അനുസരണവും നിയമാനുഷ്ഠാനത്താലുള്ള രക്ഷയും

അനുസരണവും നിയമാനുഷ്ഠാനത്താലുള്ള രക്ഷയുംLesson 14

ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്‍റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ നിനവുകൾ പോലും അറിയുന്നു! ദൈവത്തിന്‍റെ കൽപനകൾ ലംഘിക്കുന്നതിന്‍റെ അനന്തരഫലം മരണമാണ്‌. ഈ മരണവിധിയിൽ നിന്നും നമുക്ക്‌ എങ്ങനെ രക്ഷ പ്രാപിക്കാൻ കഴിയും? സുരക്ഷിതമായ ഒരു വഴി മാത്രമേയുള്ളു. അതു ബൈബിൾ വെളിപ്പെടുത്തുന്നു. ഈ പഠനസഹായി ശ്രദ്ധയോടെ വായിക്കുക. നിത്യമായ ഫലങ്ങൾ ലഭിക്കും.
ദൈവം നിങ്ങളെ വ്യക്തിപരമായി അറിയുകയും കരുതുകയും ചെയ്യുന്നു.
ദൈവം നിങ്ങളെ വ്യക്തിപരമായി അറിയുകയും കരുതുകയും ചെയ്യുന്നു.

1. ദൈവം എന്നെ വ്യക്തിപരമായി അറിയുമോ?

"യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീ അറിയുന്നു. എന്‍റെ നിരൂപണം നീ ദൂരത്തു നിന്നു ഗ്രഹിക്കുന്നു. എന്‍റെ നടപ്പും കിടപ്പും നീ ശോധനചെയ്യുന്നു. എന്‍റെ വഴികളൊക്കേയും നിനക്കു മനസ്സിലായിരിക്കുന്നു. യഹോവേ നീ മുഴുവനും അറിയാതെ ഒരു വാക്കും എന്‍റെ നാവിന്മേൽ ഇല്ല." സങ്കീർത്തനങ്ങൾ 139:1-4. “നിങ്ങളുടെ തലയിലെ മുടി പോലും എല്ലാം എണ്ണിയിരിക്കുന്നു.” ലൂക്കൊസ്. 12:7.

ഉത്തരം:   അതെ, നാം നമ്മെ അറിയുന്നതിനേക്കാൾ ഉപരിയായി ദൈവം വ്യക്തിപരമായി അറിയുന്നു. നമ്മെക്കുറിച്ചു അവനു വ്യക്തിപരമായ താൽപര്യമുണ്ട്‌. നാം പറയുന്ന ഓരോ വാക്കും ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മുടെ ഓരോ നിരൂപണവും അവൻ അറിയുന്നു.

ദൈവഇഷ്ടം അറിയുന്നതിനു ബൈബിൾ പരിശോധിക്കുക.
ദൈവഇഷ്ടം അറിയുന്നതിനു ബൈബിൾ പരിശോധിക്കുക.

2. ദൈവവചനം അനുസരിക്കാതെ നമുക്കു രക്ഷപ്രാപിപ്പാൻ കഴിയുമോ?

"എന്നോടു കർത്താവേ കർത്താവേ എന്നു പറയുന്ന ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്‌." മത്തായി. 7:21. "ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കൽപനകളെ പ്രമാണിക്ക." മത്തായി. 19:17.

"അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രായർ. 5:9)

ഉത്തരം:   ഇല്ല, വളരെ വ്യക്തമായി ദൈവവചനം ഇതിനെക്കുറിച്ചു പറയുന്നു. കർത്താവു പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നവർ ആണ്‌ രക്ഷ പ്രാപിക്കുന്നതും ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതും. നാമധേയ ക്രിസ്ത്യാനികൾക്ക്‌ നിത്യജീവൻ പ്രാപിക്കാൻ കഴികയില്ല. നാം ഒരു സഭയിലെ അംഗമായതുകൊണ്ടോ, സ്നാനപ്പെട്ടതുകൊണ്ടോ പ്രയോജനമില്ല. ദൈവത്തിന്‍റെ വചനം അനുസരിച്ച്‌ അവന്‍റെ ഇഷ്ടം പ്രവർത്തിക്കുന്നവർ ആണ്‌ രക്ഷിക്കപ്പെടുന്നത്‌. ക്രിസ്തുവിന്‍റെ സഹായമില്ലാതെ ദൈവത്തെ അനുസരിക്കുവാൻ കഴികയില്ല. (അപ്പൊസ്തലപ്രവൃത്തി 4:12).

സ്വർഗ്ഗത്തിലേക്ക്‌ ഒറ്റ വഴിയേ ഉള്ളു. വേദപുസ്തകമാകുന്ന ഭൂപടം നമുക്ക്‌ ആ വഴി കാണിച്ചുതരുന്നു.
സ്വർഗ്ഗത്തിലേക്ക്‌ ഒറ്റ വഴിയേ ഉള്ളു. വേദപുസ്തകമാകുന്ന ഭൂപടം നമുക്ക്‌ ആ വഴി കാണിച്ചുതരുന്നു.

3. ദൈവം എന്തുകൊണ്ട്‌ അനുസരണം ആവശ്യപ്പെടുന്നു?

"ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്‌; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ." മത്തായി 7:14. "എന്നോട്‌ പിഴെയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു." സദൃ. 8:36. "എല്ലായ്പ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്‌പിച്ചു."ആവർത്തനം 6:24.

ഉത്തരം:   ജീവങ്കലേക്കു പോകുന്ന വഴി ഒന്നു മാത്രമായതുകൊണ്ടു മറ്റു വഴികൾ അവിടെ എത്തുകയില്ല. ആ വഴി ഇടുക്കവും ഞെരുക്കവും ഉള്ള വഴിയാണെന്നു വിശുദ്ധ ബൈബിൾ പറയുന്നു. നമുക്ക്‌ ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഗൈഡ്‌ ബുക്കാണ്‌ ബൈബിൾ. ദൈവരാജ്യത്തിൽ നമുക്ക്‌ എപ്രകാരം പ്രവേശനം കിട്ടുമെന്ന് വിശുദ്ധ ബൈബിൾ പറയുന്നു. ദൈവവചനത്തിലെ ഏതെങ്കിലും ഭാഗം നാം അവഗണിക്കുകയാണെങ്കിൽ അതു നമ്മെ ദൈവരാജ്യത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്‌. പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്‌. പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു നക്ഷത്രമോ, ഗ്രഹമോ പ്രപഞ്ച നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ സർവ്വ നാശം സംഭവിക്കും. അതുപോലെ നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്‌കിയിരിക്കുന്ന സന്മാർഗ്ഗീയ നിയമങ്ങൾ നാം അനുസരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കും. ഒരു മനുഷ്യനും അവന്‍റെ ഹിതപ്രകാരം ജീവിക്കാൻ കഴികയില്ല. ദൈവവചനത്തെ നാം അംഗീകരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കുന്നു.

ദൈവം നീതിമാനും സ്നേഹനിധിയും കരുണാമയനും ആണ്‌ എന്ന് എല്ലാ ജനവും മനസ്സിലാക്കുമ്പോൾ മാത്രമാണ്‌ പാപത്തെ ദൈവം ഇല്ലായ്മ ചെയ്യുന്നത്‌.
ദൈവം നീതിമാനും സ്നേഹനിധിയും കരുണാമയനും ആണ്‌ എന്ന് എല്ലാ ജനവും മനസ്സിലാക്കുമ്പോൾ മാത്രമാണ്‌ പാപത്തെ ദൈവം ഇല്ലായ്മ ചെയ്യുന്നത്‌.

4. അനുസരണക്കേട് തുടരുന്നത് ദൈവം എന്തുകൊണ്ടു് അനുവദിച്ചു? പാപത്തെയും പാപികളെയും ദൈവം എന്തുകൊണ്ടു് ഇപ്പോൾ നശിപ്പിക്കുന്നില്ല?

"ഇതാ കർത്താവ്‌ എല്ലാവരേയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവർത്തികളും നിമിത്തം ഭക്തികെട്ട പാപികൾ തന്‍റെ നേരേപറഞ്ഞ സകല പ്രവൃത്തികളും... സകല ദുഷ്ടതകൾ നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു." യൂദാ. 14, 15വാക്യങ്ങൾ. "എന്‍റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും. എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ്‌ അരുളിച്ചെയ്യുന്നു." റോമർ. 14:11.

ഉത്തരം:   ദൈവത്തിന്‍റെ നീതി, സ്നേഹം, കരുണ എന്നിവ എല്ലായിടത്തും ഉള്ള ജനം അവസാനം മനസ്സിലാക്കുന്നതുവരെ അനുസരണക്കേടിനേയും പാപത്തേയും തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നു. ദൈവം അനുസരണം ആവശ്യപ്പെടുന്നത്‌ തന്‍റെ ഇഷ്ടം നമ്മിൽ അടിച്ചേൽപ്പിക്കാനുള്ള നിർബന്ധബുദ്ധി മൂലമല്ല, നമ്മെ നാശത്തിൽ നിന്നും വിടുവിക്കുന്നതിനു വേണ്ടി ആയിരുന്നു എന്നു ഒടുവിൽ എല്ലാവരും മനസ്സിലാക്കും. ഏതൊരു ഹീനപാപിയും ദൈവസ്നേഹം മനസ്സിലാക്കി ദൈവം നീതിമാനാണെന്ന് ഏറ്റു പറയുന്നതുവരെ പാപത്തിന്‍റെ പ്രശ്നം അവസാനിക്കുന്നില്ല. ചിലർക്ക്‌ തെറ്റു തിരുത്തുവാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ പാപത്തിന്‍റെ ഭയാനകമായ അനന്തരഫലങ്ങൾ നിമിത്തം ഒടുവിൽ ദൈവം പറഞ്ഞത്‌ ശരിയായിരുന്നു എന്നവർ അംഗീകരിക്കും. ഒടുവിൽ പാപത്തിന്നും അനുസരണക്കേടിനും ദൈവം അന്ത്യം കുറിക്കുന്നതാണ്‌.

ക്രിസ്തുവിനെ അനുഗമിക്കാതെ മനഃപൂർവ്വം പിന്മാറിപ്പോയവർ ഒടുവിൽ തങ്ങളുടെ പാപത്താൽ നശിച്ചുപോകും.
ക്രിസ്തുവിനെ അനുഗമിക്കാതെ മനഃപൂർവ്വം പിന്മാറിപ്പോയവർ ഒടുവിൽ തങ്ങളുടെ പാപത്താൽ നശിച്ചുപോകും.

5. ദൈവം അനുസരണം കെട്ടവരെ വാസ്തവമായി നശിപ്പിക്കുമോ?

"പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്‌പിച്ചു." 2 പത്രൊസ്‌ 2:4. "യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു. എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും." സങ്കീർത്തനങ്ങൾ. 145:20 "നിങ്ങളെ പീഡിപ്പിക്കുന്നവർക്ക്‌ പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്ക്‌ ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്‌കും." 2 തെസ്സലൊനിക്യർ 1:8.

ഉത്തരം:   അനുസരണക്കേടു കാണിച്ചു പാപം ചെയ്ത പിശാചും അവന്‍റെ ദൂതന്മാരും നശിപ്പിക്കപ്പെടും. ജനം തങ്ങളുടെ അന്ധമായ വ്യാമോഹങ്ങളും ഞാൻ എന്ന ഭാവവും ഉപേക്ഷിച്ചു ദൈവവചനം തങ്ങളെ നയിക്കുന്നതിന്‌ അവസരം ഒരുക്കുക. ഇത്‌ ഇപ്പോൾ തന്നെ ആരംഭിക്കേണ്ടതായിട്ടുണ്ട്‌. (വിശദപഠനത്തിന്‌ പഠനസഹായി 11, 8 പരിശോധിക്കുക.)

ഞാൻ സത്യവചനം കണ്ടെത്തി അതിനെ പിൻതുടർന്നാൽ ഞാൻ തെറ്റിപ്പോകയില്ല എന്നു ദൈവം എനിക്കു ഉറപ്പു തരുന്നു.
ഞാൻ സത്യവചനം കണ്ടെത്തി അതിനെ പിൻതുടർന്നാൽ ഞാൻ തെറ്റിപ്പോകയില്ല എന്നു ദൈവം എനിക്കു ഉറപ്പു തരുന്നു.

6. എനിക്കു ദൈവത്തിന്‍റെ എല്ലാ കല്‌പനകളും അനുസരിക്കുവാൻ ആഗ്രഹമുണ്ട്‌. ഞാൻ ഒരു കല്‌പനപോലും വിട്ടുകളയുന്നില്ല എന്നു എനിക്ക്‌ എങ്ങനെ അറിയാം?

"യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും." മത്തായി. 7:7 "അവന്‍റെ ഇഷ്ടം ചെയ്യുവാൻ ഇച്ഛിക്കുന്നവൻ എല്ലാം ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും." യോഹന്നാൻ 7:17. "ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ." യോഹനാൻ 12:35. "അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും." സങ്കീർത്തനങ്ങൾ. 18:44.

ഉത്തരം:   സംശയത്തിനുള്ള ഒരു കാരണവും ദൈവം തന്നിട്ടില്ല. സകല സത്യത്തിലും നമ്മെ വഴി നടത്തുമെന്ന് തിരുവചനം പ്രഖ്യാപിക്കുന്നു. ഒന്നാമതായി ദൈവം വഴി നടത്തുന്നതിനു വേണ്ടി പ്രാർത്ഥിക്കുക. രണ്ടാമതായി ആത്മാർത്ഥമായി ദൈവവചനം പഠിക്കുക. മൂന്നാമതായി സത്യം കണ്ടെത്തിയാൽ അതിനെ പിൻതുടരുക.

ഒട്ടകപ്പക്ഷിയെപ്പോലെ ആത്മീയ കാര്യത്തിൽ പെരുമാറുന്നത്‌ അപകടം വരുത്തിവെയ്ക്കും.
ഒട്ടകപ്പക്ഷിയെപ്പോലെ ആത്മീയ കാര്യത്തിൽ പെരുമാറുന്നത്‌ അപകടം വരുത്തിവെയ്ക്കും.

7. ഏതെങ്കിലും വേദപുസ്തക സത്യം എനിക്കു മനസ്സിലാകാത്തതിന്‍റെ പേരിൽ ദൈവം എന്നെ കുറ്റക്കാരനായി കണക്കാക്കുമോ?

"നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപങ്ങൾ നില്‌ക്കുന്നു." യോഹന്നാൻ 9:41. "നന്മചെയ്‌വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം ആകുന്നു." യാക്കോബ്‌. 4:17. " പരിജ്ഞാനം ഇല്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു. പരിജ്ഞാനം ത്യജിക്കകൊണ്ടു ഞാൻ നിന്‍റെ മക്കളെ മറക്കും." ഹോശേയ. 4:6. "അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും." മത്തായി 7:7.

ഉത്തരം:   ഏതെങ്കിലും ഒരു വേദപുസ്തക സത്യം മനസ്സിലാക്കാൻ എനിക്കു അവസരം ലഭിക്കുന്നില്ല എങ്കിൽ ദൈവം എന്നെ കുറ്റക്കാരനായി കണക്കാക്കുകയില്ല. എനിക്കു ലഭിച്ച സത്യ വെളിച്ചത്തിനനുസരിച്ച്‌ ഞാൻ സമാധാനം പറഞ്ഞേ പറ്റൂ. ദൈവവചനം പഠിക്കുന്നത്‌ അവഗണിക്കുന്നവർ പരിജ്ഞാനത്തെ ത്യജിച്ചതുകൊണ്ട്‌ കണക്കു ബോധിപ്പിക്കേണ്ടിവരും. ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തി വെച്ച്‌ തന്നെ ആരും കാണുന്നില്ല എന്നു പറഞ്ഞു ദൈവത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർ നാശത്തിന്‍റെ വക്കിൽ ആണ്‌.

മിസ്രയീമിൽ നിന്നു പുറപ്പെട്ട ആയിരക്കണക്കിനു യിസ്രായേല്യ പുരുഷന്മാരിൽ രണ്ടു പേർ മാത്രമേ വാഗ്ദത്ത ദേശമായ കനാനിൽ പ്രവേശിച്ചുള്ളു.
മിസ്രയീമിൽ നിന്നു പുറപ്പെട്ട ആയിരക്കണക്കിനു യിസ്രായേല്യ പുരുഷന്മാരിൽ രണ്ടു പേർ മാത്രമേ വാഗ്ദത്ത ദേശമായ കനാനിൽ പ്രവേശിച്ചുള്ളു.

8. നിസ്സാര കാര്യങ്ങൾ നാം അനുസരിക്കേണമെന്നു ദൈവം ആവശ്യപ്പെട്ടിട്ടുണ്ടോ?

"കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്‍റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവരല്ലാതെ........ ഒരുത്തനും........ സത്യം ചെയ്ത ദേശത്തെ കാണുകയില്ല." സംഖ്യാപുസ്തകം. 32:11, 12. "മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്‍റെ വായിൽ കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു." മത്തായി. 4:4. "ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്‍റെ സ്നേഹിതന്മാർ തന്നേ." യോഹനാൻ 15:14.

ഉത്തരം:   ആവശ്യപ്പെട്ടിട്ടുണ്ട്‌. പഴയനിയമകാലത്ത്‌ മിസ്രയീമിൽ നിന്നും പുറപ്പെട്ട 6,03,550 പേരിൽ 20 വയസ്സു മുതൽ പ്രായമുള്ളവരിൽ യോശുവയും കാലേബും ഒഴികെ ദൈവത്തെ പൂർണ്ണമായി അനുസരിക്കാത്ത ആരും കനാൻ ദേശം കൈവശമാക്കിയില്ല. മറ്റുള്ളവർ മരുഭൂമിയിൽ പട്ടുപോയി. വേദപുസ്തകപ്രകാരം നാം ജീവിക്കേണം എന്നു ക്രിസ്തു നമ്മോടു പറയുകയുണ്ടായി. ദൈവ വചനത്തിൽ ഒരു വാക്കു പോലും നിസ്സാരമായി തള്ളിക്കളയരുത്‌. ഓരോ വാക്കും പ്രധാനപ്പെട്ടതാണ്‌.

ഇരുൾ പരക്കുന്നതിന്‌ മുമ്പ്‌ വെളിച്ചത്തെ അനുഗമിക്കുക.
ഇരുൾ പരക്കുന്നതിന്‌ മുമ്പ്‌ വെളിച്ചത്തെ അനുഗമിക്കുക.

9. എനിക്ക്‌ ഒരു പുതിയ സത്യം ലഭിച്ചാൽ മറ്റു തടസ്സങ്ങൾ എല്ലാം മാറിയിട്ടു ഞാൻ അതിനെ അംഗീകരിച്ചാൽ പോരേ?

"ഇരുൾ നിങ്ങളെ പിടിക്കാതെയിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ." യോഹന്നാൻ 12:35. "നിന്‍റെ കല്‌പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു." സങ്കീർത്തനങ്ങൾ. 119:60. "മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." മത്തായി. 6:33. "അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും." സങ്കീർത്തനങ്ങൾ. 18:44.

ഉത്തരം:   പാടില്ല നിങ്ങൾക്കു ഒരു വേദപുസ്തക സത്യത്തെക്കുറിച്ചു വ്യക്തമായാൽ ഒരിക്കലും കാത്തിരിക്കരുത്‌. തീരുമാനം മാറ്റിവെയ്ക്കുന്ന ജോലി പിശാചിന്‍റെ തന്ത്രമാണ്‌. ഒരു മനുഷ്യൻ പ്രകാശത്തെ വകവയ്ക്കാതിരുന്നാൽ പെട്ടെന്ന് ഇരുൾ കടന്നു വരുന്നു. തീരുമാനം മാറ്റിവെയ്ക്കുന്നവർക്ക്‌ ഒരിക്കലും തടസ്സങ്ങൾ മാറിക്കിട്ടുകയില്ല. അതു മാത്രമല്ല ഈ തടസ്സങ്ങൾ വർദ്ധിച്ചു വരുന്നതായി കാണുന്നു. മനുഷ്യൻ പറയുന്നത്‌ ഇപ്രകാരമാണ്‌, "വഴി കാണിച്ചു തരേണമേ, ഞാൻ മുമ്പോട്ടു പൊയ്ക്കൊള്ളാം" എന്നാൽ ദൈവം ഇപ്രകാരമാണ്‌ പറയുന്നത്‌, "നീ മുമ്പോട്ടു നടന്നുകൊൾക, ഞാൻ നിനക്കുവേണ്ടി വഴി തുറന്നു തരാം."

അനുസരിക്കാൻ കഴിയില്ല എന്ന കണ്ടുപിടിത്തം സാത്താന്റേതാണ്‌.
അനുസരിക്കാൻ കഴിയില്ല എന്ന കണ്ടുപിടിത്തം സാത്താന്റേതാണ്‌.

10. പൂർണ്ണാനുസരണം മനുഷ്യനു പറ്റുന്ന കാര്യമല്ലല്ലോ?

"അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം." മത്തായി. 19:26. "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു." ഫിലിപ്പിയർ. 4:13. "ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം." 2 കൊരിന്ത്യർ 2:14. "എന്നെ പിരിഞ്ഞു നിങ്ങൾക്ക്‌ ഒന്നും ചെയ്‌വാൻ കഴികയില്ല." യോഹന്നാൻ 15:5. "നിങ്ങൾ മനസ്സു വെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും." യെശയ്യാവ്‌. 1:19.

ഉത്തരം:   സ്വന്തം ശക്തികൊണ്ടു നമുക്ക്‌ അനുസരിക്കാൻ കഴികയില്ല. എന്നാൽ ക്രിസ്തുവിന്‍റെ സഹായത്താൽ നമുക്ക്‌ സകലവും സാധിക്കും. ദൈവകല്‌പന അനുസരിക്കാൻ കഴിയില്ല എന്ന ഉപദേശം സാത്താന്‍റെ വഞ്ചനയാണ്‌.

ദൈവത്തിന്‍റെ സ്നേഹപൂര്‍ണ്ണമായ മുന്നറിയിപ്പ് ഞാന്‍ അവഗണിച്ചാല്‍ ഞാന്‍ നിശ്ചയമായും നശിക്കും.
ദൈവത്തിന്‍റെ സ്നേഹപൂര്‍ണ്ണമായ മുന്നറിയിപ്പ് ഞാന്‍ അവഗണിച്ചാല്‍ ഞാന്‍ നിശ്ചയമായും നശിക്കും.

11. ഒരു മനുഷ്യന്‍ മനഃപൂര്‍വ്വമായി അറിഞ്ഞുകൊണ്ട് അനുസരണക്കേടില്‍ ജീവിച്ചാല്‍ എന്തു സംഭവിക്കും?

"സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂര്‍വ്വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കു വേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ." എബ്രായര്‍ 10: 26, 27.

"നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നു കൊള്‍വിൻ, ഇരുളില്‍ നടക്കുന്നവര്‍ താന്‍ എവിടെപ്പോകുന്നു എന്ന് അറിയുന്നില്ലല്ലോ." യോഹന്നാന്‍ 12: 35.

ഉത്തരം:   ഈ കാര്യത്തില്‍ ബൈബിള്‍ യാതൊരു സംശയത്തിന്നും വക നല്‍കുന്നില്ല. ഉത്തരം ഗൗരവമുള്ളതും നമ്മെ ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു മനുഷ്യന്‍ മനഃപൂര്‍വ്വമായി വെളിച്ചത്തെ നിരാകരിച്ചാല്‍ വെളിച്ചം കെട്ടുപോകയും അവന്‍ അന്ധകാരത്തില്‍ ആയിത്തീരുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ വെളിച്ചത്തെ നിരാകരിക്കുമ്പോള്‍ വ്യാജത്തെ അംഗീകരിക്കുന്നു. (2 തെസ്സലൊനീക്യര്‍ 2:11). ഇപ്രകാരം സംഭവിക്കുമ്പോള്‍ അവന്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ ആണ്.

ഒരു കുട്ടിയ്ക്കും തന്‍റെ മാതാപിതാക്കളെ സ്നേഹിക്കാതെ അനുസരിക്കാന്‍ കഴികയില്ല.
ഒരു കുട്ടിയ്ക്കും തന്‍റെ മാതാപിതാക്കളെ സ്നേഹിക്കാതെ അനുസരിക്കാന്‍ കഴികയില്ല.

12. സ്നേഹമല്ലേ അനുസരണത്തെക്കാളും പ്രധാനപ്പെട്ടത്? ശരിയല്ലേ ഈ അഭിപ്രായം?

എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും...... എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനം പ്രമാണിക്കുന്നില്ല." യോഹന്നാന്‍ 14:23,24 "അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം. അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല." 1 യോഹന്നാന്‍ 5:3.

ഉത്തരം:   അല്ല, ഒരിക്കലും ശരിയല്ലാ ഈ അഭിപ്രായം! അനുസരണം കൂടാതെ ശരിയായ സ്നേഹത്തിനു നിലനില്ക്കാന്‍ കഴികയില്ല എന്നു ബൈബിള്‍ പറയുന്നു. കുട്ടികള്‍ മാതാപിതാക്കളെ സ്നേഹിക്കാതെ അനുസരിക്കുകയില്ല, അനുസരിക്കാതെ സ്നേഹിക്കയുമില്ല.

നിയമം അനുസരിക്കുന്ന പൌരന്മാർക്കു സ്വാതന്ത്ര്യമുണ്ട്. അപ്രകാരം ശരിയായ ക്രിസ്തീയ സ്വാതന്ത്ര്യം എന്നുള്ളത് അനുസരണക്കേടിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.
നിയമം അനുസരിക്കുന്ന പൌരന്മാർക്കു സ്വാതന്ത്ര്യമുണ്ട്. അപ്രകാരം ശരിയായ ക്രിസ്തീയ സ്വാതന്ത്ര്യം എന്നുള്ളത് അനുസരണക്കേടിൽ നിന്നുള്ള സ്വാതന്ത്ര്യമാണ്.

13. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം എന്നെ അനുസരണത്തില്‍ നിന്നും ഒഴിവാക്കുന്നു എന്നാണ് ഇതുവരേയും ചിന്തിച്ചിട്ടുള്ളത്. ശരിയല്ലേ?

"എന്‍റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു." യോഹന്നാന്‍ 8:31, 32, 34. "എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്മാര്‍ ആയിരുന്നു എങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു പാപത്തില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായി തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം." റോമര്‍ 6: 17, 18
"ഞാന്‍ നിന്‍റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും." സങ്കീര്‍ത്തനങ്ങള്‍ 119:44, 45.

ഉത്തരം:   ഈ ആശയം ശരിയല്ല. അനുസരണത്തിലൂടെ മാത്രമേ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കയുള്ളൂ. ഇവിടെ സ്വാതന്ത്ര്യം എന്നുള്ളതു പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. (റോമര്‍ 6:18). അനുസരണക്കേട് കല്പനാ ലംഘനമാണ് (1 യോഹന്നാന്‍ 3:4). കല്പന അനുസരിക്കുന്ന പൗരനു സ്വാതന്ത്ര്യമുണ്ട്. അനുസരിക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അനുസരണം കൂടാതെയുള്ള സ്വാതന്ത്ര്യം ഡ്രൈവര്‍ ഇല്ലാത്ത കാറുപോലെയാണ്. ക്രിസ്തീയ സ്വാതന്ത്ര്യം എന്നുള്ളത് അനുസരണക്കേടില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. കല്പനാലംഘനം നമ്മെ മുറിവേല്‍പ്പിക്കുന്നതാണ്. അതു നമ്മെ സാത്താന്‍റെ ക്രൂരമായ അടിമത്വത്തിലേക്കു നയിക്കുന്നു. നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്കു സ്വാതന്ത്ര്യമുണ്ട്. അപ്രകാരം ശരിയായ ക്രിസ്തീയ സ്വാതന്ത്ര്യം എന്നുള്ളത് അനുസരണക്കേടില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.

നല്ല കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ക്കു ശരിക്കു മനസ്സിലായില്ലെങ്കിലും അനുസരിക്കും.
നല്ല കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ക്കു ശരിക്കു മനസ്സിലായില്ലെങ്കിലും അനുസരിക്കും.

14. എന്നെക്കുറിച്ചുള്ള ദൈവ ഉദ്ദേശ്യം എനിക്കു മനസ്സിലായില്ലെങ്കിലും ഞാന്‍ ദൈവത്തെ അനുസരിക്കണമോ?

"ഞാന്‍ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേള്‍ക്കേണമേ, എന്നാല്‍ നിനക്കു നന്നായിരിക്കും. നിനക്കു പ്രാണരക്ഷയുണ്ടാകും." യിരെമ്യാവ് 38:20.
"സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍ ." സദൃശവാക്യങ്ങള്‍ 28:26.
"മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലത്." സങ്കീര്‍ത്തനങ്ങള്‍ 118:8.
"ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു." യെശയ്യാവ് 55:9.
"അവന്‍റെ ന്യയവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു. കര്‍ത്താവിന്‍റെ മനസ്സു അറിഞ്ഞവന്‍ ആര്‍?" റോമര്‍ 11:33, 34.
"ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും. അവര്‍ അറിയാത്ത പാതകളില്‍ അവരെ സ
ഞ്ചരിക്കുമാറാക്കും." യെശയ്യാവ് 42:16.
"ജീവന്‍റെ വഴി നീ എനിക്കു കാണിച്ചു തരും." സങ്കീര്‍ത്തനങ്ങള്‍ 16:11.

ഉത്തരം:   തീര്‍ച്ചയായിട്ടും നാം ദൈവത്തെ അനുസരിക്കണം. നല്ല കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ പറയുന്ന
കാര്യങ്ങള്‍ അവര്‍ക്കു മുഴുവൻ മനസ്സിലായില്ലെങ്കിലും അനുസരിക്കും. ദൈവത്തിലുള്ള ആശ്രയം നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവത്തില്‍ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ദൈവം നമ്മോടു പറയുന്ന കാര്യങ്ങള്‍ ശരിക്കു മനസ്സിലായില്ല എങ്കിലും നമ്മുടെ അറിവില്ലായ്മ മൂലം ദൈവത്തെ ചോദ്യം ചെയ്യുന്നതു നമുക്കു നല്ലതല്ല. നല്ല കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ക്കു ശരിക്കു മനസ്സിലായില്ല എങ്കിലും അനുസരിക്കും.

പിശാച് നിങ്ങളെ വെറുക്കുന്നതുകൊണ്ടും നിങ്ങള്‍ നഷ്ടപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നതുകൊണ്ടും ദൈവത്തെ നിരസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.
പിശാച് നിങ്ങളെ വെറുക്കുന്നതുകൊണ്ടും നിങ്ങള്‍ നഷ്ടപ്പെടാന്‍ അവന്‍ ആഗ്രഹിക്കുന്നതുകൊണ്ടും ദൈവത്തെ നിരസിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു.

15. എല്ലാ അനുസരണക്കേടിന്റേയും പിറകില്‍ ആരാണ്?

"പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകന്‍ ആകുന്നു; പിശാച് ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. ദൈവത്തിന്‍റെ മക്കള്‍ ആരെന്നും പിശാചിന്‍റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു. നീതി പ്രവര്‍ത്തിക്കാത്തവര്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍ നിന്നുള്ളവനല്ല." 1 യോഹന്നാന്‍ 3:8, 10
"ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാച്." വെളിപ്പാട് 12:9.

ഉത്തരം:   പിശാച് തന്നെയാണ് പാപത്തിനുത്തരവാദി. എല്ലാ അനുസരണക്കേടും പാപമാണെന്നും അതുമൂലം സര്‍വ്വ കുഴപ്പങ്ങളും പ്രശ്നങ്ങളും നാശവും വിതെയ്ക്കപ്പെടുന്നു എന്നും പിശാചിന് അറിയാം. അതു നമ്മെ ദൈവത്തില്‍ നിന്നകറ്റുന്നു. പിശാചിന്‍റെ വാക്കു കേട്ടു നഷ്ടപ്പെടണമോ അതോ യേശുവിനെ സ്വീകരിച്ചു രക്ഷ പ്രാപിക്കേണമോ? എന്തുവേണം എന്നുള്ളതു നിങ്ങള്‍ ഇപ്പോള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ദൈവത്തെ സത്യത്തില്‍ നിന്നും വേര്‍പെടുത്താന്‍ കഴികയില്ല. കാരണം കര്‍ത്താവു പറയുകയുണ്ടായി. "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു." യോഹന്നാന്‍ 14:6. "ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തു കൊള്‍വിന്‍." യോശുവ 24:15.

വീണ്ടും ജനനമാകുന്ന മാനസാന്തരത്തിലൂടെ ദൈവം ക്രിസ്തീയ വളര്‍ച്ചയ്ക്കുവേണ്ടി വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വീണ്ടും ജനനമാകുന്ന മാനസാന്തരത്തിലൂടെ ദൈവം ക്രിസ്തീയ വളര്‍ച്ചയ്ക്കുവേണ്ടി വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

16. ദൈവകുഞ്ഞുങ്ങള്‍ക്കു വേണ്ടി ദൈവം നല്‍കിയിരിക്കുന്ന അത്ഭുതകരമായ വാഗ്ദത്തമെന്താണ്?

"നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികെയ്ക്കും."
ഫിലിപ്പിയര്‍ 1:4

ഉത്തരം:   ദൈവത്തിന്നു സ്തോത്രം! നാം വീണ്ടും ജനിക്കുന്നതിനു വേണ്ടി നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിച്ചവന്‍ അവന്‍റെ രാജ്യത്തില്‍ നാം എത്തുവോളം വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.


17. യേശുവിനെ പിന്‍പറ്റി അവനെ സ്നേഹത്തിലൂടെ അനുസരിക്കാന്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനിക്കുന്നുവോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. രക്ഷിക്കപ്പെട്ടു എന്നു സത്യമായിട്ടും വിശ്വസിക്കുന്നവര്‍ നഷ്ടപ്പെടുമോ?


അതെ! മത്തായി 7:21-23 പ്രകാരം ക്രിസ്തുവിന്‍റെ നാമത്തില്‍ പ്രവചിക്കയും ഭൂതങ്ങളെ പുറത്താക്കുകയും വീര്യപ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നവര്‍ പോലും നഷ്ടപ്പെട്ടവര്‍ ആണ്. അവര്‍ ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാത്തതുകൊണ്ട് നഷ്ടപ്പെട്ടവര്‍ ആണ് എന്ന് മത്തായി 7:21 ല്‍ പറയുന്നു. ദൈവത്തെ അനുസരിക്കാത്തവര്‍ ഭോഷ്ക്കു വിശ്വസിക്കുന്നു. (2 തെസ്സലൊനീക്യര്‍ 2:11, 12)

2. അറിവില്ലായ്മ കൊണ്ടു തെറ്റു ചെയ്യുന്നവര്‍ക്ക് എന്തു ഭവിക്കും?


താന്‍ അവര്‍ക്കു സത്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നു എന്ന് യേശു പറഞ്ഞിരിക്കുന്നു. അവന്‍റെ ആടുകള്‍ അവന്‍റെ ശബ്ദം കേട്ട് അവനെ അനുഗമിക്കും. (യോഹന്നാന്‍ 10:16, 27).

3. രക്ഷപ്രാപിപ്പാന്‍ ആത്മാര്‍ത്ഥതയും മതതീഷ്ണതയും പോരേ?


പോരാ! സത്യവും കൂടെ വേണം. പൗലൊസ് മാനസാന്തരപ്പെടുന്നതിനു മുന്‍പ് മതതീഷ്ണതയും ആത്മാര്‍ത്ഥതയും ഉള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാനികളെ പീഡിപ്പിക്കയും ചെയ്തിരുന്നു. അതുകൊണ്ടു മാനസാന്തരപ്പെടുന്നതിനു മുന്‍പ് അദ്ദേഹം തെറ്റിപ്പോയിരുന്നു. (അപ്പൊ. 22: 3, 4; 26:9 - 11).

4. ദൈവത്തിനു എല്ലാവരേയും ഒരേ സമയം കാണാന്‍ കഴിയും എന്ന ചിന്താഗതി ശാസ്ത്രീയമായി അസാദ്ധ്യമല്ലേ?


നോഹയുടെ കാലത്ത് ഒരിക്കല്‍ പോലും മഴ പെയ്തിരുന്നില്ല. പക്ഷേ, ദൈവം പറഞ്ഞതുപോലെ പ്രളയം ഉണ്ടായി. (ഉല്പത്തി 2:5, 6). എല്ലാം ശാസ്ത്രീയമായി തെളിഞ്ഞാലേ വിശ്വസിക്കു എന്നു പറയുന്നവരെക്കുറിച്ചു റോമര്‍ 1:22 -ല്‍ പറയുന്നത്, "ജ്ഞാനികള്‍ എന്നു പറഞ്ഞുകൊണ്ട് അവര്‍ മൂഢരായിപ്പോയി." എന്നാണ്.

5. വെളിച്ചം ഇതുവരെയും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എന്തു സംഭവിക്കും?


എല്ലാവര്‍ക്കും അല്പം വെളിച്ചം ലഭിച്ചിട്ടുണ്ട് എന്നു ബൈബിള്‍ പറയുന്നു. "ഏതു മനുഷ്യനേയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു." യോഹന്നാന്‍ 1:9 ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വെളിച്ചം അനുസരിച്ചായിരിക്കും ദൈവം ന്യായം വിധിക്കുന്നത്. ജാതികള്‍ക്കു പോലും അല്പം വെളിച്ചം ലഭിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ കല്പന പിന്‍തുടരാന്‍ അവര്‍ക്കു കഴിയും എന്നു റോമര്‍ 2:14, 15 പറയുന്നു.

6. ഞാന്‍ ദൈവത്തെ അറിയുന്നതിന് ഒരു അടയാളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു നല്ല കാര്യമല്ലേ?


ഒരിക്കലും അല്ല. "ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു." മത്തായി 12:39 എല്ലാ ഉപദേശങ്ങളും വേദപുസ്തകവുമായിട്ടു ഒത്തു നോക്കണം. അവയ്ക്കു വേദപുസ്തകവുമായിട്ടു യോജിപ്പുണ്ടെങ്കില്‍ വിശ്വസിക്കാം. (യെശയ്യാവ് 8:20; തിമൊഥെയൊസ് 2 : 1 5 ) വേദപുസ്തകത്തില്‍ വളരെ വ്യക്തമായി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാത്ത വ്യക്തി അടയാളം കണ്ടാലും വിശ്വസിക്കുകയില്ല. അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കുകയില്ല. ലൂക്കൊസ് 16:31.

7. എബ്രായര്‍ 10:26, 27 പ്രകാരം ഒരു മനുഷ്യൻ സത്യം അറിഞ്ഞിട്ടും അവൻ പാപം ചെയ്താൽ അവൻ നഷ്ടപ്പെട്ടു എന്നാണ്. ഇത് ശരിയാണോ?


ശരിയല്ല. ഏതൊരു വ്യക്തിയും അവന്‍റെ പാപം അനുതപിച്ച് ഏറ്റു പറഞ്ഞാല്‍ രക്ഷിക്കപ്പെടും. നിരന്തരമായി പാപം ചെയ്യുന്നതിനെക്കുറിച്ചാണ് ബൈബിള്‍ ഇവിടെ പറയുന്നത്. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു. (എഫെസ്യര്‍ 4:30). അവര്‍ ഹൃദയകാഠിന്യം നിമിത്തം മനം തഴമ്പിച്ചു പോയവര്‍ എന്നു എഫെസ്യര്‍ 4:18,19 വാക്യങ്ങളില്‍ പറയുന്നു. ഏതൊരു കഠിന പാപിയും തന്‍റെ പാപങ്ങള്‍ ദൈവത്തോടു ഏറ്റു പറഞ്ഞാല്‍ ദൈവം ക്ഷമിക്കുന്നതാണ്. “സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്‍റെ മേല്‍ വാഴരുതേ: എന്നാല്‍ ഞാന്‍ നിഷ്ക്കളങ്കനും മഹാപാതക രഹിതനും ആയിരിക്കും.“ സങ്കീര്‍ത്തനങ്ങള്‍ 19:13.

8. വിശുദ്ധ ബൈബിള്‍ മനസ്സിലാക്കുന്നതിന് ഒരുവന്‍ വിദ്യാഭ്യാസം ചെയ്യേണ്ടതല്ലയോ?


വേണ്ടാ. ദൈവത്തിന്നു നമ്മെ സമര്‍പ്പിക്കുന്നതാണ് പ്രധാനം. അപ്പോള്‍ ഏതു സാധാരണക്കാരനും ദൈവവചനം
മനസ്സിലാകും. (സങ്കീര്‍ത്തനങ്ങള്‍ 19:7; 119:130; മത്തായി 11:25).

പാഠസംഗ്രഹ ചോദ്യങ്ങൾ1. രക്ഷിക്കപ്പെടുന്നവര്‍ ആരാണ്? (1)

_____   ക്രിസ്തുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നവര്‍.
_____   ക്രിസ്തുവിനെ സ്നേഹിക്കുന്നു എന്നു അവകാശപ്പെടുന്നവര്‍.
_____   കര്‍ത്താവില്‍ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍.

2. ശരിയായ സത്യം ലഭിക്കുന്നതിന് ആവശ്യമായ മൂന്നു കാര്യങ്ങള്‍ എന്തെല്ലാം? (3)

_____   മനശാസ്ത്രജ്ഞനോടു ചോദിക്കുക.
_____   വെളിച്ചത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
_____   എന്‍റെ സഭാശുശ്രൂഷകന്‍ പറയുന്നത് അനുസരിക്കുക.
_____   സഭയില്‍ കാണിക്ക നല്കുക.
_____   എന്നെതന്നെ ശിക്ഷിക്കുക.
_____   നല്ല വിദ്യാഭ്യാസം ആര്‍ജ്ജിക്കുക.
_____   ഒരു അടയാളത്തിനുവേണ്ടി ദൈവത്തോടു ചോദിക്കുക.
_____   ബൈബിള്‍ പഠിക്കുക.
_____   എനിക്ക് ഇപ്പോള്‍ മനസ്സിലായ സത്യം പിന്‍തുടരുക.

3. ദൈവം എന്നോടു കണക്കു ചോദിക്കുന്നത് (1)

_____   എന്‍റെ സഭാശുശ്രൂഷകര്‍ പറയുന്നത് അനുസരിക്കുന്നത്.
_____   എന്‍റെ മാതാപിതാക്കളുടെ കാലടികള്‍ പിന്തുടരുന്നത്.
_____   എനിക്കു ലഭിച്ച വെളിച്ചം അനുസരിച്ച്.

4. ഞാന്‍ ഒരു പുതിയ സത്യം കണ്ടെത്തിയാല്‍ എന്തു ചെയ്യേണം (1)

_____   അതിനെ അവഗണിക്കുക.
_____   അത് സ്വീകരിക്കാനുള്ള ശക്തമായ പ്രേരണ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം.
_____   ലഭിച്ച ഉടനെ അതിനെ സ്വീകരിക്കയും അനുസരിക്കയും ചെയ്ക.

5. ദൈവീക പ്രമാണത്തോടുള്ള പൂര്‍ണ്ണ അനുസരണം എന്നത്? (1)

_____   ഒരു കാരണവശാലും സാദ്ധ്യമല്ല.
_____   കല്‍പനാനുസരണത്താൽ രക്ഷ, ഇത് പിശാചിന്‍റെ ആലോചന.
_____   ക്രിസ്തുവില്‍ കൂടി മാത്രം സാധ്യമാവുന്നത്.

6. മനഃപൂര്‍വ്വം അനുസരിക്കാതിരിക്കുന്നത് (1)

_____   അന്ധകാരത്തിലേക്കും നിത്യനാശത്തിലേക്കും നയിക്കുന്നു.
_____   സഭാഭക്തി ഉള്ളവരെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല.
_____   വഴങ്ങാത്ത സ്വഭാവം ദൈവം ഗൗനിക്കുകയില്ല.

7. കര്‍ത്താവിനോടുള്ള യഥാര്‍ത്ഥ സ്നേഹം (1)

_____   അനുസരണത്തെക്കാള്‍ നല്ലത്.
_____   അനുസരണം ആവശ്യമില്ല.
_____   സന്തോഷത്തോടെ ദൈവത്തെ അനുസരിക്കുന്നതിന് എന്നെ പ്രേരിപ്പിക്കുന്നു.

8. ക്രിസ്തീയ സ്വാതന്ത്ര്യം എന്നത് (1)

_____   എല്ലാ കാര്യത്തിലും ഇഷ്ടം പോലെ പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്ര്യം.
_____   ദൈവത്തെ അനുസരിക്കാതിരിക്കുവാനുളള അവകാശം.
_____   പിശാചിന്‍റെ അടിമത്വത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം.

9. ഒരു സത്യം വെളിപ്പെട്ടു കിട്ടിയാലും ഞാന്‍ അത് അനുസരിക്കേണം എന്നു ദൈവം എന്തിനാണ് ആവശ്യപ്പെടുന്നത് എന്നു ശരിക്കു മനസ്സിലായില്ലായെങ്കില്‍ ഞാന്‍ (1)

_____   ശരിക്കു മനസ്സിലാകുന്നതുവരെ കാത്തിരിക്ക.
_____   ആ സത്യ ആശയം ഉപേക്ഷിക്കുക.
_____   സത്യ വചനത്തെ സ്വീകരിച്ച് അനുസരിക്കുക.

10. എല്ലാ അനുസരണക്കേടിനും ആരാണ് കാരണക്കാരന്‍? (1)

_____   ഭരണകൂടം.
_____   എന്നെ തെറ്റിലേക്കു പരിശീലിപ്പിച്ച മാതാപിതാക്കള്‍.
_____   പിശാച്.

11. എന്തുകൊണ്ട് അനുസരണം ആവശ്യമായിരിക്കുന്നു? (1)

_____   കാരണം ദൈവം എന്നെക്കാള്‍ വലിയവനായിരിക്കുന്നതുകൊണ്ട്.
_____   ദൈവം എന്നോടു കോപിക്കാതിരിക്കുന്നതിന് വേണ്ടി.
_____   ക്രിസ്തീയ സ്വഭാവത്തിന് ദൈവീക നിയമങ്ങള്‍ ആവശ്യമായതു കൊണ്ട്.

12. എന്തുകൊണ്ട് ദൈവം അനുസരണക്കേട് കാണിക്കുന്നവരെ ഉടനെ നശിപ്പിക്കുന്നില്ല? (1)

_____   ദൈവത്തിനു ഭയമാണ്.
_____   ദുഷ്ടത പെരുകുന്നതു കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ട്.
_____   തന്‍റെ സ്നേഹവും നീതിയും എല്ലാവരും മനസ്സിലാക്കുന്നതിന് വേണ്ടി.
Name:

Email:

Prayer Request:


Share a Prayer Request
Name:

Email:

Bible Question:


Ask a Bible Question