എതിർക്രിസ്തു ആരാണ്?

എതിർക്രിസ്തു ആരാണ്?Lesson 15

എതിര്‍ ക്രിസ്തു ആരാണ് ? ക്രിസ്തുവിന്‍റെ വീണ്ടും വരവു വരെ അവന്‍ പ്രത്യക്ഷമാകയില്ല എന്ന് ചിലര്‍ പറയുന്നു. പുരാതന റോമയുടെ കാലത്തു പ്രത്യക്ഷപ്പെട്ട് ഇപ്പോള്‍ ഇല്ല എന്ന് മറ്റ് ചിലര്‍ കരുതുന്നു. അവന്‍ ഇപ്പോള്‍
ജീവിച്ചിരിപ്പുണ്ട് എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ഭൂമിയുടെ അവസാന സംഭവങ്ങളില്‍ അവന് നിർണ്ണായകമായ ഒരു പങ്കു് നിറവേറ്റുവാന്‍ ഉണ്ട്. ദാനീയേല്‍ പ്രവചനത്തിലും വെളിപ്പാട് പുസ്തകത്തിലും പ്രതിപാദിച്ചിരിക്കുന്ന പല അന്ത്യകാല പ്രവചനങ്ങളിലും അവനെക്കുറിച്ചു പറയുന്നു. അവന്‍ ആരാണന്ന് നിങ്ങള്‍ക്കു അറിയാമോ? നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? ഈ ദുഷ്ടശക്തി ആരാണ് എന്നു ശരിക്കും തിരിച്ചറിയാതെ അന്ത്യകാല സംഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴികയില്ല.ഈ പഠന സഹായി ദാനീയേല്‍ 7 - അദ്ധ്യായത്തെ ആസ്പദമാക്കിയാണ്, വളരെവ്യക്തമായും തെറ്റുകൂടാതെയും എതിര്‍ക്രിസ്തു ആരെന്ന് വെളിപ്പെടുത്തുന്നു. ഇതൊരു ആമുഖം മാത്രമാണ് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന അവന്‍റെ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാം തുടര്‍ന്നുള്ള ഭാഗങ്ങളിലൂടെ പഠിക്കുന്നതാണ്. ഇന്ന് നിങ്ങള്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ നിങ്ങളെ നീരസപ്പെടുത്തുന്നതും ഒരു പക്ഷെ ദു:ഖിപ്പിക്കുന്നതും ആയിരിക്കും, എന്നാല്‍ നിങ്ങളെ സ്നേഹിക്കുന്ന യേശുവില്‍ നിന്നും ആണ് ദാനീയേല്‍ ഏഴാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനം വന്നിരിക്കുന്നതെന്ന് ദയവായി ഓര്‍ക്കുക. ഈ അടിയന്തിരമായ വിഷയം ഖനനം ചെയ്യു
ന്നതിനു മുമ്പ് ദൈവനടത്തിപ്പിനായി പ്രാര്‍ത്ഥിക്കുക. ഈ പഠന സഹായി പഠിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ദാനീയേല്‍ 7 -അദ്ധ്യായം വായിക്കുക.
രാഷ്ട്രങ്ങളെ ചിത്രീകരിക്കുന്നതിന് ദൈവം പ്രവചനത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു.
രാഷ്ട്രങ്ങളെ ചിത്രീകരിക്കുന്നതിന് ദൈവം പ്രവചനത്തില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നു.

1. നാലു മൃഗങ്ങള്‍ സമുദ്രത്തില്‍ നിന്നും കയറിവരുന്നത് ദാനീയേല്‍ കാണുന്നതായി അദ്ധ്യായം ആരംഭിക്കുന്നു. പ്രവചനത്തില്‍ ഒരു മൃഗം സൂചിപ്പിക്കുന്നതെന്താണ്? സമുദ്രം സൂചിപ്പിക്കുന്നതെന്താണ്?

"നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നെ.'' ദാനീ. 7:23 "വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ,ഭാഷകളും അത്രെ.'' വെളി. 17:15.

ഉത്തരം:   മൃഗം ചിത്രീകരിക്കുന്നത് രാജത്വങ്ങള്‍ അഥവാ രാഷ്ട്രങ്ങള്‍ ആണ്. വെള്ളം സാദൃശീകരിക്കുന്നത് പുരുഷാരങ്ങള്‍ അഥവാ വലിയ ജനകൂട്ടങ്ങള്‍ ആണ്.

ദാനീയേല്‍ 7 - അദ്ധ്യായത്തിലെ സിംഹം ബാബിലോണ്‍ സാമ്രാജ്യത്തെയാണ് ചിത്രീകരിക്കുന്നത്.
ദാനീയേല്‍ 7 - അദ്ധ്യായത്തിലെ സിംഹം ബാബിലോണ്‍ സാമ്രാജ്യത്തെയാണ് ചിത്രീകരിക്കുന്നത്.

2. ലോകത്തിലെ നാലു സാമ്രാജ്യങ്ങളെയാണ് ദാനീയേല്‍ 7 - അദ്ധ്യായത്തിലെ നാലു മൃഗങ്ങള്‍ സൂചിപ്പിക്കുന്നത്. (വാക്യങ്ങള്‍ 17,18) ദാനീ 7:4-ല്‍ ഒന്നാമത്തേതിനെ (ദാനീ.2:38,39) ഒരു സിംഹത്തോടു താരതമ്യം ചെയ്യുന്നു. (ബാബിലോണിനെ ഒരു സിംഹത്തോട് മറ്റ് ഇടങ്ങളിലും ചിത്രീകരിച്ചിരിക്കുന്നതു മനസ്സിലാക്കാന്‍ യിരെമ്യാവു 4:7, 50:17, 43, 44 വായിക്കുക) "കഴുകന്‍റെ ചിറകുകള്‍'' എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? 2 - വാക്യത്തില്‍ പറഞ്ഞിരിക്കുന്ന "നാലു കാറ്റുകള്‍'' എന്തിനെക്കുറിക്കുന്നു?

"യഹോവ ദൂരത്തുനിന്നു...... ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതു പോലെ നിന്‍റെമേല്‍ വരുത്തും.'' ആവര്‍ത്തനം 28:49 "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു: ഭൂമിയുടെ അറ്റങ്ങളില്‍ നിന്ന് വലിയ കൊടുങ്കാറ്റ് ഇളകിവരും. അന്നാളില്‍ യഹോവ യുടെ നിഹതന്‍മാര്‍ ഭൂമിയുടെ ഒരു അറ്റം മുതല്‍ മറ്റെ അറ്റംവരെ വീണുകിടക്കും.'' യിരെമ്യാവു 25:32, 33.

ഉത്തരം:   കഴുകന്‍ ചിറകുകള്‍ വേഗത്തെകുറിക്കുന്നു. (യിരെ. 4:13; ഹബ. 1:6-9) കാറ്റ് സൂചിപ്പിക്കുന്നത് കലഹം, വിപ്ലവം, നാശം എന്നിവയെയാണ്. (വെളി 7: 1-3).

വായില്‍ മൂന്ന് വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരിക്കുന്ന കരടി മേദ്യോ-പേര്‍ഷ്യയെ കുറിക്കുന്നു.
വായില്‍ മൂന്ന് വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരിക്കുന്ന കരടി മേദ്യോ-പേര്‍ഷ്യയെ കുറിക്കുന്നു.

3. കരടി ചിത്രികരിക്കുന്നത് ഏതുസാമാജ്യത്തെയാണ് (ദാനീ. 7:5)? വായില്‍ കണ്ട മൂന്ന് വാരിയെല്ലിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:   ദാനീയേല്‍ 8 - അദ്ധ്യായം വായിക്കുക. ദാനീയേല്‍ 8 - അദ്ധ്യായത്തില്‍ പറയുന്ന മൃഗങ്ങള്‍ 7 - അദ്ധ്യായത്തിലെ മൃഗങ്ങളുമായി സാമ്യമുള്ളകാര്യം ശ്രദ്ധിക്കുക. ദാനീ.8:21-ല്‍ പറയുന്ന പരുപരുത്ത കോലാട്ടുകൊറ്റന് മുമ്പുള്ള ശക്തി ലോകത്തിലെ രണ്ടാമത്തെ രാജത്വമായ മേദ്യോപെര്‍ഷ്യ ആയിരുന്നു എന്ന് ദാനീയേല്‍ 8:20-ല്‍ പ്രത്യേകമായി പറയുന്നു. ഈ രാജത്വം രണ്ട് ജനവിഭാഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. ദാനീ. 7:5-ല്‍ പറയുന്നതുപോലെ മേദ്യരാണ് ആദ്യം വന്നത്. കരടിയുടെ ഒരു പാര്‍ശം ഉയര്‍ന്നിരിക്കുന്നതായിട്ടും ആട്ടുകൊറ്റന്‍റെ കൊമ്പ് പെട്ടെന്ന് വളര്‍ന്ന് വലുതായതും കാണുന്നത് പിന്നീട് ശക്തിപ്രാപിച്ച പേര്‍ഷ്യയെ കുറിക്കുന്നു (ദാനീ. 8:3). മൂന്ന് വാരിയെല്ലുകള്‍ മേദ്യോ - പേര്‍ഷ്യ കീഴടക്കിയ മൂന്ന് ശക്തികളായിരുന്ന ലിദിയ, ബാബിലോണ്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ കുറിക്കുന്നു.

ദാനീയേല്‍ 7-ലെ പുള്ളിപ്പുലിയോട് സദൃശമായ മൃഗം ലോക സാമ്രാജ്യമായിരുന്ന ഗ്രീസിനെ കുറിക്കുന്നു.
ദാനീയേല്‍ 7-ലെ പുള്ളിപ്പുലിയോട് സദൃശമായ മൃഗം ലോക സാമ്രാജ്യമായിരുന്ന ഗ്രീസിനെ കുറിക്കുന്നു.

4. നാലു തലയും മുതുകത്തു നാലുചിറകും ഉണ്ടായിരുന്ന പുള്ളിപ്പുലിയോട് സദൃശമായ മൃഗം(7:6) മൂന്നാമത്തെ സാമ്രാജ്യമായ ഗ്രീസിനെ (ദാനീ. 8:21) കുറിക്കുന്നു. നാലുതലകള്‍ എന്തിനെ കുറിക്കുന്നു? നാലുചിറകുകളുടെ അര്‍ത്ഥമെന്താണ്?

ഉത്തരം:   മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി മരിച്ചപ്പോള്‍ ഗ്രീക്കുസാമ്രാജ്യം വിഭജിച്ചുണ്ടായ നാലു രാജ്യങ്ങളെയാണ് നാലു തലകള്‍ പ്രതിനിധീകരിക്കുന്നത്. ഈ സാമ്രാ‍ജ്യങ്ങളുടെ നാലു സൈന്യാധിപന്മാർ: കസാണ്ടർ, ലിസിമേക്കസ്, ടോളമി, സെലൂക്കസ് എന്നിവര്‍ ആണ് (സിംഹത്തിന്‍റെ രണ്ടു ചിറകിനു പകരം) നാലു ചിറകു കള്‍ വലിയ വേഗതയെയാണ് കുറിക്കുന്നത്. അലക്സാണ്ടര്‍ നടത്തിയ പോരാട്ടങ്ങള്‍ ഇത് ശരിവെയ്ക്കുന്നു. (യിരെ. 4:11-13).

ദാനീയേല്‍ 7 - അദ്ധ്യായത്തിലെ ഘോരവും ഭയങ്കരവുമായ മൃഗം ലോകസാമ്രാജ്യമായ റോമിനെകുറിക്കുന്നു.
ദാനീയേല്‍ 7 - അദ്ധ്യായത്തിലെ ഘോരവും ഭയങ്കരവുമായ മൃഗം ലോകസാമ്രാജ്യമായ റോമിനെകുറിക്കുന്നു.

5. വായില്‍ ഇരുമ്പ് പല്ലും തലയില്‍ പത്ത് കൊമ്പും ഉണ്ടായിരുന്ന ഘോരവും ഭയങ്കരവുമായ മ്യഗം നാലാമത്തെ ലോക രാജ്യമായിരുന്ന റോമാ സാമ്രാജ്യത്തെ കുറിക്കുന്നു. (ദാനീ. 7:7) പത്ത് കൊമ്പുകള്‍ എന്തിനെ കുറിക്കുന്നു?

ഉത്തരം:   അക്രൈസ്തവ റോമ അന്തിമമായി ഭിന്നിച്ചുണ്ടായ പത്തു രാജാക്കന്മാര്‍ അഥവാ രാജ്യങ്ങളെയാണ് 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത് (ദാനീ. 7:24). (ഈ പത്തു രാജത്വങ്ങള്‍ക്ക് ദാനീ. 2: 41-44 വരെ വിവരിച്ചിരിക്കുന്ന ബിംബത്തിന്‍റെ കാല്‍വിരലുകളുമായിട്ട് സാമ്യം ഉണ്ട്). അലഞ്ഞു തിരിഞ്ഞു നടന്ന ബര്‍ബരന്മാരുടെ ഗോത്രങ്ങള്‍ റോമാസാമ്രാജ്യത്തെ ആക്രമിച്ചു തങ്ങളുടെ ജനവിഭാഗങ്ങള്‍ക്കുവേണ്ടി സ്വത്തുക്കള്‍ വീതിച്ചെടുത്തു. പത്തു ഗോത്രങ്ങളില്‍ ഏഴെണ്ണമാണ് ഇപ്പോഴത്തെ ആധുനിക പശ്ചിമയൂറോപ്യന്‍ രാജ്യങ്ങള്‍, മൂന്ന് രാജ്യങ്ങളെ വേരോടെ പിഴുതു നശിപ്പിക്കുകയുണ്ടായി. പിഴുതെറിയപ്പെട്ട രാജ്യങ്ങളെക്കുറിച്ച് അടുത്തഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

വിസിഗോത്ത്സ് - സ്പെയിന്‍

ആഗ്ലോ സാക്സന്‍സ് - ഇംഗ്ലണ്ട്

ഫ്രാങ്ക്സ് - ഫ്രാന്‍സ്

അല്‍മേനി - ജര്‍മ്മനി

ബര്‍ഗുണ്ടിയന്‍സ് - സ്വിറ്റ്സര്‍ലണ്ട്

ലൊമ്പാര്‍ഡ്സ് - ഇറ്റലി

സിവി - പോര്‍ച്ചുഗല്‍

ഹെറുളി - പിഴുതെറിയപ്പെട്ടു

ഓസ്ട്രാഗോത്ത്സ് - പിഴുതെറിയപ്പെട്ടു

വാണ്ടല്‍സ് - പിഴുതെറിയപ്പെട്ടു

ദാനീയേല്‍ 7,8 അദ്ധ്യായങ്ങളില്‍ പറയുന്ന ചെറിയ കൊമ്പ് എതിര്‍ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു.
ദാനീയേല്‍ 7,8 അദ്ധ്യായങ്ങളില്‍ പറയുന്ന ചെറിയ കൊമ്പ് എതിര്‍ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു.

6. ദാനീയേല്‍ 7 - അദ്ധ്യായത്തിലെ പ്രവചനപ്രകാരം ഇനിയെന്താണ് സംഭവിക്കുന്നത് ?

"ഞാന്‍ ആ കൊമ്പുകളെ നോക്കികൊണ്ടിരിക്കുമ്പാള്‍ അവയുടെ നടുവില്‍ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണു പോലെ കണ്ണും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.'' ദാനീയേല്‍ 7:8

ഉത്തരം:   അടുത്തതായിട്ട് ചെറിയകൊമ്പു എന്നൊരു ശക്തി പ്രത്യക്ഷപ്പെടുന്നു. നാം ഇതിനെ സൂക്ഷ്മതയോട് തിരിച്ചറിയണം, കാരണം മറ്റ് നാലു രാജ്യങ്ങളെ വിശദീകരിക്കാന്‍ എടുക്കുന്നതിലും അധിക സമയം ചെറിയ കൊമ്പിനെ വിശദീകരിക്കാനെടുക്കുന്നു. എന്തുകൊണ്ട്? കാരണം ബൈബിളില്‍ കാണുന്ന സ്വഭാവവിശേഷതകള്‍ പ്രവചനത്തിലും ചരിത്രത്തിലും പറയുന്ന എതിര്‍ക്രിസ്തുവും ആയി സാമ്യം ഉള്ളതുകൊണ്ടും ഈ തിരിച്ചറിയലിന് യാതൊരുവിധമായ തെറ്റും ഉണ്ടാകാന്‍ പാടില്ല.

എതിര്‍ ക്രിസ്തു ദൈവജനത്തെ ഉപദ്രവിക്കും എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു.
എതിര്‍ ക്രിസ്തു ദൈവജനത്തെ ഉപദ്രവിക്കും എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു.

7. തിരിച്ചറിയലിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടോ?

ഉത്തരം:   ഉണ്ട്, ദാനീയേല്‍ 7 - അദ്ധ്യായത്തിലൂടെ ദൈവം എതിര്‍ക്രിസ്തുവിന്‍റെ 9 സ്വഭാവവിശേഷതകള്‍ നല്‍കുന്നതുകൊണ്ട് തീര്‍ച്ചയായും നമുക്ക് ഈ ശക്തിയെ തിരിച്ചറിയാന്‍ കഴിയും. ദൈവവചനത്തിലൂടെ ഈ സത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ പലര്‍ക്കും വളരെ വേദന അനുഭവപ്പെടുമെങ്കിലും ദൈവത്തിന്‍റെ വെളിപ്പെടുത്തിയ ഇഷ്ടം അംഗീകരിക്കാന്‍ നാം ആത്മാര്‍ത്ഥത കാണിക്കണം. യേശു നല്‍കുന്ന 9 കാരണങ്ങള്‍ എന്തെല്ലാമാണന്ന് നമുക്ക് ഇപ്പോള്‍ കണ്ടെത്താം:

A. ചെറിയ കൊമ്പ് അഥവാ രാജ്യം പത്ത് കൊമ്പുകളുടെ ഇടയില്‍ നിന്നും അഥവാ പശ്ചിമയൂറോപ്പില്‍ നിന്നും ആണ് ഉണ്ടാകുന്നത്. (ദാനീ.7:8) അതു കൊണ്ട് പശ്ചിമ യൂറോപ്പില്‍ എവിടെയെങ്കിലും ഇതൊരു ചെറിയ രാജ്യമായിരിക്കും.

B. ഒരു മനുഷ്യന്‍ അതിന്‍റെ തലപ്പത്തിരുന്നു അതിനുവേണ്ടി സംസാരിക്കുന്നതാണ്(ദാനീ. 7:8)

C. മൂന്നു രാജ്യങ്ങളെ അതുപറിച്ചെടുക്കുകയോ അഥവാ പിഴുതെടുക്കുകയോ ചെയ്യും(ദാനീ. 7:8)

D. മറ്റു 10 രാജ്യങ്ങളെക്കാള്‍ വിഭിന്നം അഥവാ വ്യത്യസ്തമായിരിക്കും.(ദാനീ. 7:24)

E. അതു വിശുദ്ധന്മാരോടു പൊരുതുകയും പീഡിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യും (ദാനീ. 7:21, 25).

F. ലോകത്തിലെ നാലാമത്തെ സാമ്രാജ്യമായ അക്രൈസ്തവ റോമയില്‍ നിന്നും ആണ് അത് പ്രത്യക്ഷപ്പെടുന്നത് (ദാനീ. 7: 7,8).

G. ദൈവജനത്തെ(വിശുദ്ധന്മാരെ)അവന്‍റെകയ്യില്‍ഏല്‍പ്പിക്കപ്പെടുന്നതിന് “കാലവും കാലങ്ങളും കാലാംശവും” നല്‍കിയിരിക്കുന്നു (ദാനീ. 7:25)

H. ദൈവത്തിനു എതിരായി വമ്പു അഥവാ ദൂഷണം പറയും (ദാനീ. 7:25) ഈ ശക്തി വമ്പ് പറയുന്നതിനും ദൈവദൂഷണത്തിനുമായി വായ്തുറന്നു എന്നു വെളി. 13:5-ല്‍ പറയുന്നു.

I. അതുസമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കും.(ദാനീ.7:25).

തിരിച്ചറിയാനുള്ള ഈ വസ്തുതകള്‍ ബൈബിളില്‍ നിന്നും നേരിട്ടു ലഭിച്ചതാണന്നുള്ള കാര്യം മറക്കരുത്. ഇത് മാനുഷീക അഭിപ്രായമോ ഊഹാപോഹമോ അല്ല. ഇവിടെ വിശദീകരിച്ച ശക്തി ഏതെന്ന് ചരിത്രകാരന്മാര്‍ എളുപ്പത്തില്‍ നിങ്ങളെ അറിയിക്കും. ഈ വസ്തുതകള്‍ യോജിക്കുന്നത് പാപ്പാത്വശക്തിക്ക് മാത്രമാണ്. ഇത് തീര്‍ച്ചപ്പെടുത്തുന്നതിനായി 9 വസ്തുതകള്‍ ഒരോന്നായി പരിശോധിക്കാം. സംശയിക്കുന്നതിന് യാതൊരു പഴുതും അവശേഷിക്കരുത്.

ഒമ്പത് സവിശേഷതകളും പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്.
ഒമ്പത് സവിശേഷതകളും പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്.

8. ഈ വിശേഷതകള്‍ പാപ്പാത്വത്തിന് യോജിക്കുന്നുണ്ടോ?

ഉത്തരം:   അതെ. എല്ലാസവിശേഷതകളും പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്. A മുതല്‍ H വരെയുള്ള കാര്യങ്ങള്‍ ചുവടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:

A. പശ്ചിമ യൂറോപ്പിലെ 10 രാജ്യങ്ങളുടെ ഇടയില്‍ നിന്നുമാണ് ഉത്ഭവിച്ചത്.
പാപ്പാത്വശക്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇറ്റലിയിലെ റോമിലാണ് - ഇത് പശ്ചിമ യൂറോപ്പിന്‍റെ ഹ്യദയഭാഗത്തുള്ള പ്രദേശമാണ്.

B.ഒരു മനുഷ്യന്‍ അതിന്‍റെ തലപ്പത്തിരുന്നു അതിനു വേണ്ടി സംസാരിക്കുന്നു.
ഈ തിരിച്ചറിയല്‍ അടയാളം പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്, കാരണം അതിന്‍റെ തലസ്ഥാനത്ത് ഒരു മനുഷ്യന്‍ (പോപ്പ്) അതിന് വേണ്ടി സംസാരിക്കാനുണ്ട്.

C. മൂന്നു രാജ്യങ്ങളെ പറിച്ചെടുക്കുകയോ അഥവാ പിഴുതെടുക്കുകയോ ചെയ്യുന്നതാണ്.
പശ്ചിമ യൂറോപ്പിലെ ഭൂരിപക്ഷം ചക്രവര്‍ത്തിമാരും കത്തോലിക്കര്‍ ആയിരുന്നു, പാപ്പാത്വത്തിന്‍റെ വളര്‍ച്ചക്കും ആധിപത്യത്തിനും വേണ്ടി അവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, വാണ്ടല്‍സ്, ഹെറുളി, ഓസ്ട്രാഗോത്സ് എന്നീ ഏര്യന്‍ രാജ്യങ്ങള്‍ പിന്‍തുണച്ചിരുന്നില്ല. അതുകൊണ്ട് അവരെ കീഴ്പ്പെടുത്തുന്നതിനും നശിപ്പിക്കുന്നതിനും കത്തോലിക്ക ചക്രവര്‍ത്തിമാര്‍ തീരുമാനിച്ചു. "ഗോഡ് കെയേഴ്സ്'' എന്ന പുസ്തകം വാല്യം 1, പേജ് 129-ല്‍ വേദപണ്ഡിതനും ചരിത്രകാരനുമായ ഡോ: മെര്‍വിന്‍ മാക്സ്വെല്‍ പരിണിത ഫലങ്ങളെക്കുറിച്ചു ഇപ്രകാരം പറയുന്നു, "കത്തോലിക്ക ചക്രവര്‍ത്തിയായിരുന്ന സെനോ (474-491) 487 -ല്‍ ഓസ്ട്രാഗോത്‌സുമായി ഉണ്ടാക്കിയ ഉടമ്പടി 493-ല്‍ ഹെറുളിയുടെ നാശത്തിനു വഴിതെളിച്ചു. അതുപോലെ കത്തോലിക്ക ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ (527-565) 534-ല്‍ വാണ്ടല്‍സിനെ ഉന്മൂലനം ചെയ്യുകയും 538-ല്‍ ഓസ്ട്രാഗോത്‌സിന്‍റെ ശക്തിയെ തകര്‍ക്കുകയും ചെയ്തു. ഇപ്രകാരമാണ് ദാനീയേലിന്‍റെ ദര്‍ശനത്തിലെ മൂന്നു കൊമ്പുകളെ വേരോടെ പിഴുത് കളഞ്ഞത്. ഈ സവിശേഷത പാപ്പാത്വത്തിന് യോജിക്കുന്നത് അംഗികരിക്കാന്‍ യാതൊരു പ്രയാസവും ഇല്ല.

D. ഈ ശക്തി മറ്റുരാജ്യങ്ങളെക്കാള്‍ വിഭിന്നവും വ്യത്യസ്തവുമാണ്.
ഈ വീശദീകരണവും പാപ്പത്വത്തിന് യോജിക്കുന്നുണ്ട്. അത് ഒരു മതപരമായ ശക്തിയായി രംഗത്തു വന്നു; ഈ ശക്തി മറ്റു 10 മതേതരത്വരാജ്യങ്ങളെക്കാള്‍ വിഭിന്നവുമാണ്.

E. അതു വിശുദ്ധന്മാരോടു പോരാടുകയും അവരെ ഉപദ്രവിക്കുകയും ചെയ്യും.
ജനങ്ങളെ സഭ ഉപദ്രവിച്ചിട്ടുണ്ട് എന്നത് പ്രസിദ്ധമായ വസ്തുതയാണ്. അപ്രകാരം ചെയ്തിട്ടുണ്ട് എന്ന് പാപ്പാത്വം അംഗീകരിക്കുന്നു. ഇതിനെ പിന്‍തുണക്കുന്ന അനേകം തെളിവുകള്‍ ഉണ്ട്. മതപരമായ വിശ്വാസത്തിന്‍റെ പേരില്‍ എകദേശം 50 മില്യന്‍ ജനങ്ങളെ സഭ നശിപ്പിച്ചിട്ടുണ്ട് എന്നു യാഥാസ്ഥികരായ ചരിത്രകാരന്മാരും അവകാശപ്പെടുന്നു. രണ്ട് മൂലപ്രമാണങ്ങളില്‍ നിന്നുമുള്ള രേഖകള്‍ നമുക്ക് പരിശോധിക്കാം:

1. "മനുഷ്യരുടെ ഇടയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു പ്രസ്ഥാനത്തെക്കാളും കൂടുതല്‍ രക്തം ചിന്തിയിട്ടുള്ളത് റോമാസഭയാണ്. ചരിത്രത്തെക്കുറിച്ചു മതിയായ അറിവുള്ള ഒറ്റ പ്രൊട്ടസ്റ്റന്റ്കാരനും ഇത് ചോദ്യം ചെയ്യുകയില്ല."1

2. "ദ ഹിസ്റ്ററി ഓഫ് ദ ഇന്‍ക്യൂസിഷന്‍ ഓഫ് സ്പെയിൻ‍''എന്ന പുസ്തകത്തില്‍ ഡി. ഇവാന്‍ ആന്റോണിയോ ലൊറന്‍‍റ്റേ സ്പാനിഷ് വിചാരണയെക്കുറിച്ച് മാത്രം ഈ കണക്കുകള്‍ അവതരിപ്പിക്കുന്നു:

  • 31,912 പേരെ കുറ്റവാളികള്‍ എന്നു വിധിച്ചു ചുട്ടു കരിക്കയുണ്ടായി.

  • 241,450 പേരെ കടുത്ത ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി.


F. നാലാമത്തെ രാജ്യം ഇരുമ്പ് സാമ്രാജ്യമായ അക്രൈസ്തവ റോമയില്‍ നിന്നും ഉത്ഭവിക്കുന്നതാണ്.
ഈ ആശയത്തെക്കുറിച്ചു രണ്ടു വിദഗ്ദ്ധാഭിപ്രായങ്ങള്‍ നാം ആധികാരികമായി ഉദ്ധരിക്കുന്നു:


1. "റോമ സാമ്രാജ്യത്തേക്കാള്‍ അല്പം കൂടുതല്‍ ശക്തമാണ് മഹത്തായ കത്തോലിക്ക സഭ.... റോമാസാമ്രാജ്യത്തിന്റ തലസ്ഥാനം ക്രിസ്തീയ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിത്തീര്‍ന്നു. ശ്രേഷ്ഠ ദൈവീക അധികാരം പോപ്പില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.''2

2. "ബര്‍ബ്ബരന്മാരും ഏരിയന്‍സും ഉപേക്ഷിച്ചു പോയ റോമന്‍ മൂലകങ്ങൾ..... അപ്രത്യക്ഷമായ ചക്രവര്‍ത്തിഭരണത്തിനു ശേഷം വന്ന പ്രധാന വ്യക്തിയായ റോമിലെ ബിഷപ്പിന്‍റെ നേതൃത്വത്തില്‍ സംരക്ഷിക്കുകയുണ്ടായി. ഇപ്രകാരം റോമ സഭ സ്വകാര്യമായി ലോക സാമ്രാജ്യത്തിന്‍റെ യഥാര്‍ത്ഥ തുടര്‍ച്ചയായി അവരോധിക്കപ്പെട്ടു.''
3

G. ദൈവജനത്തെ (വിശുദ്ധന്മാരെ) അവന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കപ്പെടുന്നതിന് "കാലവും, കാലങ്ങളും കാലാംശവും നല്കപ്പെട്ടിരിക്കുന്നു.'' ദാനീ. 7:25.
ഈ ആശയത്തോടുള്ള ബന്ധത്തില്‍ പലകാര്യങ്ങളുടെയും വിശദീകരണം ആവശ്യമാണ്:

1. കാലം എന്നത് ഒരുവര്‍ഷം, കാലങ്ങള്‍ രണ്ട് വര്‍ഷം, കാലാംശം അരവര്‍ഷം. ആമ്പ്ളിഫൈഡ് ബൈബിൾ' പരിഭാഷപ്പെടുത്തിയിരിക്കുന്നത്: "മൂന്നരവര്‍ഷക്കാലം'' എന്നാണ്.4

2. ഈ കാലഘട്ടത്തെക്കുറിച്ച് 7 പ്രാവശ്യം (ദാനീ. 7:25; 12:7; വെളി. 11:2, 3; 12:6,14; 13:5) ദാനീയേലിലും വെളിപ്പാടിലും പ്രസ്താവിച്ചിരിക്കുന്നു: കാലം, കാലങ്ങൾ, കാലാംശം എന്ന് മൂന്ന് പ്രാവശ്യം, 42 മാസം എന്ന് രണ്ട് പ്രാവശ്യം, 1260 ദിവസം എന്നു രണ്ട് പ്രാവശ്യം എന്നിങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. ഒരുമാസത്തിന് 30 ദിവസം എന്ന യഹൂദന്മാരുടെ കണക്ക് പ്രകാരം ഈ സമയദൈര്‍ഘ്യം ഒരേകാലഘട്ടമാണ്.

മൂന്നരവര്‍ഷം = 42 മാസം = 1260 ദിവസങ്ങള്‍.

3. ഒരു പ്രവചനദിവസം ഒരു അക്ഷരീയ വര്‍ഷമാണ് (യെഹെസ്ക്കേല്‍ 4:6; സംഖ്യാ. 14:34).

4. അതുകൊണ്ട് ചെറിയ കൊമ്പിന് (എതിര്‍ക്രിസ്തുവിന്) വിശുദ്ധന്മാരുടെമേല്‍ അധികാരം നടത്തുന്നതിന് 1260 ദിവസങ്ങള്‍ അഥവാ 1260 അക്ഷരീയ വര്‍ഷങ്ങള്‍ നല്‍കിയിരിക്കുന്നു.

5. എതിര്‍പ്പ് പുലര്‍ത്തിയിരുന്ന മൂന്ന് ഏരിയന്‍ രാജ്യങ്ങളില്‍ മൂന്നാമത്തെ രാജ്യം അഉ 538-ല്‍ പിഴുതെറിയപ്പെട്ടതോടു കൂടി പാപ്പാത്വഭരണം ആരംഭിക്കുകയുണ്ടായി. പോപ്പ് പയസ് ആറാമനേയും രാഷ്ട്രീയവും മതപരവുമായ പാപ്പാത്വത്തെയും നശിപ്പിക്കുക എന്ന ഏക ഉദ്ദേശത്തോടെ 1798- ല്‍ നെപ്പോളിയന്‍റെ ജനറല്‍ ബര്‍ത്തിയാര്‍ പോപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെയും പാപ്പാത്വഭരണം തുടര്‍ന്നിരുന്നു. ഈ കാലഘട്ടം 1260 വര്‍ഷ പ്രവചനത്തിന്‍റെ യഥാര്‍ത്ഥ നിറവേറലാണ്. ഈ പ്രഹരം പാപ്പാത്വത്തിന് മരണകരമായ മുറിവു ആയിരുന്നു. അതിന്‍റെ മരണകരമായ മുറിവു പൊറുത്തു, ഇപ്പോഴും പൊറുത്തു കൊണ്ടിരിക്കുന്നു.

പ്രവചനത്തിലെ സമയം

കാലം = ഒരു വർഷം
കാലങ്ങൾ = രണ്ടു വർഷം
കാലാംശം = അര വർഷം

6. ദൈവജനം ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉപദ്രവമായിരിക്കും ഈ പീഢനമെന്ന് മത്താ. 4:21-ല്‍ പറയുന്നു. ആ നാളുകളെ ദൈവം ചുരുക്കാതിരുന്നാല്‍ ഒറ്റ ജഡവും രക്ഷിക്കപ്പെടുകയില്ലന്ന് 22 - വാക്യത്തില്‍ പറയുന്നു. എന്നാല്‍ ദൈവം ആ നാളുകളെ ചുരുക്കുകയുണ്ടായി. 1798-ല്‍ പോപ്പിനെ തടവുകാരനാക്കുന്നതിന് വളരെ മുമ്പ് പീഢനം അവസാനിക്കുകയുണ്ടായി. അതുകൊണ്ട് ഈ സവിശേഷത പോപ്പിന് ചേരുന്നതായി വളരെ വ്യക്തമായി കാണാന്‍ കഴിയും.

H. അവന്‍ അത്യുന്നതന് വിരോധമായി വമ്പു പറയും.
തിരുവചനത്തില്‍ ദൈവദൂഷണത്തിന് രണ്ട് നിര്‍വചനങ്ങളുണ്ട്:

1. പാപം ക്ഷമിക്കാനുള്ള അവകാശവാദം (ലൂക്കൊ. 5:21).

2. പോപ്പ് ദൈവമാണന്നുള്ള അവകാശവാദം (യോഹ. 10:33).

ഈ സവിശേഷത പോപ്പിന് യോജിക്കുന്നതാണോ? അതേ! പാപം ക്ഷമിക്കാനുള്ള അവകാശവാദത്തിന്‍റെ തെളിവുകള്‍ ആദ്യമായി നമുക്ക് പരിശോധിക്കാം. "പുരോഹിതന്മാര്‍ യഥാര്‍ത്ഥത്തില്‍ പാപം ക്ഷമിച്ച് കൊടുക്കുന്നുവോ? അതോ ഇളച്ച് കൊടുത്തിരിക്കുന്നു എന്നുള്ള പ്രഖ്യാപനം മാത്രമാണോ നടത്തുന്നത്? ക്രിസ്തു നല്‍കിയിരിക്കുന്ന അധികാരത്താല്‍ പുരോഹിതന്‍ സത്യത്തില്‍ യഥാര്‍ത്ഥമായി പാപം ക്ഷമിച്ചു കൊടുക്കുന്നു."

5 ഭൂമിയിലെ പുരോഹിതന്‍റെ അടുക്കല്‍ പോയി കുമ്പസാരം നടത്താനുള്ള വ്യവസ്ഥ സ്ഥാപിച്ചതിലൂടെ പാപ്പാത്വം നമ്മുടെ ഏക മദ്ധ്യസ്ഥനും മഹാപുരോഹിതനുമായ യേശുവിന്‍റെ പാപംക്ഷമിക്കാനുള്ള അധികാരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. (എബ്രാ.3:1; 8:1,2; 1 തിമൊ .2:5).

അടുത്തതായി പോപ്പ് ദൈവം ആണന്നുള്ള അവകാശവാദത്തിന്‍റെ തെളിവു പരിശോധിക്കുക: "നാം (പാപ്പമാര്‍) ഈ ഭൂമിയില്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നു."

6 മറ്റൊരു തെളിവു കൂടി നോക്കാം, "പോപ്പു യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍ മാത്രമല്ല ജഡമായ തിരശീലയില്‍ മറഞ്ഞിരിക്കുന്ന യേശുക്രിസ്തുതന്നെയാണ്."7

ഈ വ്യക്തമായ സവിശേഷതകളും പാപ്പാത്വത്തിന് യോജിക്കുന്നു.

I. സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കും.
മറ്റൊരു പഠനസഹായില്‍ സമയങ്ങളെക്കുറിച്ചു നാം ചിന്തിക്കുന്നതാണ് പ്രത്യേക പരിഗണന ആവശ്യമുള്ളത് കൊണ്ട് ഒരു പ്രധാന വിഷയമാണിത്. എന്നാല്‍ നിയമങ്ങളെ മാറ്റുവാന്‍ ശ്രമിക്കും എന്നുള്ളതിനെക്കുറിച്ച് എന്തു പറയുന്നു? ആമ്പ്ളിഫൈഡ് ബൈബിൾ “നിയമങ്ങള്‍ക്ക്” "കല്പ്പന''എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈ പരാമര്‍ശനം കല്പ്പന മാറ്റുന്നതിനെക്കുറിച്ചാണ്. ദൈവത്തിന്‍റെ കല്പ്പന മാറ്റുവാന്‍ ആര്‍ക്കും കഴിയുകയില്ല, എന്നാല്‍ കല്പ്പന മാറ്റാന്‍ പാപ്പാത്വം ശ്രമിക്കുമോ? ഉത്തരം "അതേ" എന്നാണ്.

വിഗ്രഹത്തെ വന്ദിക്കുന്നത് വിലക്കിയിരിക്കുന്ന രണ്ടാം കല്പ്പന പാപ്പാത്വം തങ്ങളുടെ പ്രശ്നോത്തരപാഠത്തില്‍ ഒഴിവാക്കുകയും നാലാം കല്പ്പന 94 വാക്കുകളില്‍ നിന്നും 8 വാക്കുകളായി വെട്ടിചുരുക്കി ഭേദഗതി ചെയ്യുകയും പത്താം കല്പന രണ്ടാക്കുകയും ചെയ്തു. നിങ്ങള്‍ തന്നെ ഇത് പരിശോധിച്ച് നോക്കുക. പുറ. 20: 3-17 വരെ പറയുന്ന പത്ത് കല്പന കത്തോലിക്കരുടെ പ്രശ്നോത്തരപാഠത്തില്‍ (കാറ്റെക്കിസം) പറയുന്ന കല്പനകളുമായി ഒത്തു നോക്കുക. ദാനീയേല്‍ ഏഴാം അദ്ധ്യായത്തില്‍ പറയുന്ന ചെറിയ കൊമ്പ് എന്ന ശക്തി (എതിര്‍ക്രിസ്തു) പാപ്പാത്വമാണെന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഇവിടെ പ്രസ്താവിച്ച 9 സവിശേഷതകള്‍ മറ്റൊരു പ്രസ്ഥാനത്തിനും യോജിക്കുന്നില്ല. അതുകൊണ്ട് ഇത് യാദൃശ്ചികമായി വന്ന ഒരു പുതിയ പഠനമല്ല. പാപ്പാത്വം എതിര്‍ക്രിസ്തുവാണെന്ന് യാതൊരു വിസമ്മതവും ഇല്ലാതെ നവീകരണകര്‍ത്താക്കളും പ്രസ്താവിച്ചിട്ടുണ്ട്. 8

സംരക്ഷണത്തിന്റേയും പരിഗണനയുടേയും വാക്കുകള്‍
ചെറിയ കൊമ്പ് എന്ന ശക്തിയെ നിര്‍ണ്ണയിക്കുന്നതിലൂടെ സഹക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുകയാണെന്ന് ചിന്തിക്കരുത്, കാരണം പ്രവചനം ലക്ഷ്യമിടുന്നത് വ്യക്തികളെ അല്ല വ്യവസ്ഥകളെ ആണ്. കത്തോലിക്കസഭ ഉള്‍പ്പെടെ എല്ലാ സഭകളിലും ആത്മാര്‍ത്ഥതയും ഭക്തിയും ഉളള ക്രിസ്ത്യാനികള്‍ ഉണ്ട്. ദാനീയേല്‍ ഏഴാം അദ്ധ്യായം ന്യായവിധിയുടെ ദൂതാണ് നല്‍കുന്നത്. ഒരു വലിയ മതവിഭാഗം വിഗ്രഹാരാധികളുമായി വിട്ടുവീഴ്ച ചെയ്തതിനെ തിരുത്തുന്നു, കാരണം ഈ മാതൃശക്തിയില്‍ നിന്നും ആണ് ധാരാളം സഭകള്‍ ഉദയം ചെയ്തിരിക്കുന്നത്.

എല്ലാ മതവിശ്വാസികളുടേയും അപരാധങ്ങള്‍ പ്രവചനം വെളിപ്പെടുത്തുന്നു.
പിന്‍തുടര്‍ന്നു വരുന്ന പ്രവചനങ്ങള്‍ പ്രൊട്ടസ്ററന്റുകാരുടേയും യഹൂദ മതത്തിന്റേയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവത്തിന് എല്ലാ മതങ്ങളിലും യഥാര്‍ത്ഥജനമുണ്ട്. അവന്‍റെ യഥാര്‍ത്ഥ ജനം (അവരുടെ വിശ്വാസം എന്തുതന്നെ ആയാലും) തെറ്റുതിരുത്തല്‍ എല്ലായ്പ്പോഴും വിനയപൂര്‍വ്വം സ്വീകരിക്കും. ആത്മപ്രതിരോധത്തിലൂടെ തങ്ങളുടെ കാതുകളേയും ഹൃദയങ്ങളേയും ദൈവത്തിന് എതിരെ തിരിക്കുകയും ഇല്ല. ദൈവവചനം എല്ലാ വിഷയങ്ങളെയും കുറിച്ചു നിഷ്പക്ഷമായ സത്യസന്തതയോടെ സംസാരിക്കുന്നതുകൊണ്ട് നാം വളരെ നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതാണ്.

1 W. E. H. Lecky, History of the Rise and Influence of the Spirit of Rationalism in Europe, Volume 2, p. 40.

22 Alexander Clarence Flick, The Rise of the Medieval Church, pp. 148, 149.

3 Adolf Harnack, What is Christianity? (New York: Putnam, second edition, revised, 1901), pp. 269, 270.

4 The Amplified Bible, Zondervan Publishing House, Grand Rapids, Michigan 1962.

5 Joseph Deharbe, S.J., A Complete Catechism of the Catholic Religion (New York: Schwartz, Kirwin & Fauss, 1924), p. 279.

6 Pope Leo XIII, Encyclical Letter "The Reunion of Christendom" (dated June 20, 1894) trans. in the Great Encyclical Letters of Pope Leo XIII (New York: Benziger, 1903), p. 304.

7 Catholic National, July 1895.

8 R. Allen Anderson, Unfolding the Revelation, p. 137.

1798-ല്‍ അന്ത്യകാലം തുടങ്ങുന്നതുവരെ തന്‍റെ പുസ്തകത്തിലെ പ്രവചന ഭാഗങ്ങള്‍ മുദ്രയിട്ടിരിക്കും എന്ന് ദൂതന്‍ ദാനീയേലിനോട് അറിയിച്ചു.
1798-ല്‍ അന്ത്യകാലം തുടങ്ങുന്നതുവരെ തന്‍റെ പുസ്തകത്തിലെ പ്രവചന ഭാഗങ്ങള്‍ മുദ്രയിട്ടിരിക്കും എന്ന് ദൂതന്‍ ദാനീയേലിനോട് അറിയിച്ചു.

9. അന്ത്യകാലം വരെ തന്‍റെ പുസ്തകം മുദ്രയിടപ്പെട്ടിരിക്കും എന്ന് ദാനീയേലിനോട് പറഞ്ഞില്ലേ (ദാനീ. 12:4)? നാം മനസ്സിലാക്കുന്നതിനുവേണ്ടി ദാനീയേല്‍ പ്രവചനം എപ്പോള്‍ മുതല്‍ ആണ് തുറക്കപ്പെട്ടിരിക്കുന്നത്?

ഉത്തരം:   ദാനീയേലിന്‍റെ പുസ്തകം ചില ഭാഗങ്ങള്‍ ഒഴികെ അന്ത്യകാലം വരെ മുദ്രയിടാന്‍ ദാനീ.12:4ല്‍ പ്രവാചകനോട് ആവശ്യപ്പെടുകയുണ്ടായി. "ഈ അതിശയ കാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും'' എന്നു ദൂതന്‍ 6 - വാക്യത്തില്‍ ചോദിക്കുകയുണ്ടായി. "കാലം, കാലങ്ങൾ, കാലാംശം'' എന്നാണ് 7 - വാക്യം പറയുന്നത്. പാപ്പാത്വമേല്‍ക്കോയ്മയുടെ 1260 വര്‍ഷ കാലഘട്ടം 1798-ല്‍ തീരുന്നതോടുകൂടി അന്ത്യകാലസംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചന ഭാഗങ്ങള്‍ തുറക്കപ്പെടും എന്ന് ദൂതന്‍ ദാനീയേലിന് ഉറപ്പു കൊടുത്തു. നാം ഇതിനെക്കുറിച്ച് നേരത്തെ പഠനസഹായിയിലൂടെ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ട് അന്ത്യ കാലം 1798-ല്‍ ആരംഭിച്ചു. നമുക്ക് ഇന്നത്തേക്ക് ആവശ്യമായ നിര്‍ണ്ണായകമായ ദൂതുകള്‍ തീര്‍ച്ചയായും ദാനീയേലിന്‍റെ പുസ്തകത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചിരിക്കുകയാണ്.

എല്ലാ ഉപദേശങ്ങളും തിരുവെഴുത്തുകളുമായി താരതമ്യം ചെയ്ത് അതിന്‍റെ കൃത്യത നിര്‍ണ്ണയിച്ചറിയണം.
എല്ലാ ഉപദേശങ്ങളും തിരുവെഴുത്തുകളുമായി താരതമ്യം ചെയ്ത് അതിന്‍റെ കൃത്യത നിര്‍ണ്ണയിച്ചറിയണം.

10. ഇന്നു പല ക്രിസ്ത്യാനികളും എതിര്‍ക്രിസ്തുവിനെക്കുറിച്ചു ദാരുണമായി തെറ്റിധരിച്ചിരിക്കുകയാണ്. എതിര്‍ ക്രിസ്തുവിനെക്കുറിച്ചു ഒരു അസത്യം വിശ്വസിക്കുന്നത് കൊണ്ട് ഒരു വ്യക്തി പെട്ടെന്ന് വഞ്ചിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. പുതിയ ബൈബിള്‍ ഉപദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒരുവ്യക്തി എന്തുചെയ്യണം?

"അവര്‍ തെസ്സലൊനീക്യയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണ ജാഗ്രതയോടെ കൈകൊണ്ടതല്ലതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. '' അപ്പൊ. 17:11.

ഉത്തരം:   പുതുതായി പഠിക്കുന്ന ബൈബിള്‍ ഉപദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ സൂക്ഷ്മമായി തിരുവെഴുത്തുകളുമായി താരതമ്യം ചെയ്തു ദൈവവചനത്തോടു യോജിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് സുരക്ഷിതമായ നടപടി.

11. ഒരു പക്ഷേ വേദനാജനകമാണെങ്കിലും യേശു നയിക്കുന്നിടത്തേക്ക് അവനെ അനുഗമിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

11. ഒരു പക്ഷേ വേദനാജനകമാണെങ്കിലും യേശു നയിക്കുന്നിടത്തേക്ക് അവനെ അനുഗമിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

ഉപസംഹാര അഭിപ്രായങ്ങള്‍
ബൈബിളില്‍ ദാനീയേല്‍, വെളിപ്പാട് പുസ്തകങ്ങളിലെ പലപ്രധാന പ്രവചനങ്ങളും പിന്‍തുടര്‍ന്നു വരുന്ന അതിശയസത്യങ്ങളുടെ പഠനസഹായിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദൈവം ഈ പ്രവചനങ്ങള്‍ നല്‍കിയിരിക്കുന്നതിന്‍റെ ഉദ്ദേശം:

A. ഭൂമിയുടെ അവസാന സംഭവങ്ങളെ വെളിപ്പെടുത്തുന്നതിന്.

B. ക്രിസ്തുവും സാത്താനും ആയിട്ടുള്ള അന്ത്യപോരാട്ടത്തില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിന്.

C. നമ്മെ കെണിയില്‍ അകപ്പെടുന്നതിനും നശിപ്പിക്കുന്നതിനും ഉള്ള സാത്താന്‍റെ ദുരുദ്ദേശപരമായ പദ്ധതികളെ വെളിച്ചത്ത് കൊണ്ടു വരുന്നതിന്.

D. അന്ത്യ ന്യായവിധിയില്‍ ഉള്ള സുരക്ഷിതത്വവും സ്നേഹവും അവതരിപ്പിക്കുന്നതിന്; ദൈവജനം വിജയിക്കുന്നതാണ്!

E. യേശുവിനെ ഉയര്‍ത്തുക - അവന്‍റെ രക്ഷ, സ്നേഹം, ശക്തി, കരുണ, നിതി, എന്നിവയെ ഉയര്‍ത്തികാണിക്കുക!

പ്രധാന പങ്കുവഹിക്കുന്നവര്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതാണ്.
ക്രിസ്തു സാത്താനുമായിട്ടുള്ള അന്ത്യപോരാട്ടത്തില്‍ പ്രധാന പങ്കു വഹിക്കുന്നവര്‍ ഈ പ്രവചനങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവർ: സാത്താൻ, യേശു, അമേരിക്കന്‍ ഐക്യനാടുകൾ, പാപ്പാത്വം, പ്രൊട്ടസ്റ്റന്റുകാര്‍, പ്രേതാത്മവാദക്കാര്‍ എന്നിവര്‍ ആണ്. പ്രവാചകന്മാരിലൂടെ നല്‍കിയിരിക്കുന്ന സ്നേഹത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും മുന്നറിയിപ്പിന്‍ ദൂതുകള്‍ വ്യക്തമാക്കുന്നതിനും ഉറപ്പിക്കുന്നതിനും വേണ്ടി യേശു അതിനെ ആവര്‍ത്തിക്കുന്നതും വിശദീകരിക്കുന്നതുമാണ്.

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. എതിര്‍ ക്രിസ്തു ഒരു പ്രസ്ഥാനമല്ല, ഒരു വ്യക്തിയാണന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്‍റെ അഭിപ്രായം തെറ്റാണോ?


എതിര്‍ക്രിസ്തു പാപ്പാത്വമെന്ന പ്രസ്ഥാനമാണ്. ദാനീ 7:8 പ്രകാരം "മനുഷ്യന്‍റെ കണ്ണുകള്‍'' ഒരു നേതാവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. വെളി. 13:18-ല്‍ "മനുഷ്യന്‍റെ സംഖ്യ'' എന്നു പറഞ്ഞിരിക്കുന്നു. ദാനീ 8-ല്‍ ഗ്രീസിനെ ആടിനോട് ഉപമിച്ചിരിക്കുന്നു, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ ഒരുകൊമ്പിനോടു സാദൃശീകരിച്ചിരിക്കുന്നു. എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ഇതേ വസ്തുതയാണ് പറയാനുള്ളത്. പാപ്പാത്വം ഒരു പ്രസ്ഥാനവും പോപ്പ് അതിന്‍റെ മേലധികാരിയുമാണ്. പോപ്പ് ദുഷ്ടനാണെന്നോ കത്തോലിക്കര്‍ ക്രിസ്ത്യാനികളല്ലെന്നോ ദാനീ. 7 - അദ്ധ്യായത്തില്‍ പറയുന്നില്ല. നല്ലവരായ അനേകം കത്തോലിക്കാ ക്രിസ്ത്യാനികളുണ്ട്. എന്നാല്‍ ഈ പ്രസ്ഥാനം എതിര്‍ക്രിസ്തുവാണ്, കാരണം അവര്‍ യേശുവിന്‍റെ അധികാരത്തെ അപഹരിക്കുകയും ദൈവത്തിന്‍റെ നിയമങ്ങളെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു.

2. ക്രിസ്ത്യാനിത്വം നടപ്പില്‍ വരുത്തുന്നതിന് ബലം പ്രയോഗിച്ചു നിയമം കൊണ്ടുവരുന്നതു ബുദ്ധിയാണെന്ന് നിങ്ങള്‍ കരുതുന്നുവോ?


ഇല്ല . ഒരു പക്ഷേ ദൈവത്തെ നിഷേധിച്ച് ഒരുവന്‍ നിരീശ്വരവാദിയാകുന്നത് തിരഞ്ഞടുത്താലും അവനവന്‍റെ ദിശ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ബൈബിളില്‍ വ്യക്തമാക്കുന്നു. (യോശുവ. 24:15) ദൈവത്തെയും തങ്ങളെയും വേദനിപ്പിക്കുന്നതാണെങ്കിലും അനുസരണക്കേട് തിരഞ്ഞെടുക്കാന്‍ ദൈവം ആദമിനേയും ഹവ്വയേയും അനുവദിക്കുകയുണ്ടായി. നിര്‍ബന്ധിച്ചുള്ള ആരാധന ദൈവത്തിന് സ്വീകാര്യമല്ല. നിര്‍ബന്ധിച്ചുള്ള ആരാധന പിശാചിന്‍റെ മാര്‍ഗ്ഗമാണ്. സ്നേഹത്തോടെയുള്ള ഉപദേശമാണ് ദൈവത്തിന്‍റെ വഴി . സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ ബലം പ്രയോഗിച്ച് നടപ്പിലാക്കിയപ്പോള്‍ പീഢനവും കൊലപാതകവും ആയിരുന്നു പരിണിതഫലം എന്ന് ചരിത്രം തെളിയിക്കുന്നു. ചെറിയ കൊമ്പിന്‍റെ മദ്ധ്യയുഗത്തെ ചരിത്രത്തില്‍ നിന്നും ഇതാണ് നാം പഠിക്കുന്നത്.

3. ഒരു പക്ഷേ എന്‍റെ ധാരണതെറ്റായിരിക്കാം. കാരണം ദൈവത്തോട് തുറന്ന പോരാട്ടം നടത്തിയിരുന്ന ഒരു ദുഷ്ട ശക്തിയാണ് എതിര്‍ക്രിസ്തു എന്നാണ് ഞാന്‍ ഇതുവരെയും കരുതിയിരുന്നത്. ഈ അഭിപ്രായം തെറ്റല്ലേ?


സാധാരണ "anti" എന്ന വാക്കിനു എതിര്‍ എന്ന അര്‍ത്ഥമാണ് നാം പരിഗണിക്കുന്നത് എന്നാല്‍ Antichrist-ല്‍ വരുന്ന "anti" എന്ന വാക്കിനു "പകരം'' എന്നാണ് അര്‍ത്ഥം. ദൈവത്തിന്‍റെ സ്വന്തമായിട്ടുള്ള അധികാരം എടുക്കുന്നതില്‍ എതിര്‍ക്രിസ്തു കുറ്റക്കാരനാണ്. പാപ്പാത്വത്തിന്‍റെ അവകാശവാദങ്ങള്‍:

A.പാപംക്ഷമിക്കാനുള്ള ദൈവത്തിന്‍റെ അധികാരം അതിലെ പുരോഹിതന്മാര്‍ എടുക്കുന്നതാണ് (ലൂക്കൊ. 5:21).

B. ദൈവത്തിന്‍റെ മാറ്റപ്പെടാത്ത രണ്ടാം കല്പന (വിഗ്രഹത്തെ വന്ദിക്കരുത് എന്നുള്ള കല്പന) മാറ്റുകയും പത്താം കല്പന രണ്ടായി വിഭജിക്കുകയും ചെയ്തു. (മത്താ. 5:18).

C. പോപ്പ് ഭൂമിയിലെ ദൈവമാണന്നുള്ള വാദം.

സാത്താന്‍റെ യഥാര്‍ത്ഥ പദ്ധതി
സാത്താന്‍റെ ആദിമുതലുള്ള പദ്ധതി (സ്വര്‍ഗ്ഗത്തിൽ) ദൈവത്തിന്‍റെ പദവിയും അധികാരവും എടുക്കുകയെന്നുള്ളതാണ്. ദൈവത്തെപുറത്താക്കി ആ സ്ഥാനത്തു ഇരുന്ന് ഭരിക്കാമെന്നായിരുന്നു സാത്താന്‍റെ ലക്ഷ്യം (പഠന സഹായി 2 നോക്കുക) സാത്താനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറന്തള്ളുമ്പോള്‍ പിശാച് തന്‍റെ ലക്ഷ്യം മാറ്റാതെ അതിനെ പ്രബലപ്പെടുത്തി. ദൈവത്തെ ദുഷിക്കുന്നതിനും അവന്‍റെ സ്ഥാനം അപഹരിക്കുന്നതിനും പിശാച് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മാനുഷിക ഉപാധികളിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

എതിര്‍ക്രിസ്തു ആത്മീയനാണെന്നു ഭാവിക്കും.
ആത്മീയതയും വിശുദ്ധിയും ഭാവിക്കുന്ന എതിര്‍ക്രിസ്തുവിനെ പിന്‍തുടരാന്‍ ജനങ്ങളെ വഞ്ചിക്കുന്നതിലൂടെ ദൈവത്തിന്‍റെ സ്ഥാനം അപഹരിച്ചുകൊണ്ടു് പിശാച് ഈ അന്ത്യകാലത്തു ശ്രമിക്കുന്നു. ദാനീയേലിലും വെളിപ്പാടിലും ഉള്ള പ്രവചനങ്ങളുടെ പ്രധാന ഉദ്ദേശം സാത്താന്‍റെ കെണികളും കൗശലങ്ങളും തുറന്ന് കാണിക്കുന്നതിനും ജനം യേശുവില്‍ നങ്കൂരമിട്ടു സുരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നതിനും വേണ്ടിയാണ്.

എതിര്‍ക്രിസ്തു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു
എതിര്‍ ക്രിസ്തു വെളിച്ചദൂതന്‍റെ വേഷം ധരിച്ചു വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും (2കൊരി.11:14)സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കുകയും ചെയ്യും (വെളി. 13:13) ക്രിസ്തുവിനെ പിന്‍തുടരുകയാണെന്ന് തെറ്റിധരിച്ചു അനേകമാളുകള്‍ എതിര്‍ ക്രിസ്തുവിനെ അനുഗമിക്കും. (വെളി. 13:3) വൃതന്മാര്‍ മാത്രം സുരക്ഷിതരായിരിക്കും. (മത്താ. 24:23,24) എല്ലാ ആത്മീയ ഉപദേശങ്ങളേയും നേതാക്കന്മാരെയും തിരുവചനത്താല്‍ പരിശോധിക്കുന്നതു കൊണ്ടാണ് അവര്‍ സുരക്ഷിതരായിരിക്കുന്നത് (യെശ. 8:20). മതപരമായ വഞ്ചന ഇന്ന് എല്ലായിടത്തും ഉണ്ട്. കൂടുതല്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴികയില്ല.

4. 1 യോഹ. 2:18 - 22 പ്രകാരം അനേകം എതിര്‍ക്രിസ്തുക്കള്‍ ഉണ്ടെന്ന് ബൈബിള്‍ പറയുന്നില്ലേ?


അതെ. ദൈവരാജ്യത്തിനു എതിരായി പ്രവര്‍ത്തിച്ച അനേകം എതിര്‍ക്രിസ്തുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. എന്നാല്‍ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന എതിര്‍ ക്രിസ്തുവിന്‍റെ പ്രത്യേക സവിശേഷതകള്‍ എല്ലാം നിവര്‍ത്തിയാകുന്നത് ഒറ്റ ശക്തിയിലാണ്. എതിര്‍ക്രിസ്തുവിന്‍റെ 10 ലക്ഷണങ്ങളെങ്കിലും ദാനീ.7,8 അദ്ധ്യായങ്ങളിലും വെളിപ്പാട് 13 - അദ്ധ്യായത്തിലും നിങ്ങള്‍ക്ക് കണ്ടെത്താന്‍കഴിയും. തിരിച്ചറിയാനുള്ള ഈ പത്തുലക്ഷണങ്ങള്‍ പാപ്പാത്വത്തില്‍ നിറവേറുന്നു.

5. പ്രവചനത്തില്‍ "മൃഗം" എന്ന ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നതിന്‍റെ ഉദ്ദേശം മൃഗീയ സ്വഭാവങ്ങളെ സൂചിപ്പിക്കാനാണോ?


ഒരിക്കലും അല്ല. ഒരു ഭരണകര്‍ത്താവിനേയോ രാഷ്ട്രത്തേയോ ഭരണകൂടത്തേയോ, രാജ്യത്തേയോ സൂചിപ്പിക്കുന്നതിനാണ് ദൈവം മൃഗത്തിന്‍റെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നത്. പ്രവചനത്തില്‍ ഭരണകൂടങ്ങളെ ചിത്രികരിക്കുന്ന ദൈവത്തിന്‍റെ രീതിയാണിത്. ഒരു അളവുവരെ നാമും ഇപ്രകാരം ചെയ്യുന്നുണ്ട്. റഷ്യയെ ഒരു കരടിയോടും അമേരിക്കന്‍ ഐക്യനാടുകളെ കഴുകനോടും നാം ചിത്രികരിക്കുന്നു. മൃഗം എന്ന സാദൃശ്യം ഹീനവും ബഹുമാനം ഇല്ലാത്തതുമായ സാങ്കേതിക പദമല്ല. ഇത് ഒരു "ജീവി'' അഥവാ "ജന്തുവിന്‍റെ'' പര്യായപദമാണ്. യോഹന്നാന്‍ സ്നാപകനും അപ്പൊസ്തലനായ യോഹന്നാനും യേശുവിനെ ഒരുകുഞ്ഞാടിനോടു താരതമ്യം ചെയ്തിരിക്കുന്നു. (യോഹ. 1:29; വെളി. 5:6,9,12,13) മൃഗം എന്ന സാങ്കേതിക പദം ഉപയോഗിച്ചിരിക്കുന്നതിലൂടെ രാഷ്ട്രങ്ങള്‍ അഥവാ ഭരണകര്‍ത്താക്കള്‍ പുലര്‍ത്തിയിരുന്ന നന്മ തിന്മകളുടെ ഒരു സന്ദേശമാണ് ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്നത്.

പാഠസംഗ്രഹ ചോദ്യങ്ങൾ1. ദാനീയല്‍ 7 - അദ്ധ്യായത്തില്‍ മൃഗങ്ങളായി സാദൃശീകരിച്ചിരിക്കുന്ന 4 ലോകരാജ്യങ്ങള്‍ ഏതെല്ലാം? (4)

_____   സ്വീഡന്‍.
_____   ഈജിപ്ത്.
_____   ഗ്രീസ്.
_____   ചൈന.
_____   മെദ്യോ-പേര്‍ഷ്യ.
_____   ജപ്പാന്‍.
_____   ബാബിയോണ്‍.
_____   റോം.
_____   ഇറാഖ്.

2. ബൈബിൾ പ്രവചനത്തിൽ, ഒരു മൃഗം പ്രതിനിധാനം ചെയ്യുന്നത് (1)

_____   കം‌പ്യൂട്ടർ.
_____   രാജ്യം അഥവാ രാഷ്ട്രം.
_____   അന്യഗ്രഹ ജീവി.

3. ഘോരവും ഭയങ്കരവും ആയ മൃഗത്തിന്‍റെ 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത് (1)

_____   പത്തുവര്‍ഷം.
_____   പത്തു പ്രത്യേകപട്ടണങ്ങള്‍.
_____   ദൂതന്മാർ.
_____   ധനം.
_____   അജ്ഞാന റോമ വിഭജിച്ചു ഉണ്ടായ 10 രാജ്യങ്ങള്‍.

4. എത്ര വര്‍ഗ്ഗങ്ങളെ അഥവാ രാജ്യങ്ങളെ ചെറിയ കൊമ്പ് ആകുന്ന ശക്തി പിഴുതെറിഞ്ഞു കളഞ്ഞു (1)

_____   എട്ട്.
_____   ഒന്ന്.
_____   ആറ്.
_____   മൂന്ന്.

5. ചെറിയ കൊമ്പ് അഥവാ എതിര്‍ക്രിസ്തു സാദൃശീകരിച്ചിരിക്കുന്നത് (1)

_____   ബാബിലോണിന്‍റെ സേനാനായകരില്‍ ഒരാള്‍.
_____   അക്രൈസ്തവ റോമയുടെ കാലത്തുള്ള ദുഷ്ടനായ ഒരു ഭരണകര്‍ത്താവിനെ.
_____   യേശുക്രിസ്തുവിന്‍റെ വിണ്ടും വരവിനു ശേഷം ഉദയം ചെയ്യുന്ന ഒരു ശക്തിയെ.
_____   നിരീശ്വരവാദം.
_____   പാപ്പാത്വം.

6. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും ചെറിയ കൊമ്പിനെ (എതിര്‍ ക്രിസ്തു) കുറിച്ചുള്ള ശരിയായ പ്രസ്താവനകള്‍ അടയാളപ്പെടുത്തുക(3)

_____   ഈജിപ്തില്‍ നിന്നും ആണ് ഉത്ഭവിച്ചത്.
_____   ദൈവജനത്തെ ഉപദ്രവിക്കും.
_____   ബാബിലോണിന്‍റെ വീഴ്ചക്ക് ശേഷമാണ് ഉത്ഭവിച്ചത്.
_____   ദൈവത്തിന് എതിരായി വമ്പു പറയും.
_____   ദൈവത്തിന്‍റെ നിയമങ്ങളെ മാറ്റുവാന്‍ ശ്രമിക്കും.

7. കാലം, കാലങ്ങള്‍, കാലാംശം എന്ന് പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം (1)

_____   മൂന്നര അക്ഷരീയ ദിവസങ്ങള്‍.
_____   42 വര്‍ഷങ്ങള്‍.
_____   1260 അക്ഷരീയ വര്‍ഷങ്ങള്‍.

8. അന്ത്യകാലം എപ്പോള്‍ ആരംഭിച്ചു ?(1)

_____   AD 31.
_____   AD 1931.
_____   AD 538.
_____   AD 1798.

9. എതിര്‍ക്രസ്തു ഒരു വ്യക്തിയേക്കാള്‍ ഉപരി ഒരു പ്രസ്ഥാനമാണ്? (1)

_____   അതെ.
_____   അല്ല.

10. എതിര്‍ ക്രിസ്തു ഇപ്പോഴും ഉണ്ട് (1)

_____   അതെ.
_____   ഇല്ല.

11. യഥാര്‍ത്ഥ ആരാധന ബലം പ്രയോഗിച്ച് നടപ്പില്‍ വരുത്തുന്നതിനെ ദൈവം അനുകൂലിക്കുന്നു(1)

_____   അതെ.
_____   ഇല്ല.

12. ജനറല്‍ ബര്‍ത്തിയാര്‍ പോപ്പിനെ തടവുകാരനാക്കിയതോടുകൂടി പാപ്പാത്വത്തിന് മുറിവേറ്റു. അതിന്‍റെ മരണകരമായ മുറിവു പൊറുക്കുകയും സൗഖ്യമായിക്കൊണ്ടിരിക്കയും ചെയ്യുന്നു. (1)

_____   അതെ.
_____   ഇല്ല.

13. താഴെകൊടുത്തിരിക്കുന്ന ഏതു അന്ത്യകാല കാര്യമാണ് ഈ അന്ത്യകാലത്ത് ജിവിക്കുന്ന ദൈവജനത്തിന്‍റെ ആത്മീയ സുരക്ഷയ്ക്ക് വേണ്ടത്?(1)

_____   പ്രസംഗിക്കുന്നതിന് പരിശീലിക്കുക.
_____   കൂടുതലായി പരസ്യ പ്രാര്‍ത്ഥനകള്‍ നടത്തുക.
_____   എല്ലാ ആത്മീയ ഉപദേശങ്ങളും വേദപുസ്തകവുമായി ഒത്തു നോക്കുക.
Name:

Email:

Prayer Request:


Share a Prayer Request
Name:

Email:

Bible Question:


Ask a Bible Question