സ്വസ്ഥതയുടെ ആയിരമാണ്ട്

സ്വസ്ഥതയുടെ ആയിരമാണ്ട്Lesson 12

അന്ധകാരം ഭൂമിയെ മൂടുവാൻ പോകുന്ന കാലം വരുന്നു. ആ വിഷയത്തെക്കുറിച്ച്‌ സംശയാതീതമായി ബൈബിൾ പ്രസ്താവിക്കുന്നു. നിശ്ചയമായും ഇത്‌ തടയാൻ ഒരു വഴിയുമില്ല. ആയിരം വർഷമാണ്‌ ഇതിന്‍റെ കാലാവധി. ഈ വലിയ പിശാചിനെക്കുറിച്ച്‌ കൂടുതലായി പ്രതിപാദിക്കുന്നതുകൊണ്ടു അവൻ അത്‌ ഇഷ്ടപ്പെടുന്നതല്ല. ഈ വിഷയത്തേക്കുറിച്ചു പല വ്യാജ കഥകൾ ആയിരക്കണക്കിന്‌ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്‌. ഈ വിഷയം ഭയാനകമായി തോന്നുമെങ്കിലും അതിശയകരമാണ്‌. ആയിരമാണ്ട്‌ വാഴ്ച്ച എന്ന ഈ വിഷയം പഠിക്കുമ്പോൾ ദൈവം നമ്മെ നടത്തുന്നതിന്‌ പ്രാർത്ഥിക്കുക.
1. ആയിരമാണ്ട്‌ വാഴ്ചയുടെ ആരംഭം കുറിക്കുന്ന സംഭവം എന്താണ്‌?

1. ആയിരമാണ്ട്‌ വാഴ്ചയുടെ ആരംഭം കുറിക്കുന്ന സംഭവം എന്താണ്‌?

"അവർ ജീവിച്ചു ആയിരമാണ്ട്‌ ക്രിസ്തുവിനോടുകൂടി വാണു." വെളിപ്പാട്‌. 20:4 (വാക്യത്തിന്‍റെ അവസാനഭാഗം) (മരണമെന്ന വിഷയത്തെക്കുറിച്ചു കൂടുതൽ ആറിയുവാൻ പഠനസഹായി 10 നോക്കുക)

ഉത്തരം:   പുനരുത്ഥാനമാണ്‌ ആയിരമാണ്ട്‌ വാഴ്ചയുടെ ആരംഭത്തിങ്കൽ സംഭവിക്കുന്നത്‌.

*The New English Bible, (C) 1961, 1970 by the Delegates of the Oxford University Press and the Syndics of the Cambridge University Press. Used by permission.

വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ ആരംഭിക്കും.
വിശുദ്ധന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ ആരംഭിക്കും.

2. ഈ പുനരുത്ഥാനത്തെ എങ്ങനെയാണ്‌ വിളിക്കുന്നത്‌?

"ഇത്‌ ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു." വെളിപാട്‌. 20:5, 6

ഉത്തരം:   ഇതിനെ ഒന്നാമത്തെ പുനരുത്ഥാനം എന്നു പറഞ്ഞിരിക്കുന്നു. ഭാഗ്യവാനും വിശുദ്ധനും എന്ന് നാമകരണം ചെയ്തിരിക്കുന്ന എല്ലാ നൂറ്റാണ്ടിലുമുള്ള വിശുദ്ധന്മാർ ഇതിൽ ഉയിർക്കുന്നതാണ്‌.

ദുഷ്ടന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ അവസാനിക്കുന്നു.
ദുഷ്ടന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ അവസാനിക്കുന്നു.

3. രണ്ട്‌ പുനരുത്ഥാനങ്ങൾ ഉണ്ടെന്ന് ബൈബിൾ പറയുന്നു. രണ്ടാം പുനരുത്ഥാനം ഏതാണ്‌? ആരാണ്‌ ഇതിൽ ഉയിർക്കുന്നത്‌?

"മരിച്ചവരിൽ ശേഷമുള്ളവർ ആയിരമാണ്ടു കഴിയുവോളം ജീവിച്ചില്ല." വെളിപ്പാട്‌. 20:5. "കല്ല റകളിൽ ഉള്ള എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും, തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യുവാനുള്ള നാഴിക വരുന്നു." യോഹന്നാൻ. 5:28, 29.

ഉത്തരം:   ആയിരമാണ്ടിന്‍റെ അവസാനമാണ്‌ രണ്ടാം പുനരുത്ഥാനം. രണ്ടാം പുനരുത്ഥാനത്തിൽ ഉയിർക്കുന്നത്‌ ദുഷ്ടന്മാരാണ്‌. ഇതിനെ നിത്യ നാശത്തിന്‍റെ പുനരുത്ഥാനം എന്നു പറഞ്ഞിരിക്കുന്നു.

ദയവായി ശ്രദ്ധിക്കുക: നീതിമാന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ ആരംഭിക്കുന്നു. ദുഷ്ടന്മാരുടെ പുനരുത്ഥാനത്തോടെ ആയിരമാണ്ട്‌ അവസാനിക്കുന്നു.

വളരെ ശക്തിയേറിയ ഭൂകമ്പവും കന്മഴയും യേശുവിന്‍റെ വീണ്ടും വരവിൽ സംഭവിക്കുന്നു. ആ സമയം എല്ലാ യുഗങ്ങളിലേയും വിശുദ്ധന്മാർ ഒരുമിച്ച്‌ യേശുവിനെ എതിരേല്‌പാൻ മേഘങ്ങളിൽ എടുക്കപ്പെടും.
വളരെ ശക്തിയേറിയ ഭൂകമ്പവും കന്മഴയും യേശുവിന്‍റെ വീണ്ടും വരവിൽ സംഭവിക്കുന്നു. ആ സമയം എല്ലാ യുഗങ്ങളിലേയും വിശുദ്ധന്മാർ ഒരുമിച്ച്‌ യേശുവിനെ എതിരേല്‌പാൻ മേഘങ്ങളിൽ എടുക്കപ്പെടും.

4. ആയിരമാണ്ടിന്‍റെ ആരംഭത്തിൽ പെട്ടെന്നുണ്ടാകുന്ന സംഭവങ്ങൾ എന്തെല്ലം?

"ഇതാ അവൻ മേഘാരൂഢനായി വരുന്നു. ഏതു കണ്ണും............. അവനെ കാണും." വെളിപ്പട്‌. 1:7 "കർത്താവ്‌ താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച്‌ ആകാശത്തിൽ കർത്താവിനെ എതിരേൽപ്പാൻ മേഘങ്ങളിൽ എടുക്കപ്പെടും." 1 തെസ്സലൊനി. 4:16, 17. "മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യൻ ഉണ്ടായതു മുതൽ അതുപോലെ ആത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല...... സകല ദ്വീപും ഓടിപ്പോയി. മലകൾ കാണാനില്ലാതെയായി. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ട്‌ മനുഷ്യർ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു" വെളിപ്പാട്‌. 16:18, 20, 21. (യിരെമ്യാവ്‌. 4:23-26, യെശയ്യാവ്‌. 24:1, 3, 19, 20; 2:21; എന്നി വാക്യങ്ങളും വായിക്കുക)

ഉത്തരം:   ആയിരമാണ്ടിന്‍റെ ആരംഭം കുറിച്ചുകൊണ്ട്‌ പെട്ടെന്നുണ്ടാകുന്ന സംഭവങ്ങൾ: ഇതുവരെ ഭൂമിയിൽ സംഭവിച്ചിട്ടില്ലാത്ത സർവ്വനാശം വിതക്കുന്ന ഭൂകമ്പങ്ങളും കല്‌മഴയും ഉണ്ടാകും. തന്‍റെ ജനത്തെ ചേർക്കുവാൻ യേശു മേഘാരൂഢനായി വരുന്നു, അങ്ങനെ വിശുദ്ധന്മാർ ഒരുമിച്ച്‌ ആകാശത്തിൽ കർത്താവിനെ എതിരേൽപാൻ മേഘങ്ങളിൽ എടുക്കപ്പെടും. (ക്രിസ്തുവിന്‍റെ രണ്ടാം വരവ്‌ കൂടുതലായി മനസ്സിലാക്കുന്നതിന്‌ പഠനസഹായി 8 നോക്കുക.)

യേശുവിന്‍റെ രണ്ടാം വരവിന്‍റെ പ്രഭയാൽ ജീവനോടിരിക്കുന്ന ദുഷ്ടന്മാർ നശിപ്പിക്കപ്പെടും.
യേശുവിന്‍റെ രണ്ടാം വരവിന്‍റെ പ്രഭയാൽ ജീവനോടിരിക്കുന്ന ദുഷ്ടന്മാർ നശിപ്പിക്കപ്പെടും.

5. യേശുവിന്‍റെ രണ്ടാം വരവിങ്കൽ മരിച്ചുപോയ ദുഷ്ടന്മാർക്കും ജീവനൊടെയിരിക്കുന്ന ദുഷ്ടന്മാർക്കും എന്തു സംഭവിക്കും?

"തന്‍റെ അധരങ്ങളുടെ ശ്വാസം കൊണ്ട്‌ ദുഷടന്മാരെ കൊല്ലും." യെശയ്യാവ്‌. 11:4. "കർത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്ക്‌....... പ്രതികാരം കൊടുക്കും." 2 തെസ്സലൊനീക്യർ. 1:7, 8 "തീയിങ്കൽ മെഴുക്‌ ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു." സങ്കീർത്തനം. 68:2. "മരിച്ചവരിൽ ശേഷമുള്ളവർ ആയിരമാണ്ട്‌ ജീവിച്ചില്ല." വെളിപ്പാട്‌. 20:5.

ഉത്തരം:   രണ്ടാം വരവിങ്കൽ യേശുവിന്‍റെ സാന്നിദ്ധ്യം കൊണ്ടു ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. യേശുവിന്‍റെ ഉയിർത്തെഴുന്നേൽപ്പു സമയത്ത്‌ കർത്താവിന്‍റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരികയും കല്ലറ കാത്ത റോമൻ പടയാളികൾ പേടിച്ച്‌ വിറച്ച്‌ മരിച്ചവരെപ്പോലെ ആയിത്തീരുകയും ചെയ്തു. (മത്തായി. 28:2, 4) സ്വർഗ്ഗത്തിലെ സകലദൂതന്മാരുമായി കർത്താവ്‌ പിതാവിനോടൊപ്പം രണ്ടാമത്‌ വരുമ്പോൾ മിന്നൽ ഏറ്റു മരിക്കുന്നതു പോലെ ദുഷ്ടന്മാർ തേജസ്സേറ്റു മരിച്ചു വീഴും. ക്രിസ്തുവിന്‍റെ വീണ്ടും വരവിനു മുമ്പ്‌ മരിച്ച ദുഷ്ടന്മാർ ആയിരമാണ്ട്‌ കഴിയും വരെ ജീവിക്കുകയില്ല.

ആയിരമാണ്ട്‌ സമയത്ത്‌ വിശുദ്ധന്മാർ യേശുവിനോടു കൂടെ സ്വർഗ്ഗത്തിൽ ആയിരിക്കും.
ആയിരമാണ്ട്‌ സമയത്ത്‌ വിശുദ്ധന്മാർ യേശുവിനോടു കൂടെ സ്വർഗ്ഗത്തിൽ ആയിരിക്കും.

6. ആയിരമാണ്ട്‌ സമയത്ത്‌ പാപികൾക്ക്‌ മാനസാന്തരപ്പെടാൻ അവസരം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു?

"അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മേറ്റേ അറ്റം വരെ വീണു കിടക്കും. അവരെക്കുറിച്ച്‌ ആരും വിലപിക്കുകയില്ല, അവരെ എടുത്തു കുഴിച്ചിടുകയില്ല, അവർ നിലത്തിന്‌ വളമായിത്തീരും." യിരെമ്യാവ്‌. 25:33 "ഞാൻ നോക്കി ഒരു മനുഷ്യനേയും കണ്ടില്ല." യിരെമ്യാവ്‌. 4:25.

ഉത്തരം:   ആയിരമാണ്ട്‌ സമയത്ത്‌ ഭൂമിയിൽ ഒറ്റ മനുഷ്യൻ പോലും ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട്‌ മാനസാന്തരം അസാദ്ധ്യമാണ്‌. ഈ സമയത്ത്‌ എല്ലാ വിശുദ്ധന്മാരും സ്വർഗ്ഗത്തിൽ ആയിരിക്കും. എല്ലാ ദുഷ്ടന്മാരും ഭൂമിയിൽ മരിച്ചു കിടക്കും. യേശു രണ്ടാമത്‌ വരുന്നതിനു മുമ്പ്‌ എല്ലാവരുടേയും കേസ്സുകളിൽ തീർപ്പ്‌ കൽപ്പിച്ചിരിക്കയും ചെയ്യുമെന്ന് വെളിപ്പാട്‌. 22:11, 12 വ്യക്തമാക്കുന്നു. ആയിരമാണ്ട്‌ സമയത്ത്‌ യേശുവിൽ വിശ്വസിക്കാം എന്ന് വളരെ കൂടുതൽ പേർ കാത്തിരിക്കുകയാണ്‌.

പാഴും ശൂന്യവും അന്ധകാരനിബിഡവുമായ ഭൂമിയിൽ സാത്താൻ 1000 ആണ്ടു കഴിയാൻ നിർബന്ധിതനായിത്തിരുന്നു.
പാഴും ശൂന്യവും അന്ധകാരനിബിഡവുമായ ഭൂമിയിൽ സാത്താൻ 1000 ആണ്ടു കഴിയാൻ നിർബന്ധിതനായിത്തിരുന്നു.

7. ആയിരമാണ്ട്‌ സമയത്ത്‌ പിശാചിനെ അഗാധത്തിൽ തള്ളിയിട്ടുയെന്ന് ബൈബിൾ പറയുന്നു. എന്താണ്‌ ഈ അഗാധകൂപം?

"അനന്തരം ഒരു ദൂതൻ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കൊണ്ടു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നതു കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേയ്ക്കു് ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം........ അവനെ അഗാധത്തിൽ തള്ളിയിട്ടു അടച്ചുപൂട്ടുകയും മീതെ മുദ്ര ഇടുകയും ചെയ്തു." വെളിപ്പാട്‌. 20:1-3.

ഉത്തരം:   അഗാധകൂപത്തിന്‍റെ ഗ്രീക്ക്‌ ഭാഷയിലെ മൂലപദം അഗാധത എന്ന അർത്ഥം വരുന്ന "abussos" എന്നാണ്‌. ഗ്രീക്ക്‌ ഭാഷയിലെ പഴയനിയമത്തിൽ ഭൂമിയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട്‌ ഉൽപത്തി 1:2-ൽ ഇതേ വാക്ക്‌ ഉപ‍യോഗിച്ചിരിക്കുന്നു. ആ വാക്കിനെ ആഴം എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. "ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു." എത്ര രസകരമായ കാര്യം! "ആഴം" എന്നും അഗാധം എന്നും പറഞ്ഞിരിക്കുന്നത്‌ ഒറ്റ കാര്യത്തെക്കുറിച്ചാണ്‌. ദൈവം സൃഷ്ടിപ്പ്‌ നടത്തുന്നതിന്‌ മുമ്പ്‌ ഭൂമി പൂർണ്ണമായും അന്ധകാര നിബിഡവും പാഴും ശൂന്യവുമായ അവസ്ഥയിലായിരുന്നു. ആയിരമാണ്ട്‌ കാലത്തെക്കുറിച്ച്‌ ഉൽപത്തി 1:2-ൽ പറഞ്ഞിരിക്കുന്നതു പോലെയാണ്‌ യിരെമ്യാവും പറഞ്ഞിരിക്കുന്നത്‌, "പാഴും ശുന്യവും.......പ്രകാശം ഇല്ലായിരുന്നു.........ഒരു മനുഷ്യനേയും കണ്ടില്ല.........ആകാശം കറുത്തുപോകും." യിരെമ്യാവ്‌. 4:23, 25, 28. അതുകൊണ്ട്‌ 1000 ആണ്ടു കാലത്ത്‌ സൃഷ്ടിപ്പിനു മുമ്പ്‌ ഉണ്ടായിരുന്ന, തകർക്കപ്പെട്ട, അന്ധകാരം നിറഞ്ഞ, മനുഷ്യൻ ഇല്ലാത്ത അവസ്ഥയിൽ ഭൂമി ആയിത്തീരും. ഇതിനെയാണ്‌ അഗാധകൂപം എന്ന് പറഞ്ഞിരിക്കുന്നത്‌. ആയിരമാണ്ട്‌ കാലത്ത്‌ സാത്താനേയും അവന്‍റെ ദൂതന്മാരേയും കുണ്ടറയിൽ ഒന്നിച്ചുകൂട്ടി കാരാഗ്രഹത്തിൽ അടയ്ക്കുകയും ചെയ്യും എന്ന് യെശയ്യാവ്‌. 24:22-ൽ പറയുന്നു.


8. സാത്താനെ ബന്ധിച്ചിരിക്കുന്ന ചങ്ങല എന്താണ്‌? എന്തിനാണ്‌ അവനെ ബന്ധിച്ചിരിക്കുന്നത്‌?

"അനന്തരം ഒരു ദൂതൻ......... ഒരു ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ട്‌ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുന്നത്‌ ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച്‌ ആയിരമാണ്ടേക്ക്‌ ചങ്ങലയിട്ടു........... ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു." വെളിപ്പാട്‌. 20:1-3.

ഉത്തരം:   ഇവിടെ സാഹചര്യങ്ങളെ ചങ്ങലയോടു സാദൃശീകരിച്ചിരിക്കുന്നു. ജഡരൂപമില്ലാത്ത പിശാചിനെ അക്ഷരീയ ചങ്ങല കൊണ്ട്‌ ബന്ധിക്കാൻ കഴികയില്ല. പിശാചിനെ ബന്ധിച്ചിരിക്കുന്നു എന്ന് പറയുന്നതിന്‍റെ സാരം വഞ്ചിക്കാൻ അവന്‌ ഒറ്റ മനുഷ്യനും ഇല്ലാത്തതുകൊണ്ടാണ്‌. ദുഷ്ടന്മാരെല്ലാവരും മരിച്ചുപോയി. നീതിമാന്മാരെല്ലാവരും സ്വർഗ്ഗത്തിൽ പോയി. ദൈവം പിശാചിനെ ഇങ്ങനെ ബന്ധിച്ചിരിക്കുന്നതുകൊണ്ട്‌ ചുറ്റിത്തിരിഞ്ഞു നടന്ന് ആരേയും വഞ്ചിക്കാൻ കഴികയില്ല. ആയിരമാണ്ട്‌ കാലത്ത്‌ പിശാചും അവന്‍റെ ഭൂതാത്മാക്കളും ആരും വഞ്ചിക്കപ്പെടാൻ ഇല്ലാതെ, ചുട്ടുപഴുപ്പിച്ച ചങ്ങല ധരിക്കുന്നതുപോലെ വല്ലാതെ ഭാരപ്പെടുന്നു.

ആയിരമാണ്ടിന്‍റെ ആരംഭകാലത്തു നടക്കുന്ന സംഭവങ്ങളെ നമുക്ക്‌ പുനരവലോകനം ചെയ്യാം:

 1. അതിഭയങ്കരമായ ഭൂകമ്പവും കന്മഴയും. (വെളിപ്പാട്‌. 16:18-21; 6:14-17).

 2. വിശുദ്ധന്മാർക്ക്‌ വേണ്ടിയുള്ള യേശുവിന്‍റെ വീണ്ടും വരവ്‌. (മത്തായി. 24:30-31).

 3. മരിച്ച എല്ലാ വിശുദ്ധന്മാരുടേയും ഉയിർപ്പ്‌. (1 തെസ്സലൊനീക്യർ. 4:16, 17).

 4. വിശുദ്ധന്മാർക്ക്‌ അമർത്യത നല്‌കുന്നു. (1 കൊരിന്ത്യർ. 15:51-55).

 5. വിശുദ്ധന്മാർക്ക്‌ യേശുവിനുള്ളതുപോലെ സ്വർഗ്ഗീയശരീരം ലഭിക്കുന്നു. (1 യോഹന്നാൻ. 3:2; ഫിലിപ്പിയർ. 3:21).

 6. എല്ലാ വിശുദ്ധന്മാരും മേഘങ്ങളിൽ എടുക്കപ്പെടുന്നു. (1 തെസ്സലൊനീക്യർ. 4:16, 17).

 7. ദൈവത്തിന്‍റെ വായിലെ ശ്വാസത്താൽ ജീവനോടിരിക്കുന്ന ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. (യെശയ്യാവ്‌. 11:4).

 8. ആയിരമാണ്ട്‌ കഴിയുവോളം മരിച്ചുപോയ ദുഷ്ടന്മാർ ഉയിർക്കുന്നില്ല. (വെളിപ്പാട്‌. 20:5).

 9. യേശു വിശുദ്ധന്മാരെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്നു. (യോഹന്നൻ. 13:33, 36; 14:1-3).

 10. സാത്താനെ ബന്ധിക്കുന്നു.(വെളിപ്പാട്‌.20:1-3).

ഉത്തരം:   ഇവിടെ സാഹചര്യങ്ങളെ ചങ്ങലയോടു സാദൃശീകരിച്ചിരിക്കുന്നു. ജഡരൂപമില്ലാത്ത പിശാചിനെ അക്ഷരീയ ചങ്ങല കൊണ്ട്‌ ബന്ധിക്കാൻ കഴികയില്ല. പിശാചിനെ ബന്ധിച്ചിരിക്കുന്നു എന്ന് പറയുന്നതിന്‍റെ സാരം വഞ്ചിക്കാൻ അവന്‌ ഒറ്റ മനുഷ്യനും ഇല്ലാത്തതുകൊണ്ടാണ്‌. ദുഷ്ടന്മാരെല്ലാവരും മരിച്ചുപോയി. നീതിമാന്മാരെല്ലാവരും സ്വർഗ്ഗത്തിൽ പോയി. ദൈവം പിശാചിനെ ഇങ്ങനെ ബന്ധിച്ചിരിക്കുന്നതുകൊണ്ട്‌ ചുറ്റിത്തിരിഞ്ഞു നടന്ന് ആരേയും വഞ്ചിക്കാൻ കഴികയില്ല. ആയിരമാണ്ട്‌ കാലത്ത്‌ പിശാചും അവന്‍റെ ഭൂതാത്മാക്കളും ആരും വഞ്ചിക്കപ്പെടാൻ ഇല്ലാതെ, ചുട്ടുപഴുപ്പിച്ച ചങ്ങല ധരിക്കുന്നതുപോലെ വല്ലാതെ ഭാരപ്പെടുന്നു.

ആയിരമാണ്ടിന്‍റെ ആരംഭകാലത്തു നടക്കുന്ന സംഭവങ്ങളെ നമുക്ക്‌ പുനരവലോകനം ചെയ്യാം:

 1. അതിഭയങ്കരമായ ഭൂകമ്പവും കന്മഴയും. (വെളിപ്പാട്‌. 16:18-21; 6:14-17).

 2. വിശുദ്ധന്മാർക്ക്‌ വേണ്ടിയുള്ള യേശുവിന്‍റെ വീണ്ടും വരവ്‌. (മത്തായി. 24:30-31).

 3. മരിച്ച എല്ലാ വിശുദ്ധന്മാരുടേയും ഉയിർപ്പ്‌. (1 തെസ്സലൊനീക്യർ. 4:16, 17).

 4. വിശുദ്ധന്മാർക്ക്‌ അമർത്യത നല്‌കുന്നു. (1 കൊരിന്ത്യർ. 15:51-55).

 5. വിശുദ്ധന്മാർക്ക്‌ യേശുവിനുള്ളതുപോലെ സ്വർഗ്ഗീയശരീരം ലഭിക്കുന്നു. (1 യോഹന്നാൻ. 3:2; ഫിലിപ്പിയർ. 3:21).

 6. എല്ലാ വിശുദ്ധന്മാരും മേഘങ്ങളിൽ എടുക്കപ്പെടുന്നു. (1 തെസ്സലൊനീക്യർ. 4:16, 17).

 7. ദൈവത്തിന്‍റെ വായിലെ ശ്വാസത്താൽ ജീവനോടിരിക്കുന്ന ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. (യെശയ്യാവ്‌. 11:4).

 8. ആയിരമാണ്ട്‌ കഴിയുവോളം മരിച്ചുപോയ ദുഷ്ടന്മാർ ഉയിർക്കുന്നില്ല. (വെളിപ്പാട്‌. 20:5).

 9. യേശു വിശുദ്ധന്മാരെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്നു. (യോഹന്നൻ. 13:33, 36; 14:1-3).

 10. സാത്താനെ ബന്ധിക്കുന്നു.(വെളിപ്പാട്‌.20:1-3).


9. ആയിരമാണ്ട്‌ കാലത്ത്‌ സ്വർഗ്ഗത്തിൽ ന്യായവിധി ഉണ്ടാകുമെന്ന് വെളിപ്പാട്‌ 20:4 പറയുന്നു. ഇത്‌ എന്തിനു വേണ്ടിയുള്ള ന്യായവിധിയാണ്‌? ആരാണ്‌ ഇതിൽ പങ്കെടുക്കുന്നത്‌?

"ഞാൻ ന്യായാസനങ്ങളെക്കണ്ടു, അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു.......... അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടു കൂടി വാണു." വെളിപ്പാട്‌. 20:4. "വിശുദ്ധർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ?....... നാം ദൂതന്മാരെ വിധിക്കും എന്ന് നിങ്ങൾ അറിയുന്നില്ലയോ?" 1 കൊരിന്ത്യർ. 6:2, 3.

ഉത്തരം:   ആയിരമാണ്ട്‌ കാലത്തെ ന്യായവിധിയിൽ എല്ലാ യുഗങ്ങളിലുമുള്ള വിശുദ്ധന്മാർ (ഒരുപക്ഷെ ദൂതന്മാരും) പങ്കെടുക്കും. നഷ്ടപ്പെട്ടുപോയ എല്ലാവരുടേയും, സാത്താന്റേയും അവന്‍റെ ദൂതന്മാരുടേയും കേസ്സുകൾ പരിശോധിക്കും. ഒരു വ്യക്തി എപ്രകാരം നഷ്ടപ്പെടാൻ കാരണമായിത്തിർന്നു എന്നുള്ള വിശദവിവരം രക്ഷിക്കപ്പെട്ടവർക്ക്‌ ന്യായവിധിയിലൂടെ മനസ്സിലാകും. യേശുവിനെപ്പോലെ ജീവിച്ച്‌ യേശുവിനോടൊപ്പം കഴിയാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ്‌ പലരും നഷ്ടമായതെന്ന് വളരെ വ്യക്തമായി എല്ലാവരും മനസ്സിലാക്കും.

ആയിരമാണ്ട്‌ കാലത്തെ
സംഭവവികാസങ്ങൾ
ഒരു പുനഃരവലോകനം:

 1. ഭൂകമ്പത്താലും കല്‌മഴയാലും തകർക്കപ്പെട്ട ഭൂമിയുടെ അവസ്ഥ (വെളിപ്പാട്‌. 16:18-21; 6:14-17.)

 2. ഭൂമി പൂർണ്ണമായും അന്ധകാരത്തിൽ അഥവാ പാഴും ശൂന്യവുമായിത്തീരുന്നു. (യിരെമ്യാവ്‌. 4:23, 28).

 3. സാത്താനും അവന്‍റെ ദൂതന്മാരും ഭൂമിയിൽ ബന്ധിതരായിക്കഴിയാൻ നിർബ്ബന്ധിതരാകുന്നു. (വെളിപ്പാട്‌. 20:1-3).

 4. വിശുദ്ധന്മാർ സ്വർഗ്ഗത്തിൽ ന്യായവിധിയിൽ പങ്കെടുക്കുന്നു. (വെളിപ്പാട്‌. 20:4).

 5. എല്ലാ ദുഷ്ടന്മാരും മരിച്ചുപോകുന്നു. (യിരെമ്യാവ്‌. 4:25, യെശയ്യാവ്‌. 11:4).

ആയിരമാണ്ട്‌ സമയത്ത്‌ എല്ലാവരും രണ്ട്‌ സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്താണ്‌. (1) നഷ്ടപ്പെട്ടവർ ഹതന്മാരായി ഭൂമിയിൽ വീണുകിടക്കുന്നു. (2) വിശുദ്ധമാർ സ്വർഗ്ഗത്തിൽ ന്യായവിധിയിൽ പങ്കെടുക്കുന്നു. കർത്താവ്‌ നിങ്ങളെ സ്വർഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നു. ദയവായി അവന്‍റെ ക്ഷണം സ്വീകരിക്കുക.

ഉത്തരം:   ആയിരമാണ്ട്‌ കാലത്തെ ന്യായവിധിയിൽ എല്ലാ യുഗങ്ങളിലുമുള്ള വിശുദ്ധന്മാർ (ഒരുപക്ഷെ ദൂതന്മാരും) പങ്കെടുക്കും. നഷ്ടപ്പെട്ടുപോയ എല്ലാവരുടേയും, സാത്താന്റേയും അവന്‍റെ ദൂതന്മാരുടേയും കേസ്സുകൾ പരിശോധിക്കും. ഒരു വ്യക്തി എപ്രകാരം നഷ്ടപ്പെടാൻ കാരണമായിത്തിർന്നു എന്നുള്ള വിശദവിവരം രക്ഷിക്കപ്പെട്ടവർക്ക്‌ ന്യായവിധിയിലൂടെ മനസ്സിലാകും. യേശുവിനെപ്പോലെ ജീവിച്ച്‌ യേശുവിനോടൊപ്പം കഴിയാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ്‌ പലരും നഷ്ടമായതെന്ന് വളരെ വ്യക്തമായി എല്ലാവരും മനസ്സിലാക്കും.

ആയിരമാണ്ട്‌ കാലത്തെ
സംഭവവികാസങ്ങൾ
ഒരു പുനഃരവലോകനം:

 1. ഭൂകമ്പത്താലും കല്‌മഴയാലും തകർക്കപ്പെട്ട ഭൂമിയുടെ അവസ്ഥ (വെളിപ്പാട്‌. 16:18-21; 6:14-17.)

 2. ഭൂമി പൂർണ്ണമായും അന്ധകാരത്തിൽ അഥവാ പാഴും ശൂന്യവുമായിത്തീരുന്നു. (യിരെമ്യാവ്‌. 4:23, 28).

 3. സാത്താനും അവന്‍റെ ദൂതന്മാരും ഭൂമിയിൽ ബന്ധിതരായിക്കഴിയാൻ നിർബ്ബന്ധിതരാകുന്നു. (വെളിപ്പാട്‌. 20:1-3).

 4. വിശുദ്ധന്മാർ സ്വർഗ്ഗത്തിൽ ന്യായവിധിയിൽ പങ്കെടുക്കുന്നു. (വെളിപ്പാട്‌. 20:4).

 5. എല്ലാ ദുഷ്ടന്മാരും മരിച്ചുപോകുന്നു. (യിരെമ്യാവ്‌. 4:25, യെശയ്യാവ്‌. 11:4).

ആയിരമാണ്ട്‌ സമയത്ത്‌ എല്ലാവരും രണ്ട്‌ സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്താണ്‌. (1) നഷ്ടപ്പെട്ടവർ ഹതന്മാരായി ഭൂമിയിൽ വീണുകിടക്കുന്നു. (2) വിശുദ്ധമാർ സ്വർഗ്ഗത്തിൽ ന്യായവിധിയിൽ പങ്കെടുക്കുന്നു. കർത്താവ്‌ നിങ്ങളെ സ്വർഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നു. ദയവായി അവന്‍റെ ക്ഷണം സ്വീകരിക്കുക.

ആയിരമാണ്ടിനു ശേഷം വിശുദ്ധനഗരം സകലവിശുദ്ധന്മാരുമായി ഭൂമിയിലേക്ക്‌ ഇറങ്ങിവരും.
ആയിരമാണ്ടിനു ശേഷം വിശുദ്ധനഗരം സകലവിശുദ്ധന്മാരുമായി ഭൂമിയിലേക്ക്‌ ഇറങ്ങിവരും.

10. ആയിരമാണ്ട്‌ വാഴ്ചയ്ക്കു് ശേഷം പുതിയ യെരുശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു ഇറങ്ങിവരുന്നു. ആരൊക്കെയാണ്‌ അതിൽ വരുന്നത്‌? എവിടെയാണ്‌ പുതിയ യെരുശലേം സ്ഥാപിക്കുന്നത്‌?

"പുതിയ യെരുശലേം എന്ന വിശുദ്ധനഗരം.......... സ്വർഗ്ഗത്തിൽ നിന്ന്..... ഇറങ്ങുന്നത്‌ ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടു; ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം." വെളിപ്പാട്‌. 21:2, 3. "യഹോവയുടെ ഒരു ദിവസം വരുന്നു. അന്നാളിൽ അവന്‍റെ കാൽ യെരുശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്‌ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി രണ്ടായി പിളർന്നു പോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായിവരും, ദേശം മുഴുവനും മാറി ഗേബ മുതൽ യെരുശലേമിന്‌ തെക്ക്‌ രിമ്മോൻ വരെ സമഭൂമിയായിത്തീരും." സെഖര്യാവ്‌. 14:1, 4, 5, 10.

ഉത്തരം:   ഇപ്പോഴത്തെ ഒലിവുമലയുടെ സ്ഥാനത്ത്‌ പുതിയ യെരുശലേം സ്ഥാപിക്കപ്പെടും. ഒലിവുമല പിളർന്നു മാറി ഒരു താഴ്‌വര ഉളവായി വരും. അവിടെ വിശുദ്ധനഗരം സ്ഥാപിക്കപ്പെടും. എല്ലാ വിശുദ്ധന്മാരും (സെഖര്യാവ്‌. 14:5) സ്വർഗ്ഗത്തിലെ സകല ദൂതന്മാരും (മത്തായി. 25:31) പിതാവും (വെളിപ്പാട്‌. 21:2, 3) പുത്രനും (മത്തായി. 25:31) വിശുദ്ധനഗരത്തിൽ ഭൂമിയിലേക്കു മടങ്ങിവരും;

രണ്ടാം വരവ്‌ വിശുദ്ധന്മാർക്ക് ‌വേണ്ടി; മൂന്നാം വരവ്‌ സകല വിശുദ്ധന്മാരോടുമൊത്ത്.

യേശുവിന്‍റെ മൂന്നു വരവുകൾ:
1. ഒന്നാം വരവ്‌, ബേത്ത്‌ലഹെമിൽ ഒരു ശിശുവായി വന്നത്‌.

2. രണ്ടാം വരവ്‌, ആയിരമാണ്ടിന്‍റെ ആരംഭം കുറിച്ചുകൊണ്ട്‌ മേഘങ്ങളിൽ വന്ന് വിശുദ്ധന്മാരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നു.

3. മൂന്നാം വരവ്‌, ആയിരമാണ്ട് വാഴ്ച്ചയ്ക്ക് ശേഷം സകല വിശുദ്ധന്മാരുമായി വിശുദ്ധനഗരത്തിൽ ഇറങ്ങിവരുന്നു.


11. ഈ സമയം ദുഷ്ടന്മാർക്ക്‌ എന്തു സംഭവിക്കുന്നു? ഇത്‌ എപ്രകാരം സാത്താനെ ബാധിക്കും?

"മരിച്ചവരിൽ ശേഷമുള്ളവർ ആയിരമാണ്ട്‌ കഴിയുവോളം ജീവിച്ചില്ല. ആയിരമാണ്ട്‌ കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്ന് അഴിച്ചുവിടും അവൻ ഭൂമിയുടെ സകല ദിക്കിലുമുള്ള ജാതികളെ യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന്‌ വശീകരിപ്പാൻ പുറപ്പെടും." വെളിപ്പാട്‌. 20:5, 7, 8.

ഉത്തരം:   ആയിരമാണ്ടിനു ശേഷം (യേശു മൂന്നാമതായി വിശുദ്ധന്മാരുമായി) വരുമ്പോൾ സകല ദുഷ്ടന്മാരും ഉയിർക്കും. സാത്താനെ തടവിൽ നിന്നും അഴിച്ചു വിടും. അപ്പോൾ ഭൂമി ദുഷ്ടമനുഷ്യരെക്കൊണ്ട്‌ നിറയും (ലോകത്തിലെ സകലജാതികളും).

എല്ലാ യുഗങ്ങളിലുമുള്ള ദുഷ്ടന്മാർ വിശുദ്ധനഗരത്തെ വളയുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് തീ അയച്ച്‌ എല്ലാവരേയും നശിപ്പിക്കും.
എല്ലാ യുഗങ്ങളിലുമുള്ള ദുഷ്ടന്മാർ വിശുദ്ധനഗരത്തെ വളയുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് തീ അയച്ച്‌ എല്ലാവരേയും നശിപ്പിക്കും.

12. സാത്താൻ പിന്നിട്‌ എന്തു ചെയ്യും?

"സാത്താൻ ഭൂമിയുടെ നാലുദിക്കിലുമുള്ള ജാതികളെ കടൽപ്പുറത്തെ മണൽ പോലെയുള്ളവരെ ....... കൂട്ടിച്ചേർക്കേണ്ടതിന്‌ വശികരിപ്പാൻ പുറപ്പെട്ടു. അവർ ഭൂമിയിൽ പരക്കെച്ചെന്ന് വിശുദ്ധന്മാരുടെ പാളയത്തേയും പ്രിയനഗരത്തേയും വളയും." വെളിപ്പാട്‌. 20:7-9.

ഉത്തരം:   സാത്താൻ തന്‍റെ പ്രകൃതിയോടു സത്യസന്ധത പുലർത്തി ഭൂമിയിൽ ശേഷിക്കുന്ന എല്ലാ യുഗങ്ങളിലുമുള്ള ദുഷ്ടന്മാരെ ഭോഷ്ക്‌ പറഞ്ഞു വിശ്വസിപ്പിക്കും. വിശുദ്ധനഗരം തന്റേതാണെന്ന് സാത്താൻ മിക്കവാറും അവകാശപ്പെടും. താൻ ന്യായരഹിതമായി തള്ളപ്പെട്ടെന്നും അവസാനം ദൈവത്തിന്‍റെ അധികാരക്കൊതി മൂലം നിർദാക്ഷണ്യം ശക്തിയേറിയ തീ ഇറക്കി എല്ലാവരേയും ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിക്കളയാൻ ദൈവം ശ്രമിക്കുകയാണെന്നും സാത്താൻ പറയും. എല്ലാവരും ഒരുമിച്ച് നിന്നാൽ ദൈവത്തിന്‌ ഒരവസരവും ലഭിക്കയില്ല എന്ന് സാത്താൻ അവരെ ബോധ്യപ്പെടുത്തും. അപ്പോൾ ജാതികൾ ഒരുമിച്ച്‌ പുതിയെരുശലേമിന്‌ നേരെ സൈന്യങ്ങളെ യുദ്ധത്തിനായി അണിനിരത്തും. (സാത്താന്‍റെ ആവിർഭാവത്തെക്കുറിച്ച്‌ കൂടുതലറിയാൻ പഠനസഹായി 2 നോക്കുക)

വിശുദ്ധനഗരം ഇറങ്ങിവരുമ്പോൾ എല്ലാ യുഗങ്ങളിലുമുള്ള ദുഷ്ടന്മാർ സാത്താന്‍റെ നേതൃത്വത്തിൽ നഗരത്തെ വളയാൻ ശ്രമിക്കും.
വിശുദ്ധനഗരം ഇറങ്ങിവരുമ്പോൾ എല്ലാ യുഗങ്ങളിലുമുള്ള ദുഷ്ടന്മാർ സാത്താന്‍റെ നേതൃത്വത്തിൽ നഗരത്തെ വളയാൻ ശ്രമിക്കും.

13. നഗരത്തെ ആക്രമിച്ച്‌ നശിപ്പിക്കാനുള്ള സാത്താന്‍റെ പദ്ധതി എപ്രകാരം പൊളിയും?

"അവൻ ഭൂമിയിൽ പരക്കെച്ചെന്ന് വിശുദ്ധന്മാരുടെ പാളയത്തേയും പ്രീയനഗരത്തേയും വളയും; എന്നാൽ ആകാശത്ത്‌ നിന്ന് തീ ഇറക്കി അവരെ ദഹിപ്പിച്ച്‌ കളയും.......... ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അത്‌ രണ്ടാമത്തെ മരണം." വെളിപ്പാട്‌. 20:9, 10; 21:8.
"ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ട്‌ നിങ്ങൾ അവരെ ചവിട്ടിക്കളയും." മലാഖി. 4:3.

ഉത്തരം:   സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങി (പലരും ധരിക്കുന്നതു പോലെ നരകത്തിൽ നിന്നല്ല) ദുഷ്ടന്മാരേയും സാത്താനേയും അവന്‍റെ ദൂതന്മാരേയും ദഹിപ്പിച്ച്‌ ചാരമാക്കും. (മത്തായി. 25:41) പാപത്തേയും പാപികളേയും നശിപ്പിക്കുന്ന ഈ അഗ്നിയെ രണ്ടാം മരണം എന്നു പറയുന്നു. ഈ മരണത്തിൽ നിന്നും ഉയിർപ്പില്ല. ഇത്‌ അവസാനമാണ്‌. സാധാരണ വിശ്വസിക്കുന്നതുപോലെ പിശാചിനു തീ അയക്കാൻ കഴിയാത്തത്‌ ശ്രദ്ധിക്കുക. പിശാചിനെ തീയിൽ തള്ളിയിടും. ഒടുവിൽ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്യപ്പെടും. (നരകത്തെക്കുറിച്ചു കൂടുതൽ അറിയാൻ പഠനസഹായി 11 പരിശോധിക്കുക. മരണത്തെക്കുറിച്ച്‌ അറിയാൻ പഠനസഹായി 10 നോക്കുക.)


14. ദുഷ്ടന്മാരെ ദഹിപ്പിച്ച ശേഷം തീ കെട്ടുപോകുന്നതോടു കൂടി മഹത്വകരവും രോമാഞ്ചകരവുമായ എന്തു സംഭവം ഉണ്ടാകുന്നു?

"ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു." യെശയ്യാവ്‌. 65:17 "നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു." 2 പത്രൊസ്‌. 3:13 "സിംഹാസനത്തിൽ ഇരിക്കുന്നവൻ; ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു." വെളിപ്പാട്‌. 21:5 "ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം. അവൻ അവരോടുകൂടെ വസിക്കും. അവർ അവന്‍റെ ജനമായിരിക്കും. ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." വെളിപ്പാട്‌. 21:3.

ഉത്തരം:   ദൈവം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും, പുതിയ യെരുശലേം പുതിയ ഭൂമിയുടെ തലസ്ഥാനമായിത്തീരും. പാപവും അതിന്‍റെ വികൃത രൂപങ്ങളും എന്നന്നേക്കുമായി അവസാനിക്കും. ദൈവജനം അവർക്ക്‌ വാഗ്ദത്തം ചെയ്ത ദേശം അവകാശമാക്കും. "അവർ ആനന്ദവും സന്തോഷവും പ്രാപിക്കും. ദുഃഖവും നെടുവീർപ്പും ഓടിപ്പോകും." യെശയ്യാവ്‌. 35:10. വളരെ അത്ഭുതകരമായതുകൊണ്ട്‌ വർണ്ണിക്കാൻ പ്രയാസമാണ്‌! വളരെ മഹത്വകരമാണെങ്കിലും നഷ്ടപ്പെടാം! വളരെ അടുത്താണെങ്കിലും നമുക്ക്‌ തീർച്ചയില്ല! പക്ഷേ അവിടെ ദൈവം നമുക്ക്‌ വേണ്ടി ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു. (യോഹന്നാൻ. 14:1-3) അവിടെ പാർക്കാൻ ഉത്സാഹിക്ക.ദൈവം നമ്മുടെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുന്നു. (സ്വർഗ്ഗത്തിന്‍റെ പൂർണ്ണമായ വിവരണത്തിനു വേണ്ടി പഠനസഹായി 4 പരിശോധിക്കുക.)

ആയിരമാണ്ടിനു ശേഷമുള്ള സംഭവവികാസങ്ങളുടെ അവലോകനം:


  1. യേശു തന്‍റെ വിശുദ്ധന്മാരുമായി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുന്നു. (സെഖര്യാവ്‌ 14:5)

  2. ഒലിവുമല പിളർന്നു മാറിയ താഴ്‌വരയിൽ പുതിയ യെരുശലേം സ്ഥാപിക്കുന്നു. (സെഖര്യാവ്‌ 14:4, 10).

  3. യേശു പിതാവും ദൂതന്മാരുമായി വിശുദ്ധന്മാരോടൊത്ത്‌ വരുന്നു. (വെളിപ്പാട്‌. 21:1-3; മത്തായി. 25:31; സെഖര്യാവ്‌ 14:5).

  4. മരിച്ചുപോയ ദുഷ്ടന്മാർ ഉയിർക്കുന്നു. സാത്താനെ സ്വതന്ത്രനാക്കുന്നു. (വെളിപ്പാട്‌. 21:5, 7).

  5. ലോകത്തുള്ള സകല ദുഷ്ടന്മാരേയും സാത്താൻ വഞ്ചിക്കുന്നു. (വെളിപ്പാട്‌. 20:8).

  6. ദുഷ്ടന്മാർ ദൈവനഗരത്തെ വളയുന്നു. (വെളിപ്പാട്‌. 20:9).

  7. ദുഷ്ടന്മാരെ തീ കൊണ്ട്‌ നശിപ്പിക്കുന്നു. (വെളിപ്പാട്‌. 20:9).

  8. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. (യെശയ്യാവ്‌. 65:17; 2 പത്രൊസ്‌. 3:13; വെളിപ്പാട്‌. 21:1).

  9. പുതിയ ഭൂമിയിൽ വിശുദ്ധന്മാർ ക്രിസ്തുവിനോടൊത്തു നിത്യത അനുഭവിക്കുന്നു.(വെളിപ്പാട്‌. 21:2, 4).


വെളിപ്പാട്‌. 20 അദ്ധ്യായത്തിലെ ആയിരമാണ്ട്‌
ആയിരമാണ്ട്‌ കാലത്തെ സംഭവങ്ങൾ
1. ഭൂമി തകർക്കപ്പെട്ടു പാഴും ശൂന്യവുമായി അന്ധകാരനിബിഡമായിത്തീരും.
2. ഭൂമിയിലുള്ള എല്ലാ ദുഷ്ടന്മാരും നിഹതന്മാരായിത്തീരുന്നു.
3. സാത്താനെ ഭൂമിയിൽ ബന്ധിക്കുന്നു.
4. വിശുദ്ധന്മാർ സ്വർഗ്ഗത്തിൽ ന്യായവിധി നടത്തുന്നു.
ഒന്നാമത്തെ പുനരുദ്ധാനം.
_________________________
ആയിരമാണ്ടിന്‍റെ രംഭത്തിലെ സംഭവങ്ങൾ.
രണ്ടാമത്തെ നരുദ്ധാനം
_________________________
ആയിരമാണ്ടിന്‌ ശേഷമുള്ള സംഭവങ്ങൾ.
1. അതിഭയങ്കരമയ ഭൂകമ്പവും കന്മഴയും.1. യേശു വിശുദ്ധന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരുന്നു.
2. വിശുദ്ധന്മാർക്കു വേണ്ടിയുള്ള യേശുവിന്‍റെ വീണ്ടും വരവ്‌.2. ഒലിവ്‌ മല പിളർന്നുപോകുന്ന താഴ്‌വരയിൽ പുതിയ യെരുശലേം സ്ഥാപിക്കുന്നു.
3. മരിച്ച വിശുദ്ധന്മാർ ഉയിർക്കുന്നു.3. പിതാവും ദൂതന്മാരും വിശുദ്ധന്മാരും യേശുവിനോടൊത്തു വരുന്നു.
4. വിശുദ്ധന്മാർക്ക്‌ അമർത്യത നൽകുന്നു.4. മരിച്ചുപോയ ദുഷ്ടന്മാർ ഉയിർക്കുകയും സാത്താനെ അഴിച്ചു വിടുകയും ചെയ്യുന്നു.
5. യേശുവിനുള്ളതുപോലെ വിശുദ്ധന്മാർക്കും സ്വർഗ്ഗീയശരീരം ലഭിക്കുന്നു.5.സാത്താൻ ജാതികളെ വഞ്ചിക്കുന്നു. അവർ വിശുദ്ധനഗരം വളയുന്നു.
6. എല്ലാ വിശുദ്ധന്മാരും മേഘങ്ങളിൽ എടുക്കപ്പെടുന്നു.6. ദുഷ്ടന്മരെ തീ കൊണ്ട്‌ നശിപ്പിക്കുന്നു.
7. യേശുവിന്‍റെ പ്രഭയാൽ എല്ലാ ദുഷ്ടന്മാരും മരിക്കുന്നു.7. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.
8. കല്ലറകളിൽ ഉള്ള ദുഷ്ടന്മാർ ഉയിർക്കുന്നില്ല.8. ദൈവജനം യേശുവിനോടൊത്തു നിത്യത അനുഭവിക്കുന്നു.
9. യേശു വിശുദ്ധന്മാരെ സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നു.
10. സാത്താനെ ബന്ധിക്കുന്നു.

15. യേശു തന്‍റെ വിശുദ്ധന്മാരെ ചേർക്കേണ്ടതിന്‌ എത്രയും പെട്ടെന്ന് വരുമെന്ന് നമുക്കറിയാമോ?

15. യേശു തന്‍റെ വിശുദ്ധന്മാരെ ചേർക്കേണ്ടതിന്‌ എത്രയും പെട്ടെന്ന് വരുമെന്ന് നമുക്കറിയാമോ?

"അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്‌ക്കൽ തന്നേ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ." മത്തായി. 24:33. "ഇത്‌ സംഭവിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ്‌ അടുത്തുവരുന്നതുകൊണ്ട്‌ നിവർന്ന് തല പൊക്കുവിൻ." ലൂക്കൊസ്‌. 21:28. "കർത്താവ്‌ ഭൂമിയിൽ തന്‍റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും." റോമർ. 9:28. "അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ അവർക്ക്‌ പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക്‌ തെറ്റിയൊഴിയാവതുമല്ല." 1 തെസ്സലൊനീക്യർ. 5:3.

ഉത്തരം:   യേശുവിന്‍റെ വരവിന്‍റെ അടയാളങ്ങൾ ഇന്നു വേഗത്തിൽ സംഭവിച്ച്‌ കാണുമ്പോൾ കർത്താവിന്‍റെ വരവ്‌ അടുക്കൽ വാതില്‌ക്കൽ ആണെന്ന് മനസ്സിലാക്കി നാം സന്തോഷിക്കേണം. ലോകത്തിൽ സമാധാനത്തിന്‌ വേണ്ടിയുള്ള ശക്തമായ ആഹ്വാനം കേൾക്കുമ്പോൾ അവസാനം അടുത്തിരിക്കുന്നു എന്നു നാം ചിന്തിക്കണം എന്ന് പൗലൊസ്‌ അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. ദൈവം തന്‍റെ വേല പെട്ടെന്നു നിവർത്തിച്ചു തീർക്കും എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (റോമർ. 9:28) അതുകൊണ്ട്‌ യാതൊരു സംശയവുമില്ല, നാം കടം വാങ്ങപ്പെട്ട സമയത്താണ്‌ ജീവിക്കുന്നത്‌. നിനച്ചിരിക്കാത്ത നാഴികയിൽ പെട്ടെന്ന് ക്രിസ്തു വരും. ആ നാഴിക പിതാവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. (മത്തായി. 24:36; അപ്പൊസ്‌തല പ്രവൃത്തി. 1:7) അതുകൊണ്ട്‌ ഒരുങ്ങിയിരിക്കുക എന്നുള്ളതാണ്‌ നമ്മുടെ ഏക മുൻകരുതൽ.


16. യേശു നിങ്ങളെ കൂടുതലായി സ്നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്കു വേണ്ടി ഒരു ഭവനം തന്‍റെ അത്ഭുത നിത്യരാജ്യത്തിൽ ഒരുക്കിയിരിക്കുന്നു. യേശു നിങ്ങൾക്കു വേണ്ടി പണികഴിപ്പിച്ച ആ മഹത്വകരമായ ഭവനത്തിൽ പാർക്കുന്നതിന്‌ നിങ്ങൾ പദ്ധതി തയ്യാറാക്കുന്നില്ലേ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. വിശുദ്ധനഗരം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നതു മുതൽ എല്ലാ ദുഷ്ടന്മാരേയും സ്വർഗ്ഗത്തിൽ നിന്നു തീ ഇറക്കി നശിപ്പിക്കുന്നതുവരെ എത്ര സമയ ദൈർഘ്യം ഉണ്ട്‌?


അൽപകാലം മാത്രമേയുള്ളു എന്ന് ബൈബിൾ പറയുന്നു. (വെളിപ്പാട്‌ 20:3) തന്‍റെ പദ്ധതികളെ മനുഷ്യൻ പിൻ‌തുടരുന്നതിനും ആയുധം നിർമ്മിക്കുന്നതിന്നും പിശാചിന്‌ വളരെ സമയം ആവശ്യം ഉണ്ട്‌. ശരിയായ സമയദൈർഘ്യം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

2. ദൈവരാജ്യത്തിൽ വിശുദ്ധമാർക്ക്‌ എങ്ങനെയുള്ള ശരീരമാണ്‌ ലഭിക്കുന്നത്‌?


യേശുവിനുള്ളതുപോലെയുള്ള ശരീരം വീണ്ടെടുക്കപ്പെട്ടവർക്ക്‌ ലഭിക്കും എന്ന് ബൈബിൾ പ്രസ്താവിക്കുന്നു.(ഫിലിപ്പിയർ. 3:21). ഉയിർപ്പിന്‌ ശേഷം യേശുവിന്‌ മാംസവും അസ്ഥിയുമുള്ള യഥാർത്ഥ ശരീരമായിരുന്നു ഉണ്ടായിരുന്നത്‌. ലൂക്കൊസ്‌. 24:36-43. രക്ഷിക്കപ്പെട്ടവർ ആത്മാക്കളല്ല. ആദാമിനേയും ഹവ്വയേയും പോലെ യഥാർത്ഥ മനുഷ്യരാണ്‌.

3. യേശുവിന്‍റെ വീണ്ടും വരവിങ്കൽ രക്ഷിക്കപ്പെടാത്തവർ എപ്രകാരം പ്രതികരിക്കുമെന്ന് ബൈബിൾ പറയുന്നു?


അതെ. അവർ പർവ്വതങ്ങളോടും പാറകളോടും നിലവിളിക്കും എന്ന് ബൈബിൾ പറയുന്നു. "സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുഖം കാണാതെവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതെവണ്ണവും ഞങ്ങളെ മറപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്ക്‌ നിൽപാൻ കഴിയും എന്ന് പറഞ്ഞു." വെളിപ്പാട്‌.6:16, 17. (വാക്യങ്ങൾ 14, 15 ഉം കൂടെ വായിക്കുക.) എന്നാൽ വിശുദ്ധന്മാരുടെ പ്രതികരണം ഇപ്രകാരമാണ്‌, "അന്നാളിൽ ഇതാ നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്‌, അവൻ നമ്മെ രക്ഷിക്കും. അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്‌. അവന്‍റെ രക്ഷയിൽ നമുക്ക്‌ ആനന്ദിച്ചു സന്തോഷിക്കാം." യെശയ്യാവ്‌. 25:9.

4. വിശുദ്ധമന്ദിരം ഇറങ്ങിവരുമ്പോൾ ദുഷ്ടന്മാർക്ക്‌ മന്ദിരത്തിൽ കഴിയുന്ന വിശുദ്ധന്മാരെ കാണാൻ കഴിയുമോ?


തീർച്ചയായിട്ടും അവർക്ക്‌ കാണാൻ കഴിയും. വിശുദ്ധമന്ദിരം സ്ഫടികം പോലെ വ്യക്തമാണ്‌. (വെളിപ്പാട്‌. 21:11, 18) നീതിമാന്മാർക്ക്‌ ദുഷ്ടന്മാരെ കാണാൻ കഴിയും. (ലൂക്കൊസ്‌. 13:28). നഗരമതിലിന്‍റെ അടുക്കൽ ചില ദുഃഖകരമായ നിമിഷങ്ങൾ ഉണ്ടാകും. രക്ഷിക്കപ്പെട്ടവർ മതിലിനകത്തും രക്ഷിക്കപ്പെടാത്തവർ മതിലിന്‌ വെളിയിലുമാകും. അപ്പോഴത്തെ ഹൃദയവേദന വിവരിക്കാൻ മാനുഷിക വാക്കുകൾക്ക്‌ കഴികയില്ല.

5. തന്‍റെ ജനത്തിന്‍റെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയുമെന്ന് ബൈബിൾ പറയുന്നതുകൂടാതെ ഇനിമേൽ മരണമോ, സങ്കടമോ, മുറവിളിയോ ഉണ്ടായിരിക്കയില്ല എന്നും പറയുന്നു. ഇത്‌ എപ്പോൾ സംഭവിക്കും?


വെളിപ്പാട്‌. 21:1-4; യെശയ്യാവ്‌. 65:17 പ്രകാരം പാപത്തേയും പാപികളേയും നശിപ്പിച്ച ശേഷം ഇത്‌ സംഭവിക്കും. ദൈവത്തിന്‍റെ ജനത്തിന് ദുഃഖിക്കാൻ അന്ത്യന്യായവിധിക്കും തീയാലുള്ള നാശത്തിനും ശേഷം ധാരാളം കാരണങ്ങൾ ഉണ്ട്‌. തങ്ങൾ വളരെ സ്നേഹിച്ച തങ്ങളുടെ ബന്ധുക്കളും സ്നേഹിതരും നഷ്ടപ്പെട്ടുപോയെന്നും അവർ തീയാൽ നശിപ്പിക്കപ്പെട്ടു എന്നും അറിയുമ്പോൾ ദൈവജനത്തിന്‍റെ ദുഃഖം തീർച്ചയായും കണ്ണുനീരും ഹൃദയവേദനയും ഉളവാക്കുന്നതാണ്‌. എന്നാൽ അവസാനത്തെ തീയും കെട്ടു പോകുമ്പോൾ ദൈവം തന്‍റെ ജനത്തിന്‍റെ കണ്ണിൽ നിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും. ദൈവം പിന്നീട്‌ തന്‍റെ ജനത്തിനു വേണ്ടി പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും; തൻ നിമിത്തം വർണ്ണിക്കാൻ കഴിയാത്ത വലിയ സന്തോഷവും ഉണ്ടാകും. അപ്രകാരം സങ്കടം, ദുഃഖം, കരച്ചിൽ, ഹൃദയവേദന മുതലായവ എന്നെന്നേക്കുമായി നീങ്ങിപ്പോകും. (ദൈവജനത്തിന്‍റെ സ്വർഗ്ഗീയഭവനത്തെക്കുറിച്ച്‌ കൂടുതലറിയാൻ പഠനസഹായി 4 പരിശോധിക്കുക.)

6. ദുഷ്ടദൂതന്മാരുടേയും ദുഷ്ടന്മാരുടേയും നാശം ദൈവത്തെ എങ്ങനെ ബാധിക്കും?


പാപമാകുന്ന ക്യാൻസറിന്‍റെ വികൃതരൂപം എന്നെന്നേക്കുമായി മാറി ഈ പ്രപഞ്ചം സുരക്ഷിതമായിത്തീരുന്നതു കൊണ്ട്‌ അവർ ആശ്വസിക്കുകയും കൂടുതൽ സന്തോഷിക്കുകയും ചെയ്യും എന്നുള്ളതിനു സംശയമില്ല. തീർച്ചയായും തങ്ങൾക്ക്‌ അഗാധമായ ദുഃഖം ഉളവാക്കുന്ന അനുഭവമാണ്‌. തങ്ങൾ സ്നേഹിച്ച അനേകമാളുകൾ പാപത്തോടു ഇഴുകിച്ചേർന്ന് രക്ഷയെ അവഗണിച്ച കാര്യം - സാത്താൻ ഒരിക്കൽ തങ്ങളുടെ ഉറ്റസ്നേഹിതനും അതുപോലെ തീയിൽ കിടക്കുന്ന അനേകമാളുകൾ തങ്ങളുടെ പ്രീയമക്കളും ആയിരുന്നു. നിങ്ങളുടെ മക്കളിൽ തെറ്റുകാരനായ ഒരു പുത്രൻ വധശിക്ഷയ്ക്ക്‌ വിധേയനാകുന്നതുപോലെയുള്ള തീവ്രദുഃഖമാണ്‌ നിങ്ങൾക്ക്‌ അനുഭവപ്പെടുന്നത്‌. ദൈവത്തിന്‌ പാപത്തിന്‍റെ ആരംഭം മുതൽ ഒരു വലിയ ഭാരമായിരുന്നു. മനുഷ്യനെ സ്നേഹിക്കുകയും അവരെ രക്ഷയിലേക്കു് നയിക്കുകയും ചെയ്യുക എന്നുള്ളതാണ്‌ ദൈവോദ്ദേശം. ദൈവത്തിന്‍റെ മനോഗതി എന്താണെന്ന് ഹോശേയ. 11:8-ൽ പറയുന്നു. "എഫ്രയിമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏൽപിച്ചുകൊടുക്കും? എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു. എന്‍റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു."

7. ഏതുതരത്തിലുള്ള ശരീരമാണ്‌ യേശുവിനുള്ളത്‌?


യേശുവിന്‌ മാംസവും അസ്ഥിയുമുള്ള ശരീരമാണുള്ളത്‌. ഉയിർപ്പിനു ശേഷം യേശു തന്‍റെ ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനായി. (ലൂക്കൊസ്‌. 24:36-43). താനൊരു ഭൂതമല്ലെന്നും തനിക്ക്‌ മാംസവും അസ്ഥിയുമാണ്‌ ഉള്ളതെന്ന് യേശു പറഞ്ഞു. തന്‍റെ ശരീരം അവർക്ക്‌ കാണിച്ചുകൊടുക്കുകയും ശിഷ്യന്മാരോടൊത്തു മത്സ്യവും തേനും ഭക്ഷിക്കുകയും ചെയ്തു.

യേശുവിന്‍റെ സ്വർഗ്ഗാരോഹണം
യേശു തന്‍റെ ശിഷ്യന്മാരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി അവരോടു സംഭാഷിച്ചു. സ്വർഗ്ഗാരോഹണം ചെയ്തു. (ലൂക്കൊസ്‌. 24:49-51) യേശുവിന്‍റെ സ്വർഗ്ഗാരോഹണ സമയത്ത്‌ ദൂതന്മാർ അവരുടെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു, "നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക്‌ പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു," അപ്പൊസ്‌തലപ്രവൃത്തി. 1:11.

അതേ യേശു മടങ്ങിവരും
യേശു (മാംസവും അസ്ഥിയുമുള്ള) വീണ്ടും വരുമെന്ന് ദൂതന്മാർ പറഞ്ഞു. അവൻ യാഥാർത്ഥ്യമാണ്‌, ഭൂതമല്ല. യേശുവിന്‍റെ വീണ്ടും വരവിൽ ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗാരോഹണം ചെയ്യുന്ന വിശുദ്ധന്മാർക്കും യേശുവിനെപ്പോലെയുള്ള ശരീരമാണ്‌ ലഭിക്കുന്നത്‌. (ഫിലിപ്പിയർ. 3:21; 1 യോഹന്നാൻ. 3:2) വിശുദ്ധന്മാർക്ക്‌ ലഭിക്കുന്നത്‌ സ്വർഗ്ഗീയ ശരീരമാണ്, അദ്രവത്വമുള്ളതും അമർത്യതയുള്ളതുമാണ്‌. (1 കൊരിന്ത്യർ. 15:51-55).

പാഠസംഗ്രഹ ചോദ്യങ്ങൾ1. വെളിപ്പാട് 20 പ്രകാരം ആയിരമാണ്ടു തുടങ്ങുന്ന സമയത്തെ സംഭവങ്ങള്‍ രേഖപ്പടുത്തുക. (10)

_____   യേശുവിന്‍റെ രണ്ടാം വരവ്.
_____   ഭൂകമ്പവും കല്മഴയും.
_____   വിശുദ്ധന്മാര്‍ ഉയിര്‍ക്കുന്നു.
_____   സാത്താനെ ബന്ധിക്കുന്നു.
_____   ജീവിച്ചിരിക്കുന്ന ദുഷ്ടന്മാര്‍ മരിക്കുന്നു.
_____   നീതിമാന്മാര്‍ക്ക് അമര്‍ത്യത നല്‍കുന്നു.
_____   വിശുദ്ധനഗരം ഇറങ്ങിവരുന്നു.
_____   വിശുദ്ധന്മാരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകുന്നു.
_____   മരിച്ചുപോയ ദുഷ്ടന്മാര്‍ ഉയിര്‍ക്കുന്നില്ല.
_____   വിശുദ്ധന്മാര്‍ക്ക് യേശുവിനുള്ളതു പോലുള്ള ശരീരം ലഭിക്കുന്നു.
_____   നീതിമാന്മാര്‍ മേഘങ്ങളില്‍ എടുക്കപ്പെടുന്നു.
_____   യേശു പുതിയ യെരുശലേമില്‍ വിജയോത്സവത്തോടെ പ്രവേശിക്കുന്ന

2. ജീവിച്ചിരിക്കുന്ന എല്ലാവരും യേശുരണ്ടാമതു വരുന്നതു കാണും. (1)

_____   അതെ.
_____   ഇല്ല.

3. വിശുദ്ധന്മാര്‍ക്ക് ആത്മാവ് അഥവാ ഭൂതങ്ങള്‍ക്കുള്ളതു പോലുള്ള ശരീരങ്ങള്‍ ലഭിക്കും (1)

_____   അതെ.
_____   ഇല്ല.

4. ആയിരമാണ്ടു സമയത്തെ സംബന്ധിക്കുന്ന ഏതെല്ലാം കാര്യങ്ങള്‍ ശരിയാണ് (2).

_____   അനേക പാപികള്‍ മാനസാന്തരപ്പെടും.
_____   സാത്താനും അവന്‍റെ ദൂതന്മാരും ഈ ഭൂമിയില്‍ കഴിയാന്‍ നിര്‍ബന്ധിധരാകും.
_____   കാണാന്‍ ദൂരദര്‍ശിനി ഇല്ലയെന്നുള്ളതാണ് സാത്താന്‍റെ ബന്ധനം
_____   ആയിരമാണ്ടു കാലത്തു ഭൂമി സൂര്യന്‍റെ ശോഭയാല്‍ പ്രകാശിക്കും.
_____   തനിക്ക് കൂട്ടിനായി സാത്താന്‍ ദുഷ്ടന്മാരെ ഉയര്‍പ്പിക്കും
_____   വിശുദ്ധന്മാര്‍ സ്വര്‍ഗ്ഗത്തില്‍ ന്യായവിധിയില്‍ പങ്കെടുക്കും.

5. ആയിരമാണ്ടിനു ശേഷം നടക്കുന്ന സംഭവങ്ങളുടെ കൂട്ടത്തില്‍ ഏതെല്ലാം കാര്യങ്ങള്‍ ശരിയാണ്? (4 )

_____   യേശു അഞ്ചാം പ്രാവശ്യം വരും.
_____   വാഷിംടണ്‍ D.C. യില്‍ ആണ് വിശുദ്ധനഗരം ഇറങ്ങുന്നത്.
_____   ദൂതന്മാരും പിതാവും യേശുവിനോടൊത്തുവരും.
_____   മരിച്ചുപോയ ദുഷ്ടന്മാര്‍ ഉയിര്‍ക്കും.
_____   യേശു തന്‍റെ വിശുദ്ധന്മാരുമായി വരും.
_____   ദൈവം മരിച്ച ദുഷ്ടന്മാരെ ഉയിര്‍പ്പിക്കുന്നില്ല.
_____   ദുഷ്ടന്മാരെ നശിപ്പിക്കുന്നത് കോപിച്ചിരിക്കുന്ന ദുഷ്ട ദൂതന്മാരാണ്.
_____   ദൈവം പുതിയ ആകാശവും പുതിയഭുമിയും, സൃഷ്ടിക്കുന്നു.
_____   പ്രപഞ്ചം എത്തിപ്പിടിക്കുന്നതില്‍ നിന്നും ദൈവം സാത്താനെ തടയും.
_____   ശക്തിയുള്ള മിസൈല്‍ കൊണ്ടു സാത്താന്‍ വിശുദ്ധ നഗരത്തെ ഇല്ലാതാക്കും.

6. സാത്താനെ ബന്ധിക്കുന്ന ചങ്ങല: (3 )

_____   സാഹചര്യങ്ങളെ ചങ്ങലയോടു സാദൃശീകരിച്ചിരിക്കുന്നു.
_____   സാത്താന്‍ ഭൂമിയില്‍ കഴിയാന്‍ നിര്‍ബന്ധിതനായിത്തീരുന്നു.
_____   പൊട്ടാത്ത ലോഹം കൊണ്ടുള്ള ചങ്ങല പൊട്ടിച്ചുകളയും.
_____   24 മണിക്കൂര്‍ കൊണ്ട് സാത്താന്‍ ചങ്ങല പൊട്ടിച്ചുകളയും.
_____   മനുഷ്യനെ ശിക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിക്കുകയില്ല.

7. ഏതെല്ലാം പ്രസ്താവനകള്‍ അഗാധകൂപത്തെ സംബന്ധിച്ച് ശരിയാണ്.(2)

_____   ഇത് ഭൂമിയിലുള്ള ഒരു വലിയ ആഴമുള്ള കുഴിയാണ്.
_____   അതിന്‍റെ അര്‍ത്ഥം പാതാളം എന്നാണ്.
_____   പാഴും ശൂന്യവും ആയിരിക്കുന്ന ഭൂമിയെ കുറിക്കുന്നു.
_____   നരകത്തിന്‍റെ മറ്റൊരു പേരാണ്.

8. ഏതെല്ലാം കാര്യങ്ങള്‍ യേശുവിന്‍റെ ഒന്നും രണ്ടും മൂന്നും വരവുകളെ സംബന്ധിച്ച് ശരിയാണ്.(3)

_____   ഒന്നാം വരവ് ബേത്ലഹെമില്‍ ഒരു ശിശുവായി പിറന്നു.
_____   നോഹയുടെ കാലത്തായിരുന്നു ഒന്നാം വരവ്.
_____   മാര്‍ട്ടിന്‍ ലൂഥറിന്‍റെ കാലത്തായിരുന്നു രണ്ടാം വരവ്.
_____   ആയിരമാണ്ടിന്‍റെ പ്രാരംഭത്തിലാണ് രണ്ടാം വരവ്.
_____   ആയിരമാണ്ടിനു ശേഷമാണ് മൂന്നാം വരവ്.
_____   പുതിയ ഭൂമി സൃഷ്ടിക്കുന്നതിനുശേഷമാണ് മൂന്നാം വരവ്.

9. തീപ്പൊയ്കയിലെ ദുഷ്ടന്മാരുടെ മരണമാണ് രണ്ടാം മരണം. (1)

_____   അതെ.
_____   ഇല്ല.
Name:

Email:

Prayer Request:


Share a Prayer Request
Name:

Email:

Bible Question:


Ask a Bible Question