവൃത്തി. 2:47.

സ്നാനത്തെക്കുറിച്ച്‌ യേശു നിങ്ങളോടു സംസാരിച്ചാൽ, നിങ്ങൾ അത്‌ ഉപേക്ഷിക്കരുത്‌. ദൈവത്തെ പൂർണ്ണമായി അനുഗമിപ്പാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്‍റെ പരസ്യമായ ഒരു പ്രകടനമാണ് സ്നാനം.
സ്നാനത്തെക്കുറിച്ച്‌ യേശു നിങ്ങളോടു സംസാരിച്ചാൽ, നിങ്ങൾ അത്‌ ഉപേക്ഷിക്കരുത്‌. ദൈവത്തെ പൂർണ്ണമായി അനുഗമിപ്പാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്‍റെ പരസ്യമായ ഒരു പ്രകടനമാണ് സ്നാനം.

14. സ്നാനത്തിന് കഴിയാത്ത നാലു കാര്യങ്ങൾ ശ്രദ്ധിക്കുക:

ഉത്തരം:   

ഒന്ന്:
ഒരു മനുഷ്യന്‍റെ ഹൃദയത്തെ മാറ്റുവാൻ സ്നാനത്തിനു കഴിയുകയില്ല. മാറ്റം സംഭവിച്ചതിന്‍റെ ദൃഷ്ടാന്തമാണ് സ്നാനം. വിശ്വാസം ഇല്ലാതെയും മാനസാന്തരം ഇല്ലാതെയും പുതിയ ഹൃദയം പ്രാപിക്കാതെയും ഒരു വ്യക്തി സ്നാനപ്പെട്ടേക്കാം. യേശുവിന്‍റെ മാതൃക സ്വീകരിച്ച്‌ മുഴുകൽ സ്നാനം സ്വീകരിച്ചേക്കാം. അവർ ഒരു ഉണങ്ങിയ പാപിയാകാതെ വെറും ഒരു നനഞ്ഞ പാപിയായി തീരുന്നു. വിശ്വാസം ഇല്ലാതെയും മാനസാന്തരമില്ലാതെയും പുതിയ ഹൃദയം പ്രാപിക്കാതെയും സ്നാനത്തിനു ഒരു വ്യക്തിയെ പുതുക്കാൻ കഴികയില്ല. ഒരു വ്യക്തിക്ക് മാറ്റം വരുത്തുന്നതിനോ അവനെ പുതുതാ‍യി ജനിപ്പിക്കുന്നതിനോ സ്നാനത്തിനു കഴിയില്ല. മാനസാന്തരത്തിലൂടെ ഒരു വ്യക്തിയുടെ ഹൃദയത്തെ മാറ്റുന്നത്‌ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ ആണ്‌. ഒരുവൻ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കേണം.


രണ്ട്‌:
ഒരു വ്യക്തിക്ക്‌ സുഖം അനുഭവപ്പെടുന്നതിന് ആവശ്യമായിട്ടുള്ളതല്ല സ്നാനം. അവന്‍റെ അനുഭൂതികളെ സ്നാനത്തിനു മാറ്റാന്‍ കഴികയില്ല. സ്നാനത്തിനു ശേഷം ഒരു വ്യത്യാസം അനുഭവപ്പെടാത്തതുകൊണ്ട്‌ പലരും നിരാശരാണ്. നമ്മുടെ വിശ്വാസവും അനുസരണവും അനുസരിച്ചാണ് രക്ഷ നിർണ്ണയിക്കപ്പെടുന്നത്. അല്ലാതെ വികാരങ്ങളെ അടിസ്ഥനപ്പെടുത്തിയല്ല.

മൂന്ന്:
പരീക്ഷകളെ മറ്റാൻ സ്നാനത്തിനു കഴികയില്ല. ഏതൊരു വിശ്വാസിയുടെയും സഹായകൻ യേശുവാണ്. അവന്‍ ഇപ്രകാരം പറയുന്നു. "ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല." എബ്രായർ 13:5. രക്ഷപ്പെടാനുള്ള മാർഗ്ഗം ഇല്ലാതെ യാതൊരു പരീക്ഷയും വരികയില്ല. ഇതാണ് തിരുവചനത്തിലെ വാഗ്ദാനം. (1 കൊരിന്ത്യർ. 10:13)

നാല്:
സ്നാനത്താൽ രക്ഷയുടെ ഉറപ്പ്‌ ലഭിക്കുന്നില്ല. ഇതു മാന്ത്രികമായ ഒരു ചടങ്ങല്ല. ഒരു വ്യക്തി വീണ്ടും ജനന അനുഭവം പ്രാപിക്കുന്നതിലൂടെ യേശുക്രിസ്തു സൗജന്യമായി നൽകുന്ന ദാനമാണ് രക്ഷ. ശരിയായ മാനസാന്തരമില്ലാത്ത സ്നാനം വെറും ഒരു ചടങ്ങും അർത്ഥശൂന്യവും ആണ്.


15. നിങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞതിന്‍റെ ഒരു അടയാളമായി സ്നാനം സ്വീകരിപ്പാൻ യേശു നിങ്ങളോട് ആവശ്യപ്പെടുന്നു. എത്രയും പെട്ടെന്ന് ഈ വലിയ ശുശ്രൂഷയിൽ പങ്കാളിയാകാൻ നിങ്ങൾ താൽപര്യപ്പെടുന്നുവോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ഒന്നിലധികം പ്രാവശ്യം സ്നാനപ്പെടുന്നത്‌ ഉചിതമാണോ?


അതെ, അപ്പൊസ്തലപ്രവൃത്തി. 19:1-5 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ പുനർസ്നാനം വേദപുസ്തകം അനുശാസിക്കുന്നുണ്ട്‌.

2. ശിശുക്കളെ സ്നാനപ്പെടുത്താമോ?


പാടില്ല! (1) ദൈവത്തിന്‍റെ സത്യം അറിയാതെയും (2) വിശ്വസിക്കാതെയും (3) അനുതപിക്കാതെയും (4) മാനസാന്തരാനുഭവം പ്രാപിക്കാതെയും ആരേയും സ്നാനപ്പെടുത്തുവാൻ ആർക്കും അധികാരമില്ല. ശിശുസ്നാനത്തിലൂടെ നാം സ്നാനത്തെക്കുറിച്ച്‌ ദൈവം നേരിട്ടു നൽകിയിരിക്കുന്ന കൽപനകളെ പൂർണ്ണമായും അവഹേളിക്കുകയാണ്‌ . സ്നാനപ്പെടുത്താത്ത ശിശുക്കൾ നഷ്ടപ്പെടും എന്നു വഴി തെറ്റിക്കുന്ന മനുഷ്യർ വർഷങ്ങൾക്ക് മുമ്പ്‌ കൽപന പുറപ്പെടുവിച്ചതാണ്‌. ഇതു തിരുവെഴുത്തുകളിൻ പ്രകാരം തെറ്റാണ്‌. അയോഗ്യരായ ചില മാതപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾ, സ്നാനപ്പെടുന്നതിന് മുമ്പ്‌ മരിച്ചുപോയാൽ ആ ഒറ്റ കാരണത്താൽ ആ കുഞ്ഞുങ്ങളെ ദൈവം ശിക്ഷിക്കും എന്നുള്ള പഠിപ്പിക്കൽ കൊണ്ടു ദൈവത്തെ അപകിര്‍ത്തിപ്പെടുത്തുകയും, ദൈവത്തെ നീതിരഹിതനായ ഏകാധിപതിയെന്നു ചിത്രീകരിക്കയും ചെയ്യുന്നു. അത്തരത്തിലുള്ള പഠിപ്പിക്കൽ വാക്കുകൾക്ക്‌ അതീതമായി ദാരുണമാണ്‌. സ്നാനം എന്നു പറഞ്ഞു കുഞ്ഞുങ്ങളെ തളിച്ചു സ്നാനപ്പെടുത്തുന്നത്‌ തെറ്റാണ്‌. അശ്രദ്ധരായ മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പരാജയപ്പെട്ടതുകൊണ്ട്‌ തങ്ങളുടെ ശിശുക്കൾ നിത്യമായി നഷ്ടപ്പെടും എന്നുള്ള ചിന്താഗതി വേദവിപരീതവും വളരെ മോശവുമാണ്‌.

3. സ്നാനം വ്യക്തിപരമായ അഭിപ്രായപ്രകാരം അല്ലേ നടത്തേണ്ടത്‌?


അതെ, പക്ഷെ നിങ്ങളുടെ അഭിപ്രായമോ എന്‍റെ അഭിപ്രായമോ അല്ല വേണ്ടതു. ക്രിസ്തുവിന്‍റെ അഭിപ്രായമാണ്‌ പ്രധാനം. സ്നാനം വളരെ പ്രധാനപ്പെട്ടതാണെന്നു ക്രിസ്തു പറയുന്നു. "വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല." യോഹന്നൻ 3:5 സ്നാനത്തെ നിരസിക്കുന്നത് ദൈവത്തിന്‍റെ നേരിട്ടുള്ള ആലോചനയെ തിരസ്കരിക്കുന്നതിന് സമമാണ്‌. (ലുക്കൊസ്‌. 7:29, 30)

4. സ്നാനപ്പെടുന്നതിന് ഒരു വ്യക്തിക്ക് എത്ര പ്രായം ഉണ്ടായിരിക്കേണം?


നന്മയും തിന്മയും തിരിച്ചറിയുന്നതിന്നും ക്രിസ്തുവിനു കീഴ്പ്പെട്ടു അവനെ അനുഗമിക്കുന്നതിനും ബുദ്ധിപരമായ തീരുമാനം എടുക്കുന്നതിനും വേണ്ട പ്രായം ഉണ്ടായിരിക്കേണം. കുട്ടികളുടെ അറിവും അനുഭവങ്ങളും വ്യത്യസ്തമായതുകൊണ്ട്‌ വേദപുസ്തകത്തിൽ ഒരു പ്രായപരിധി കാണാൻ കഴിയുന്നില്ല. ചിലർ മറ്റുള്ളവരെക്കാൾ നേരെത്തെ സ്നാനത്തിനു ഒരുക്കമാണ്‌.

5. സ്നാനത്താൽ മാത്രം രക്ഷ പ്രാപിക്കുമോ?


ഇല്ല! എന്നാൽ സ്നാനം നിഷേധിക്കുന്നതുകൊണ്ട്‌ രക്ഷ നഷ്ടപ്പെടാം. കാരണം, അത്‌ അനുസരണക്കേടാണ്. "തന്നെ അനുസരിക്കുന്ന ഏവർക്കും ഉള്ളതാണ്‌ രക്ഷ." എബ്രായർ. 5:9

6. പരിശുദ്ധാത്മാവിനാൽ ഉള്ള സ്നാനം മാത്രം മതിയല്ലോ?


അല്ല, പരിശുദ്ധാത്മാവിനാലുള്ള സ്നാനം ലഭിച്ചവർക്ക്‌ വെള്ളത്താലുള്ള സ്നാനം അത്യന്താപേക്ഷിതമായിരുന്നു എന്നു അപ്പൊസ്തലപ്രവൃത്തി. 10:44-48 വരെ പറയുന്നു.

7. യേശുവിന്‍റെ നാ‍മത്തിൽ മാത്രം സ്നാനം കഴിപ്പിച്ചാൽ പോരേ?


മത്തായി 28:19- ൽ, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിക്കണം എന്ന് നമ്മോട് പറഞ്ഞിരിക്കുന്നു. ഇത് യേശുവിന്‍റെ വാക്കുകൾ ആകയാൽ നാം ഇതിനെ വളരെ പരിപാവനതയോടെ കാണണം. പുതിയ വിശ്വാസികളെ യേശുവിന്‍റെ നാമത്തിൽ സ്നാനപ്പെടുത്തിയതായി അപ്പൊ. പ്രവൃത്തിയിൽ നമുക്ക് കാണാൻ കഴിയും. യേശുവിനെ ക്രിസ്തുവായും മശിഹയായും അംഗീകരിക്കുക എന്നുള്ളത് ആ കാലത്തേക്കുള്ള സത്യമായിരുന്നു; അതുകൊണ്ട് അവന്‍റെ നാമത്തിൽ സ്നാനപ്പെടുക എന്നുള്ളത് അവർക്ക് വളരെ നിർണ്ണായകമായ കാര്യമായിരുന്നു. ഇത് ഇന്നത്തേയ്ക്കും ഒരു പ്രധാന കാര്യമായി നാം വിശ്വസിക്കുന്നു. വിശുദ്ധ മത്തായിയുടെ സാക്ഷ്യം അപ്പൊ. പ്രവൃത്തിയുമായി യോജിപ്പിക്കുന്നതിലൂടെയാണ് നാം ജനങ്ങളെ പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത്. എല്ലാ തിരുവെഴുത്തുകൾക്കും തുല്യപ്രാധാന്യം നൽകാൻ ഈ മാതൃക സ്വീകരിക്കുന്നതിലൂടെ നമുക്കു കഴിയുന്നു.

8. എന്‍റെ ജീവിതത്തിലെ ഒരു പാപം ഉപേക്ഷിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഞാൻ സ്നാനപ്പെടേണ്ടതുണ്ടോ?


ഇല്ല. നിങ്ങളുടെ പഴയ പാപസ്വഭാവങ്ങൾ മരിക്കാത്തതുകൊണ്ടു ജലസ്നാനത്തിന്‌ നിങ്ങൾ ഒരുങ്ങീട്ടില്ല എന്നുള്ളതു സ്പഷ്ടമായ കാര്യമാണ്‌. മരിക്കാത്ത ഒരാളെ അടക്കം ചെയ്യുന്നതു പോലെ പഴയ സ്വഭാവം മരിക്കാത്ത ഒരാളെ ഒരു ശുശ്രൂഷകൻ സ്നാനപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്‌.

9. ഗലാത്യർ. 3:27 ഒന്നു വിശദീകരിക്കാമോ?


സ്നാനത്തെ ദൈവം വിവാഹത്തോടു താരതമ്യം ചെയ്യുകയാണ്‌. വിവാഹ ശുശ്രൂഷയില്‍ കൂടെ വധു, വരന്‍റെ പേർ സ്വീകരിക്കുന്നതുപോലെ, സ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്‍റെ നാമം (ക്രിസ്ത്യാനി) പരസ്യമായി അംഗീകരിക്കുന്നു.

സ്നാനത്തിലും വിവാഹത്തിലും പൊതുവെ ബാധകമായ ചില നിയമങ്ങൾ വെച്ചിരിക്കുന്നു:

A. യഥാർത്ഥ സ്നേഹം ഇല്ലാതെ ഒരിക്കലും പ്രവേശിക്കാൻ പാടില്ല.

B. വിശ്വസ്തനായിരിക്കാൻ തീരുമാനിക്കാത്ത കാലത്തോളം പ്രവേശിക്കാൻ പാടില്ല.

C.ശരിയായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ സ്വീകരിക്കാവൂ.

D. അകാരണമായി താമസിപ്പിക്കാൻ പാടില്ല.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. ബൈബിള്‍ നമ്മോടു പറയുന്നത് ഒരു കര്‍ത്താവ്, ഒരു വിശ്വാസം.....(1)

_____   15 സ്നാനങ്ങള്‍.
_____   5 സ്നാനങ്ങള്‍.
_____   12 സ്നാനങ്ങള്‍.
_____   ഒരു സ്നാനം.

2. സ്നാനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ടോ? (1)

_____   അതെ.
_____   ഇല്ല.

3. യേശു സ്നാനപ്പെട്ടത് (1)

_____   വെള്ളം ഒഴിച്ച്.
_____   വെള്ളം തളിച്ച്.
_____   മുങ്ങി സ്നാനം.

4. “സ്നാനപ്പെടുത്തുക” എന്ന വാക്കിന്‍റെ അര്‍ത്ഥം (1)

_____   സന്തോഷമായിരിക്കുക.
_____   വെള്ളം തളിക്കുക.
_____   വെള്ളം ഒഴിക്കുക.
_____   മുക്കുക അഥവാ വെള്ളത്തില്‍ മുങ്ങുക.

5. ഇന്ന് ലോകത്തില്‍ പ്രചരിച്ചിരിക്കുന്ന വ്യാജ സ്നാനങ്ങള്‍ നല്കിയിരിക്കുന്നത് (1)

_____   ക്രിസ്തു.
_____   അപ്പൊസ്തലന്മാര്‍.
_____   വഴി തെറ്റിയ മനുഷ്യര്‍.

6. സ്നാനത്തിനുവേണ്ടി ഒരുങ്ങാന്‍ വേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തുക (4)

_____   ബൈബിള്‍ മുഴുവനായി രണ്ടുപ്രാവശ്യം വായിക്കുക.
_____   സത്യം വിശ്വസിക്കുക.
_____   മാനസാന്തര അനുഭവം പ്രാപിക്കുക.
_____   തുടര്‍ച്ചയായി 10 ദിവസം പ്രാര്‍ത്ഥിക്കുക.
_____   40 ദിവസം ഉപവസിക്കുക.
_____   ദൈവം നല്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
_____   അനുതപിക്കുകയും പാപത്തെ ഉപേക്ഷിക്കയും ചെയ്യുക.

7. സ്നാനം അടയാളമായിരിക്കുന്നത് (1)

_____   ലോകത്തിന്‍റെ സൃഷ്ടിപ്പ്.
_____   ബൈബിള്‍.
_____   സ്വര്‍ഗ്ഗം.
_____   ക്രിസ്തുവിന്‍റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്പ്.
_____   ദൂതന്മാര്‍.

8. പുതുതായി സ്നാനപ്പെട്ട ഒരു ക്രിസ്ത്യാനി (1)

_____   ആത്മീയശിശു.
_____   ആത്മീയമായി പക്വത പ്രാപിച്ചയാള്‍.

9. പ്രാര്‍ത്ഥനയോടും ആത്മാര്‍ത്ഥതയോടും അറിവോടും കൂടെ സ്നാനത്തില്‍ പ്രവേശിക്കുന്നത് (1)

_____   മാനസാന്തരം പരസ്യമായി പ്രഖ്യാപിക്കുന്നു.
_____   നീന്താന്‍ പോകുന്നതിനേക്കാള്‍ മെച്ചമായി ഒന്നുമില്ല.
_____   പരീക്ഷിക്കപ്പെടുകയില്ല എന്ന് ആ വ്യക്തിക്ക് ഉറപ്പു നല്‍കുന്നു.

10. ശിശുസ്നാനം വേദപുസ്തകാനുസൃതമാണോ?

_____   അതെ.
_____   അല്ല.

11. ചില കുട്ടികള്‍ മറ്റു കുട്ടികളെക്കാള്‍ നേരത്തെ സ്നാനത്തിനു തയ്യാര്‍ ആണ് (1)

_____   ശരിയാണ്.
_____   തെറ്റാണ്.

12. സ്നാനത്തിനുവേണ്ടി ഒരുങ്ങുന്നതിന് വളരെ ആഴ്ചകളും മാസങ്ങളും ആവശ്യമുണ്ടോ?

_____   അതെ.
_____   ഇല്ല.

13. ദൈവസഭയുടെ അംഗമാകാതെ ശരിയായ സ്നാനം അനുഭവിക്കാന്‍ ഒരു വ്യക്തിക്കു കഴിയുമോ? (1)

_____   അതെ.
_____   അല്ല.