Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

മൃഗത്തിന്‍റെ മുദ്ര.

മൃഗത്തിന്‍റെ മുദ്ര.Lesson 20

വേദപുസ്തകത്തിലെ പ്രവചനങ്ങളുടെ കൂട്ടത്തിൽ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഷയമാണിത്. പക്ഷെ ഈ വിഷയം നാം ശരിയായി മനസ്സിലാക്കണം. മൃഗത്തിന്‍റെ മുദ്ര തിരിച്ചറിയുന്നതിലൂടെ നാം സൂക്ഷ്മ നിരീക്ഷണം നടത്തേണ്ട മേഖലകളിലേക്കു പ്രവേശിക്കുകയാണ്. ചില കാര്യങ്ങള്‍ക്ക് നാം വ്യക്തമായ പേര് നല്‍കേണ്ടതായിട്ടുണ്ട്: ഇത് സാധാരണമായ കാര്യമല്ലാത്തതുകൊണ്ടും നാം ജനത്തെ സ്നേഹിക്കുന്നതുകൊണ്ടും പലപ്പോഴും പിന്മാറുകയാണ്. ഒരു പക്ഷേ നിങ്ങളുടെ ചെറുപ്പം മുതല്‍ നിങ്ങള്‍ വെച്ചു പുലര്‍ത്തുന്ന വിശ്വാസങ്ങള്‍ക്ക് എതിരായിരിക്കും ഈ ചെറു പുസ്തകം. എന്നാല്‍ ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ദൂത് നമ്മുടേതല്ല. അതു യേശുവില്‍ നിന്നും വരുന്നു (വെളി 22:16). മൃഗത്തിന്‍റെ മുദ്ര ഏറ്റു അനേകം പേര്‍ നിത്യമരണം അഭിമുഖികരിക്കാന്‍ ഇടയുള്ളതുകൊണ്ട് ജനത്തിന് മുന്നറിയിപ്പ് നല്‍കാതിരിക്കുന്നത് കുറ്റകരമാണ്. മുമ്പോട്ടുള്ള പഠനം ആരംഭിക്കുന്നതിന് മുമ്പ് ദയവായി വെളി 14:9-12 വരെയും വെളി. 13:1-8,16-18 വരെയും വായിക്കുക.
വെളിപ്പാട് 13 - അദ്ധ്യായം മൃഗത്തെ തിരിച്ചറിയാനുള്ള 11 ലക്ഷണങ്ങള്‍ നല്‍കുന്നു.
വെളിപ്പാട് 13 - അദ്ധ്യായം മൃഗത്തെ തിരിച്ചറിയാനുള്ള 11 ലക്ഷണങ്ങള്‍ നല്‍കുന്നു.

1. മുദ്ര എന്താണന്ന് അറിയുന്നതിന് മുമ്പ് മൃഗത്തെ നാം തിരിച്ചറിയണം. ബൈബിള്‍ മൃഗത്തെ എങ്ങനെയാണ് വിവരിക്കുന്നത്?

ഉത്തരം:   വെളി 13:1-8, 16-18 വാക്യങ്ങള്‍ മ്യഗത്തെ തിരിച്ചറിയാനുള്ള 11 ലക്ഷണങ്ങള്‍ നല്‍കുന്നു. അത് താഴെ കൊടുത്തിരിക്കുന്നു:

A. സമുദ്രത്തില്‍ നിന്നും കയറിവരും (വാക്യം 1).

B. ദാനീയേല്‍ 7 - അദ്ധ്യായത്തിലെ നാലു മൃഗങ്ങളുടെ സ്വഭാവവിശേഷതകളോടു ഒത്തിണങ്ങിയത് (വാക്യം 2).

C. മഹാസര്‍പ്പം അതിനു ശക്തിയും അധികാരവും നല്‍കുന്നു (വാക്യം 2).

D. മരണകരമായ മുറിവു ഏല്‍ക്കുന്നു (വാക്യം 3).

E. മരണകരമായ മുറിവ് പൊറുക്കുന്നു. (വാക്യം 3).

F. പ്രബലമായ രാഷ്ട്രീയ ശക്തിയായിത്തീരും. (വാക്യങ്ങള്‍ 3,7).

G. ശക്തിയേറിയ മതപരമായ ശക്തി (വാക്യങ്ങള്‍ 3,8).

H. ദൈവദൂഷണം പറയുന്നു (വാക്യങ്ങള്‍ 1.5,6).

I. വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ കീഴടക്കുന്നു (വാക്യം 7).

J.42 മാസക്കാലം ഭരണം നടത്തുന്നു (വാക്യം 5).

K. അവന്‍റെ നിഗൂഢമായ സംഖ്യ-666 (വാക്യം 18).

ഈ വസ്തുതള്‍ക്ക് ഒരു പൊതുസ്വഭാവം ഇല്ലേ?

തീര്‍ച്ചയായും ഉണ്ട്! ദാനീയേൽ ഏഴാം അദ്ധ്യായത്തിലെ എതിര്‍ക്രിസ്തുവിനെക്കുറിച്ച് പഠിച്ചപ്പോള്‍ ചില വിവരങ്ങള്‍ നാം മനസ്സിലാക്കി. വെളിപ്പാട് പതിമൂന്നാം അദ്ധ്യായത്തിലെ മൃഗം ദാനീയേല്‍ ഏഴാം അദ്ധ്യായത്തില്‍ നിന്നും നാം മനസ്സിലാക്കിയ എതിര്‍ ക്രിസ്തു അഥവാ പാപ്പാത്വത്തിന്‍റെ മറ്റൊരു പേരാണ്.

നാം നേരത്തെ ചിന്തിച്ച പ്രവചനങ്ങള്‍ പോലെ ദാനീയേല്‍ പ്രവചനവും വെളിപ്പാട് പ്രവചനവും ഉള്‍ക്കൊള്ളുന്നത് ഒരേ അടിസ്ഥാന തത്വമാണ്; പക്ഷേ പ്രവചനങ്ങള്‍ സുനിശ്ചിതമാക്കുന്നതിന് ഓരോ സമയവും പുതിയ ലക്ഷണങ്ങളും ഉള്‍പ്പെടുത്തുന്നു. അതുകൊണ്ട് എതിര്‍ക്രിസ്തുവിനെക്കുറിച്ചു പുതിയവിവരങ്ങള്‍ ഈ പഠനസഹായിയില്‍ നിന്നും പ്രതീക്ഷിക്കുക. മൃഗത്തെക്കുറിച്ചു വിവരിക്കുന്ന 11 ലക്ഷണങ്ങള്‍ ഓരോന്നായി നമുക്ക് ഇപ്പോള്‍ പരിശോധിക്കാം.

A. അത് സമുദ്രത്തില്‍ നിന്നും കയറി വരും (വെളി.13:1).
പ്രവചനത്തില്‍ സമുദ്രം അഥവാ വെള്ളം ജനസമൂഹം അഥവാ ജനസാന്ദ്രമായ ഒരു പ്രദേശത്തെ കുറിക്കുന്നു (വെളി. 17:15). അതുകൊണ്ട് അന്നു ലോകത്തില്‍ അറിയപ്പെട്ട വ്യവസ്ഥാപിത രാജ്യങ്ങളുടെ നടുവില്‍ നിന്നും ആണ് മൃഗം അഥവാ എതിര്‍ക്രിസ്തു എഴുന്നേല്‍ക്കുന്നത്. നമുക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ പാപ്പാത്വം പശ്ചിമ യുറോപ്പില്‍ നിന്നുമാണ് ഉടലെടുത്തത്, ആയതിനാല്‍ ഈ വസ്തുത യോജിക്കുന്നു.

/table>

B. ദാനീയേല്‍ 7 - അദ്ധ്യായത്തിലെ നാലു മൃഗങ്ങളുടെ സ്വഭാവവിശേഷതകളോട് ഒത്തിണങ്ങിയതാണ് (വെളി. 13:2)

ഇത് ഇപ്രകാരം യോജിക്കുന്നു എന്നറിയാന്‍ താഴെപ്പറയുന്ന താരതമ്യം പഠിക്കുക:

വിശദീകരണത്തിന് ഒരു വാക്ക്
എല്ലാവിഭാഗം ജനങ്ങളെയും ആദരിക്കേണം എന്നുള്ള ദൈവത്തിന്‍റെ കല്പന അംഗികരിച്ചുകൊണ്ടു പാപ്പാത്വം ചെയ്യുന്ന നല്ല പ്രവര്‍ത്തികളെ കണ്ടറിയുന്നതിന് ഇവിടെ അല്പം നിര്‍ത്തിക്കൊള്ളട്ടെ. (1 പത്രൊ 2:17). ആശുപത്രികൾ, അനാഥമന്ദിരങ്ങൾ, പാവപ്പെട്ടവരെ സംരക്ഷിക്കുന്നത്, വിവാഹം കഴിക്കാതെ പ്രസവിക്കുന്ന അമ്മമാര്‍ക്കുള്ള ഭവനങ്ങൾ, വൃദ്ധസദനങ്ങള്‍ എന്നിവ മുഖാന്തരം ലോകം മുഴുവനും പ്രശംസ പിടിച്ചുപറ്റുന്നു. ധാരാളം കാര്യങ്ങള്‍ക്ക് സത്യസന്ധമായി പുകഴ്ത്തപ്പെടുന്നു. എന്നാല്‍ മറ്റ് പ്രസ്ഥാനങ്ങളെപ്പോലെ പാപ്പാത്വവും തെറ്റു ചെയ്തിട്ടുണ്ട്. വെളിപ്പാട് പുസ്തകത്തില്‍ അവരുടെ തെറ്റ് ചൂണ്ടികാണിക്കുന്നു. നമ്മെ പലപ്പോഴും അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൈവം ചിലപ്പോള്‍ ശിക്ഷിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു. ദയവായി ഈ പ്രധാന വിഷയം പഠിക്കുമ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളോടു സംവാദിക്കാന്‍ ആവശ്യപ്പെടുക.
ദാനീയേല്‍ 7- അദ്ധ്യായംവെളിപ്പാട് 13- അദ്ധ്യായം
ബാബിലോണ്‍സിംഹത്തിനു സദൃശമായ മൃഗം (വാക്യം 4)“സിംഹത്തിന്‍റെ വായ്പോലെ'' (വാക്യം 2)
മേദ്യോ - പേര്‍ഷ്യ കരടിക്ക് സദൃശ്യമായ മൃഗം (വാക്യം 5)“കരടിയുടെ കാല്‍ പോലെ” (വാക്യം 2)
ഗ്രീസ്പുള്ളിപ്പുലിക്ക് സദൃശമായ മൃഗം (വാക്യം 6)“പുളളിപ്പുലിയുടെ സദൃശ്യം'' (വാക്യം 2)
റോംപത്തു കൊമ്പുളള മൃഗം (വാക്യം 7)“പത്തുകൊമ്പും'' (വാക്യം 1)


പാപ്പാത്വം നാലു സാമ്രാജ്യങ്ങളുടേയും വിശ്വാസങ്ങളും അനുഷ്ടാനങ്ങളും ഉള്‍ക്കൊളളുന്നതുകൊണ്ടാണ് ദാനീയേല്‍ ഏഴാം അദ്ധ്യായത്തിലെ നാലു മൃഗങ്ങള്‍ എതിര്‍ ക്രിസ്തുവിന്‍റെ അഥവാ മൃഗത്തിന്‍റെ ഭാഗമാണെന്ന് ചിത്രീകരിക്കുന്നത് ഇവയെ ആത്മീയ വസ്ത്രമായി ധരിക്കുകയും ക്രിസ്ത്രീയ ഉപദേശങ്ങളായി ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ പിന്തുണക്കുന്ന പ്രസ്താവനകളില്‍ ഒന്നു മാത്രം ചരിത്രത്തില്‍ നിന്നു എടുത്തു ഉദ്ധരിക്കുന്നു: “ഒരു വിധത്തില്‍ പറഞ്ഞാല്‍ പാപ്പാത്വം എന്ന പ്രസ്ഥാനം പലകാര്യങ്ങളും റോമാസാമ്രാജ്യത്തില്‍ നിന്നും കടം എടുത്തിരിക്കുകയാണ്. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, പൗരസ്ത്യറോമ സാമ്രാജ്യം, ബര്‍ബരന്മാര്‍ എന്നിവരില്‍ നിന്നും ഭൂദോദയ തത്വങ്ങള്‍ കടം എടുക്കുകയും അതിനെ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു, അതുമാത്രമല്ല പുറത്തു നിന്നും എടുത്ത ഈ മൂലഘടകങ്ങള്‍ നല്ലതു പോലെ ഉള്‍ക്കൊള്ളുകയും ചെയ്തു." 1 ഈ കാര്യം പാപ്പാത്വത്തിനു യോജിക്കുന്നതാണ്.

C. മഹാസര്‍പ്പം അതിനു ശക്തിയും സിംഹാസനവും (തലസ്ഥാനം) അധികാരവും നല്‍കി (വെളി. 13:2).

മഹാസര്‍പ്പത്തെ തിരിച്ചറിയേണ്ടതിന് ദൈവത്തിന്‍റെ അന്ത്യകാല സഭയെ നിര്‍മ്മല സ്ത്രീ എന്നു ചിത്രീകരിച്ചിരിക്കുന്ന വെളിപ്പാട് പുസ്തകം12- അദ്ധ്യായത്തിലേക്ക് നാം കടന്നുചെല്ലണം. പ്രവചനത്തില്‍ നിര്‍മ്മല സ്ത്രീ ദൈവത്തിന്‍റെ യഥാര്‍ത്ഥ ജനത്തെ അഥവാ സത്യസഭയെ കുറിക്കുന്നു (യിരെ. 6:2; യെശ 51:16) വെളിപ്പാട് 12- അദ്ധ്യായത്തില്‍ പറയുന്ന ദൈവത്തിന്‍റെ സത്യസഭയെക്കുറിച്ചു നാം പഠനസഹായി 23-ല്‍ വിശദമായി പഠിക്കുന്നതാണ്. വെളി.17,18 അദ്ധ്യായങ്ങളില്‍ വീണുപോയ സഭയെ വീണുപോയ മാതാവിനോടും പുത്രിമാരോടും സാദൃശീകരിച്ചിരിക്കുന്നത് പഠനസഹായി 22-ല്‍ വിശദീകരിച്ചിരിക്കുന്നു. നിര്‍മ്മല സ്ത്രീയെ നോവുകിട്ടി വേദനപ്പെട്ടു നിലവിളിക്കുന്നതായി ചിത്രീകരിക്കുന്നു. ശിശു ജനിച്ച ഉടനെ അതിനെ വിഴുങ്ങേണ്ടതിന് മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു; എന്നാല്‍ കുട്ടി പെട്ടെന്ന് ദൈവത്തിന്‍റെ അടുക്കലേക്ക് എടുക്കപ്പെട്ടു, അതിലൂടെ ദൈവം തന്‍റെ ദൗത്യം പൂര്‍ത്തിയാക്കുന്നു. ബേത്ത്‌ലേഹെമില്‍ രണ്ട് വയസ്സിനു താഴെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കൂട്ടത്തില്‍ കൊല്ലപ്പെട്ടു എന്ന് ഹെരോദാ രാജാവ് കരുതിയ കുഞ്ഞ് യേശുവാണ് (മത്താ.2:16). ഇവിടെ മഹാസര്‍പ്പം അക്രൈസ്തവ റോമയാണ് അവിടെ ഹെരോദാവ് ഒരു രാജാവായിരുന്നു. ഹെരോദാവിന്‍റെ ഗൂഢപദ്ധതിക്ക് പിറകില്‍ തീര്‍ച്ചയായും പിശാച് ആയിരുന്നു (വെളി 12: 7-9). സാത്താന്‍റെ നികൃഷ്ട പ്രവര്‍ത്തനങ്ങള്‍ സഫലീകരിക്കുന്നതിനുവേണ്ടി പല രാജ്യങ്ങളെയും ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ റോമയെ ആണ് ഉപയോഗിച്ചത്.

ധാരാളം തെളിവുണ്ടെങ്കിലും ചരിത്രത്തില്‍നിന്നും ഉപകരിക്കുന്ന രണ്ട് ഉദ്ധരണികള്‍ മാത്രം നാം ഇവിടെ എടുക്കുന്നു: (1) “ലോകശക്തിയായിരുന്ന റോമ സാമ്രാജ്യത്തിന്‍റെ തുടര്‍ച്ചയായി റോമാ സഭ അവരോധിക്കപ്പെടുകയുണ്ടായി... പോപ്പ് കൈസറിന്‍റെ പിന്‍തുടര്‍ച്ചക്കാരനാണ്." 2 (2) “മഹത്തായ കത്തോലിക്ക സഭ റോമാ സാമ്രാജ്യത്തിന്‍റെ ഒരു പുതിയ പതിപ്പായിരുന്നു..... പഴയ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ക്രിസ്തീയ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിത്തീര്‍ന്നു. പുരാതന റോമയിലെ ശ്രേഷ്ഠ പൗരോഹിത്യ അദ്ധ്യക്ഷ സ്ഥാനത്തിന്‍റെ തുടര്‍ച്ചയാണ് പോപ്പ്." 3 അതുകൊണ്ട് ഈ വസ്തുതയും പാപ്പാത്വത്തിനു യോജിക്കുന്നു. പുരാതന റോമയില്‍ നിന്നും ആണ് പാപ്പാത്വത്തിന് സിംഹാസനവും അധികാരവും ലഭിച്ചത്.

D. അതിന് മരണകരമായ മുറിവേറ്റു (വെളി13:3).
1798 ഫെബ്രുവരിയില്‍ നെപ്പോളിയൻ ചക്രവർത്തിയുടെ സൈന്യാധിപനായിരുന്ന അലക്സാണ്ടര്‍ ബര്‍ത്തിയാര്‍ റോമില്‍ പ്രവേശിച്ചു. പോപ്പ് പയസ് ആറാമനെ തടവുകാരനാക്കുന്നതോടുകൂടിയാണ് പാപ്പാത്വത്തിന് മരണകരമായ മുറിവ് ഏല്‍ക്കുന്നത്. പോപ്പിന്‍റെ മരണത്തോടുകൂടി പാപ്പാത്വം അവസാനിക്കുമെന്ന് നെപ്പോളിയന്‍ കല്പിച്ചു. 1799 ആഗസ്റ്റ് മാസത്തില്‍ പോപ്പ് ഫ്രാന്‍സില്‍ കിടന്നു മരിച്ചു. പോപ്പ് മരിച്ചതോടുകൂടി പാപ്പാത്വം മരിച്ചുപോകും എന്ന് യൂറോപ്പിലെ പകുതിയോളം ആളുകള്‍ ചിന്തിച്ചു. 4

അതുകൊണ്ട് ഈ കാര്യവും പാപ്പാത്വത്തിന് യോജിക്കുന്നു.

E. അതിന്‍റെ മരണകരമായ മുറിവ് പൊറുത്തു, സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു (വെളി.13:3)
മുറിവ് പൊറുത്തതോടുകൂടി പാപ്പാത്വത്തിന്‍റെ ശക്തി വര്‍ദ്ധിക്കുകയും ഇന്ന് അത് ലോകത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള വലിയ ഒരു മതശക്തിയും രാഷ്ട്രീയ പ്രസ്ഥാനവും ആണ്. പണ്ഡിതശ്രേഷ്ഠനും വത്തിക്കാന്‍റെ എല്ലാക്കാര്യങ്ങളും അറിയുകയും അരമന രഹസ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന മാലാഖി മാര്‍ട്ടിന്‍ തന്‍റെ വളരെ അധികം വിറ്റഴിക്കപ്പെട്ട "The Keys of This Blood" The Keys of This Blood 5 എന്ന പുസ്തകത്തില്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: (പുസ്തകത്തിലെ അടിക്കുറിപ്പില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പേജ് നമ്പര്‍ ആണ് നല്‍കിയിരിക്കുന്നത്).

പോപ്പിനെക്കുറിച്ച്:
അദ്ദേഹത്തെ കോണ്‍സ്റ്റന്റൈനെപ്പോലെ ഒരു ലോക ഭരണകര്‍ത്താവായി അംഗീകരിച്ചിരിക്കുന്നു (49). നാലു ഭരണ സംവിധാനത്തിലൂടെ അദ്ദേഹം സംരക്ഷിക്കപ്പെടുന്നു (120). 20 - നൂറ്റാണ്ടില്‍ ഏറ്റവും അറിയപ്പെടുന്ന വ്യക്തി അദ്ദേഹമാണ് (123). 91 രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആണ് (490). അദ്ദേഹത്തിന്‍റെ നിയന്ത്രണത്തില്‍ ഒരു ലോകസദാചാര രാഷ്ട്രം സ്ഥാപിക്കാന്‍ താന്‍ സന്നദ്ധനാണന്ന് ലോകജനത വിശ്വസിക്കുന്നു. പതിനാറായിരം പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ യാത്ര റിപ്പോര്‍ട്ടു ചെയ്യുകയായി (490).

പാപ്പാത്വത്തെക്കുറിച്ച്:
വത്തിക്കാന്‍ ഒരു അതുല്യമായ വാര്‍ത്താ പ്രക്ഷേപണമാണെന്ന് അമേരിക്കന്‍ അംബാസിഡര്‍ പറയുന്നു (120). ലോകത്ത് എവിടെയെങ്കിലും തിങ്കളാഴ്ച സംഭവിക്കേണ്ട കാര്യങ്ങള്‍ ശനിയാഴ്ച തന്നെ വത്തിക്കാന്‍ അറിയുന്നു (439). ലോകം മുഴുവനുമുള്ള ഒരു ഭരണത്തിന് പാപ്പാത്വ ഭരണകൂടം ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. (143)

മരണകരമായ മുറിവ് പൊറുത്തതുകൊണ്ടും ലോകരാഷ്ട്രങ്ങള്‍ പാപ്പാത്വത്തെ ഉറ്റുനോക്കുന്നതുകൊണ്ടും തിര്‍ച്ചയായും മേൽ‌പ്പറഞ്ഞ കാര്യങ്ങൾ പാപ്പാത്വത്തിനു യോജിക്കുന്നതാണ്.F. അത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായിത്തിരും (വെളി. 12:3,7).
മുകളില്‍ പ്രസ്താവിച്ച E ഖണ്ഡിക പരിശോധിക്കുക.

G. അത് ശക്തമായ ഒരു മതസ്ഥാപനമായിത്തിരും(വെളി 13:3,8).
E ഖണ്ഡിക പരിശോധിക്കുക.

H. അത് ദൈവദൂഷണം എന്ന അപരാധം ചെയ്യുന്നു(വെളി 13:5,6).
പുരോഹിതന്മാര്‍ക്ക് പാപം ക്ഷമിക്കാന്‍ അധികാരമുണ്ടെന്ന് അവകാശപ്പെടുന്നതു കൊണ്ടും പോപ്പ് ക്രിസ്തുവിന്‍റെ പ്രതിപുരുഷനാണെന്ന് പറയുന്നതു കൊണ്ടും പാപ്പാത്വം ദൈവദൂഷണം പറയുന്നതിന്‍റെ ശിക്ഷ അനുഭവിക്കും.

I. അത് വിശുദ്ധന്മാരോടു യുദ്ധംചെയ്യുകയും അവരെ പീഢിപ്പിക്കുകയും ചെയ്യും (വെളി. 13:7).
അന്ധകാരകാലഘട്ടത്തില്‍ പാപ്പാത്വം ലക്ഷക്കണക്കിന് വിശുദ്ധന്മാരെ പീഢിപ്പിക്കുകയും അവരെ കൊല്ലുകയും ചെയ്തു.

J. 42 മാസക്കാലം അത് ഭരണം നടത്തും (വെളി.13:5).
42 പ്രവചന മാസക്കാലം അഥവാ 1260 അക്ഷരീയവര്‍ഷങ്ങള്‍ പാപ്പാത്വം ഭരണം നടത്തി (AD 538 മുതല്‍ 1798 വരെ).

ഖണ്ഡിക H മുതല്‍ J വരെ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പാപ്പാത്വത്തിന് യോജിക്കുന്നു. പതിനഞ്ചാമത് പഠനസഹായിയില്‍ എട്ടാമത്തെ ചോദ്യത്തില്‍ ഇതിനെക്കുറിച്ച് വളരെ വിശദമായി പ്രസ്താവിക്കുന്നതുകൊണ്ട് നാം ഇവിടെ ചുരുക്കമായി മാത്രമേ ഈ വിഷയം സ്പര്‍ശിക്കുന്നുള്ളൂ.

K. അതിന് നിഗൂഢ സംഖ്യ ആയ 666 ഉണ്ട് (വെളി. 13:18).
അത് ഒരു മനുഷ്യന്‍റെ സംഖ്യയാണെന്ന് ഈ വാക്യം പറയുന്നു. അവന്‍റെ പേരിന്‍റെ സംഖ്യയാണെന്ന് വെളി 15:2- ല്‍ പറയുന്നു. പാപ്പാത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏതുവ്യക്തിയെയാണ് നിങ്ങള്‍ ചിന്തിക്കുന്നത്? സ്വാഭാവികമായും പോപ്പിനെയാണ് നാം ചിന്തിക്കുന്നത്. അവന്‍റെ ഔദ്ദ്യോഗികമായ പേര് എന്താണ്? ഒരു കത്തോലിക്കാ ഉദ്ധരണി ഇവിടെ ചേര്‍ക്കുന്നു. റോമിലെ പോപ്പിന്‍റെ സ്ഥാന പേര് "Vicarius Filii Dei" അഥവാ “ദൈവപുത്രന്‍റെ പ്രതിപുരുഷൻ” എന്നാണ്.6 മലാഖിമാര്‍ട്ടിന്‍ തന്‍റെ The Keys of This Blood,എന്ന പുസ്തകത്തില്‍ ഇതേ സ്ഥാനപ്പേരാണ് പോപ്പിനു നല്‍കുന്നത് (114, 122 പേജുകള്‍). റോമന്‍ പേരിന്‍റെ അക്ഷര മൂല്യം കൂട്ടിനോക്കുമ്പോള്‍ എന്തുസംഭവിക്കുന്നു എന്ന് വലുതു വശത്തു കൊടുത്തിരിക്കുന്ന ചാര്‍ട്ട് പരിശോധിക്കുക.

ഈ ലക്ഷണവും പാപ്പാത്വത്തിനു യോജിക്കുന്നു. മുദ്രയുള്ള മൃഗം പാപ്പാത്വമാണ്. ഈ വിശേഷണം ഭൂമിയുടെ ചരിത്രത്തിലെ മറ്റൊരു ശക്തിക്കും യോജിക്കുന്നില്ല.

1Andre Retif, The Catholic Spirit, trans. by Dom Aldhelm Dean, Vol. 88 of The Twentieth Century Encyclopedia of Catholicism (New York, Hawthorne Books, 1959), p. 85.

2Adolf Harnack, What is Christianity? trans. by Thomas Bailey Saunders (New York: Putnam, 2nd ed., rev., 1901), p. 270.

3Alexander Clarence Flick, The Rise of the Mediaeval Church (reprint: New York, Burt Franklin, 1959), pp. 148, 149.

4Joseph Rickaby, "The Modern Papacy," Lectures on the History of Religion, Lecture 24, (London: Catholic Truth Society, 1910), p. 1.

5(New York, Simon & Schuster, 1990)

6"Answers to Readers' Questions," Our Sunday Visitor, Nov. 15, 1914.

ദൈവശക്തിയുടെ അടയാളം അഥവാ മുദ്രയാണ് ശബ്ബത്ത്.
ദൈവശക്തിയുടെ അടയാളം അഥവാ മുദ്രയാണ് ശബ്ബത്ത്.

2. ദൈവത്തിന്‍റെ അധികാരത്തിന്‍റെ മുദ്ര അഥവാ അടയാളം എന്താണ്?

“ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവര്‍ അറിയേണ്ടതിന് എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായരിപ്പാന്‍ തക്കവണ്ണം എന്‍റെ ശബ്ബത്തുകളേയും ഞാന്‍ അവര്‍ക്ക് കൊടുത്തു.'' (യെഹെ 20:12). “അതു എനിക്കും യിസ്രായേല്‍ മക്കള്‍ക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു''(പുറ. 31:17).

ഉത്തരം:   നമ്മെ സൃഷ്ടിക്കുന്നതിനും തിരിച്ചറിയുന്നതിനും (രൂപപ്പെടുത്തുന്നതിനും രക്ഷിക്കുന്നതിനും) വേണ്ടിയുള്ള ശക്തിയുടെ അടയാളമായി മഹത്വകരമായ ശബ്ബത്തിനെ നല്‍കിയിരിക്കുന്നു എന്ന് മുകളില്‍ ഉദ്ധരിച്ച വാക്യങ്ങളിലൂടെ ദൈവം അറിയിക്കുന്നു. ബൈബിളില്‍ മുദ്ര, അടയാളം എന്നീ വാക്കുകള്‍ സൃഷ്ടിതാവും രക്ഷിതാവും ആയിരിക്കുന്ന ദൈവത്തിന്‍റെ ശക്തിയുടെ പ്രതീകമായ ശബ്ബത്തിനെ കുറിക്കുന്നു. ദൈവജനത്തിന്‍റെ നെറ്റിമേല്‍ ഈ മുദ്ര പതിക്കും എന്നു വെളി. 7:1-3 വരെ പറയുന്നു. (അവരുടെ ഹ്യദയങ്ങളില്‍ എഴുതും എന്നു എബ്രാ 10:16-ല്‍ കാണുന്നു) അതിന്‍റെ അര്‍ത്ഥം അവര്‍ ദൈവത്തിന്‍റെ സ്വത്തും അവന്‍റെ സ്വഭാവമുള്ളവരും ആണെന്നാണ്. നാം അവന്‍റെ സ്വസ്ഥതയില്‍ (രക്ഷയിൽ) പ്രവേശിക്കുമ്പോള്‍ രക്ഷയുടെ അടയാളമായി നാം ഏഴാം ദിന ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുമെന്ന് എബ്രാ. 4:4-10 വരെ ദൃഢീകരിക്കുന്നു. ഒരുവന്‍ തന്‍റെ ജിവിതത്തെ പൂര്‍ണ്ണമായി യേശുവിന് സമര്‍പ്പിച്ചു ക്രിസ്തു അവനെ എവിടേക്ക് നയിച്ചാലും അവനെ അനുഗമിക്കുന്നതിന് തയ്യാർ ആണെന്നുള്ളതിന്‍റെ അടയാളമാണ് ശരിയായ ശബ്ബത്തനുഷ്ഠാനം സൂചിപ്പിക്കുന്നത്.

ശബ്ബത്ത് ദൈവത്തിന്‍റെ അധികാരത്തിന്റേയും ശക്തിയുടേയും അടയാളം അഥവാ മുദ്ര ആയിരിക്കുന്നതു പോലെ തന്നെ മ്യഗത്തിനും ഒരു വിശുദ്ധ ദിവസം ഉണ്ട്. നമുക്ക് ഇതിനെക്കുറിച്ച് പരിശോധിക്കാം.

7(ഉല്പ.17:11; റോമര്‍ 4:11 മായും വെളി. 7:3; യെഹെസ്കേല്‍ 9:4 മായും താരതമ്യം ചെയ്യുക).

മൃഗാധിപത്യ അധികാരത്തിന്‍റെ മുദ്ര അഥവാ അടയാളം ഞായറാഴ്ച ആചാരമാണ്.
മൃഗാധിപത്യ അധികാരത്തിന്‍റെ മുദ്ര അഥവാ അടയാളം ഞായറാഴ്ച ആചാരമാണ്.

3. പാപ്പാത്വ അധികാരത്തിന്‍റെ അടയാളം അഥവാ മുദ്ര എന്താണ്?

ഉത്തരം:   താഴെപ്പറയുന്ന കത്തോലിക്കാ സഭയുടെ പ്രശ്നോത്തര പാഠഭാഗം ശ്രദ്ധിക്കുക:
"ചോദ്യം: പെരുന്നാളുകള്‍ സ്ഥാപിക്കാന്‍ സഭയ്ക്ക് അധികാരം ഉണ്ടെന്ന് തെളിയിക്കാന്‍ മറ്റ് എന്തെങ്കിലും കാരണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ?

ഉത്തരം: സഭയ്ക്ക് ഇപ്രകാരം ഒരു അധികാരവും ഇല്ലാതിരുന്നെങ്കില്‍ ഇന്നത്തെ എല്ലാ ആധുനിക മതസ്തരും അംഗീകരിക്കുന്ന ഏഴാം ദിന ശബ്ബത്തായ ശനിയാഴ്ചയില്‍ നിന്നും ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലേക്കുള്ള മാറ്റം സംഭവിക്കുകയില്ലായിരുന്നു. ഈ മാറ്റത്തിന് ദൈവ വചനം യാതൊരു അധികാരവും നല്‍കുന്നില്ല. 8

അതുകൊണ്ട് ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയത് പാപ്പാത്വമാണന്ന് അവര്‍ സമ്മതിക്കുകയും ഫലത്തില്‍ എല്ലാസഭകളും ഈ പുതിയ വിശുദ്ധ ദിവസത്തെ അംഗികരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഞായറാഴ്ച ആചാരം പാപ്പാത്വത്തിന്‍റെ അധികാരത്തിന്‍റെയും ശക്തിയുടേയും അടയാളം അഥവാ മുദ്രയാണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു.

8Stephen Keenan, A Doctrinal Catechism [FRS No. 7.], (3rd American ed., rev.: New York, Edward Dunigan & Bro., 1876), p. 174.

ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയതിലൂടെ പത്തു കല്പ്പനയ്ക്ക് ഭേദം വരുത്തി. ഇത് ഗൗരവമുള്ള കാര്യമാണ്.
ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയതിലൂടെ പത്തു കല്പ്പനയ്ക്ക് ഭേദം വരുത്തി. ഇത് ഗൗരവമുള്ള കാര്യമാണ്.

4. ഇപ്രകാരം ഒരു മാറ്റത്തെക്കുറിച്ചു തിരുവെഴുത്തുകളില്‍ ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടോ?

ഉത്തരം:   അതെ! എതിര്‍ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചു വിശദീകരിക്കുന്ന കൂട്ടത്തില്‍ “അവന്‍ സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കും'' എന്ന് ദാനീ. 7:25-ല്‍ ദൈവം പറയുകയുണ്ടായി.

A. പാപ്പാത്വമെങ്ങനെയാണ് ദൈവത്തിന്‍റെ നിയമങ്ങളെ മാറ്റിയത്? മൂന്ന് വ്യത്യസ്ത വിധത്തില്‍ (1) വിഗ്രഹത്തെ വന്ദിക്കരുത് എന്നുള്ള രണ്ടാം കല്പന എടുത്തു കളഞ്ഞു. (2) നാലാം കല്പന (ശബ്ബത്ത്) 99 വാക്കുകളിൽ നിന്നും 8 വാക്കുകളായി(പുറ. 20:8-11) ലഘൂകരിച്ചു. ശബ്ബത്തിനു പകരം ഞായറാഴ്ച ആചാരം കൊണ്ടുവന്നു. ശബ്ബത്ത് ആഴ്ചവട്ടത്തിന്‍റെ ഏഴാം ദിവസമാണെന്ന് വളരെ വ്യക്തമായി നാലാം കല്പനയില്‍ (പുറ.20: 8-11)പറയുന്നു. (3) മോഹിക്കരുത് എന്നുള്ള പത്താം കല്പന രണ്ടാക്കി.

B. സമയം മാറ്റാനെങ്ങനെയാണ് പാപ്പാത്വം ശ്രമിച്ചത്? രണ്ടുവിധത്തിൽ. (1) ശബ്ബത്തിന്‍റെ സമയം ഏഴാം ദിനത്തില്‍ നിന്ന് ഒന്നാംദിവസത്തിലേക്ക്മാറ്റി. (2) വേദപുസ്തക പ്രകാരം ഒരു ദിവസം സൂര്യാസ്തമനത്തോടുകൂടി ആരംഭിച്ച് സൂര്യാസ്തമനത്തില്‍ അവസാനിക്കുന്നു. ഇതിനെ അര്‍ദ്ധരാത്രിമുതല്‍ അര്‍ദ്ധരാത്രിവരെയാക്കി. വെള്ളിയാഴ്ച സൂര്യാസ്തമനം മുതല്‍ ശനിയാഴ്ച സൂര്യാസ്തമനം വരെയാണ് ശബ്ബത്ത്. ഇത് ശനിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രിവരെ ആക്കി (ഉലപ. 1:5,8,13,19,23,31; ലേവ്യ. 23:32). എതിര്‍ ക്രിസ്തു അഥവാ മൃഗശക്തി മുഖാന്തരം ഈ മാറ്റം സംഭവിക്കും എന്ന് ദൈവം മുന്‍കൂട്ടി അറിയിക്കുകയുണ്ടായി.

താഴെപ്പറയുന്ന കത്തോലിക്കരുടെ പ്രശ്നോത്തര പാഠഭാഗം ശ്രദ്ധിക്കുക:

"ചോദ്യം: ശബ്ബത്ത് ദിവസം ഏതാണ്?

ഉത്തരം: ശബ്ബത്ത് ദിവസം ശനിയാഴ്ചയാണ്.

ചോദ്യം: നാം എന്തുകൊണ്ട് ശബ്ബത്തിന് പകരം ഞായറാഴ്ച അനുഷ്ടിക്കുന്നു?

ഉത്തരം: കത്തോലിക്ക സഭ ശബ്ബത്തിന്‍റെ പരിശുദ്ധി ഞായറാഴ്ചയിലേക്ക് മാറ്റിയത് കൊണ്ടാണ് നാം ശനിയാഴ്ചക്ക് പകരം ഞായറാഴ്ച അനുഷ്ഠിക്കുന്നത്." 9

കത്തോലിക്ക സഭയുടെ മറ്റൊരു പ്രസ്താവന കൂടെ ശ്രദ്ധിക്കുക: “സഭയ്ക്ക് ബൈബിളിനേക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ട് ശനിയാഴ്ചയില്‍ നിന്നും ഞായറാഴ്ചയിലേക്കുള്ള ശബ്ബത്തിന്‍റെ മാറ്റം ഇതിന്‍റെ മറ്റെരു വ്യക്തമായ തെളിവാണ്!" 10

ശബ്ബത്തനുഷ്ഠാനത്തില്‍ നിന്നും ഞായറാഴ്ച ആചാരത്തിലേക്കുള്ള മാറ്റത്തിലൂടെ പാപ്പാത്വത്തിനു വേദപുസ്തകത്തേക്കാള്‍ വലിയ അധികാരം ഉണ്ട് എന്നുള്ളതിന് അവർ പറയുന്ന തെളിവാണ് ഈ ഉദ്ധരണികളിലൂടെ വ്യക്തമാക്കുന്നത്.

9Peter Geiermann, The Convert's Catechism of Catholic Doctrine (St. Louis, B. Herder Book Co., 1957 ed.), p. 50.


10The Catholic Record (London, Ontario, Canada, Sept. 1, 1923).

പാപ്പാത്വം ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റി.
പാപ്പാത്വം ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റി.

5. ദൈവത്തിന്‍റെ വിശുദ്ധ ദിവസത്തെ മാറ്റുവാന്‍ ആര്‍ക്ക് കഴിയും?

ഉത്തരം:   നമുക്ക് പാപ്പാത്വത്തോടു ചോദിക്കാം, “നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയോ?''

"ഞങ്ങള്‍ മാറ്റി" എന്നു സഭ ഉത്തരം പറയുന്നു. "അതു ഞങ്ങളുടെ അധികാരത്തിന്റേയും ശക്തിയുടേയും അടയാളം അഥവാ മുദ്രയാണ്."

“ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന് ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിയുമോ?'' എന്ന് നാം അവരോടു ചോദിക്കുന്നു.

ഇതൊരു ഉചിതമായ ചോദ്യമാണ്. എന്നാല്‍ പാപ്പാത്വ ഭരണകൂടം പ്രൊട്ടസ്റ്റന്റുകാരോടു ചോദിക്കുന്ന ചോദ്യം കുറേക്കൂടെ ഉചിതമാണ്. ദയവായി ഇത് ശ്രദ്ധയോടെ വായിക്കുക:

“ശനിയാഴ്ച യഹൂദ ശബ്ബത്താണ് എന്നു നിങ്ങള്‍ പറയുന്നു, ക്രിസ്തീയ ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റി എന്നും വിശ്വസിക്കുന്നു. മാറ്റിയോ? ആര് മാറ്റി? സര്‍വ്വശക്തനായ ദൈവത്തിന്‍റെ കല്പന മാറ്റാന്‍ ആര്‍ക്കാണ് അധികാരമുള്ളത്? ഏഴാം ദിനത്തെ വിശുദ്ധമായി ആചരിക്കേണം, അന്നുയാതൊരു വേലയും ചെയ്യരുത് എന്ന് ദൈവം കല്പിക്കുമ്പോൾ, അങ്ങനെ അല്ല ഏതു ജോലിയും ഏഴാം ദിവസം ചെയ്യാം, പകരം ഒന്നാം ദിവസത്തെ വിശുദ്ധമായി ആചരിച്ചാല്‍ മതി എന്ന് പറയാന്‍ ആര്‍ക്കാണ് ധൈര്യമുള്ളത്? നിങ്ങള്‍ക്ക് ഈ പ്രധാനപ്പെട്ട ചോദ്യത്തിനു ഉത്തരം പറവാന്‍ കഴികയില്ല എന്നു എനിക്കറിയാം. നിങ്ങള്‍ ഒരു പ്രാട്ടസ്റ്റന്റുകാരനാണ്, ബൈബിള്‍ അനുസരിച്ച് മാത്രമേ ജീവിക്കുകയുള്ളൂ എന്നു അഭിമാനിക്കുന്നെങ്കിലും ഏഴുദിവസത്തില്‍ ഒരുദിവസം വിശുദ്ധമായി ആചരിക്കുന്നതിന് ബൈബിള്‍ പ്രധാന്യം കല്പിക്കുമ്പോൾ, നിങ്ങള്‍ ബൈബിളിലെ എഴുത്തുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വേദപുസ്തകം കല്‍പ്പിച്ചിരിക്കുന്നതിന് വിരുദ്ധമായി മറ്റൊരു ദിവസത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.'' ഏഴാം ദിവസത്തെ വിശുദ്ധമായി ആചരിക്കേണം എന്നുള്ളതു പത്തുകല്പനയില്‍ ഒരു കല്പനയാണ്, മറ്റ് ഒന്‍പത് കല്പനയും അനുസരിക്കണം എന്നു നിങ്ങള്‍ വിശ്വസിക്കുമ്പോള്‍ നാലാം കല്പനയുടെ കാര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? നിങ്ങളുടെ തത്വങ്ങള്‍ നിങ്ങള്‍ ഉള്‍ക്കൊള്ളുന്നെങ്കില്‍, ബൈബിള്‍ മാത്രമാണ് നിങ്ങള്‍ പിന്‍തുടരുന്നതെങ്കില്‍ നാലാം കല്പന മാറ്റിയതിന്‍റെ അധികാരം പുതിയ നിയമത്തില്‍നിന്നും നല്‍കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനാണ്.''11

11Library of Christian Doctrine: Why Don't You Keep Holy the Sabbath-Day? (London: Burns and Oates, Ltd.), pp. 3, 4.

ദൈവജനത്തെ തിരിച്ചറിയാനുള്ള വിശുദ്ധ അടയാളമായ ശബ്ബത്തിനെ തിരസ്കരിച്ചതിന് കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റുകാരും കുറ്റക്കാരായി സ്വര്‍ഗ്ഗീയ കോടതിയുടെ മുമ്പാകെ ദാരുണമായി നില്‍ക്കേണ്ടിവരും.

ദൈവത്തിന്‍റെ  വിശുദ്ധ ശബ്ബത്തിനെ അവഗണിക്കുന്ന മതനേതാക്കന്മാര്‍ ദൈവകോപത്തിന് ഇരയായിത്തീരും.
ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിനെ അവഗണിക്കുന്ന മതനേതാക്കന്മാര്‍ ദൈവകോപത്തിന് ഇരയായിത്തീരും.

6. ദൈവത്തിന്‍റെ കല്പന അഥവാ അടയാളം നിരാകരിക്കുന്നതിനെക്കുറിച്ച് ഭീതിജനകമായ എന്തു മുന്നറിയിപ്പ് ആണ് ദൈവം നല്‍കുന്നത്?

ഉത്തരം:   

A. ചില കല്പനകള്‍ നമുക്ക് ബാധകമല്ലായെന്ന് പറഞ്ഞു ജനങ്ങളെ വീഴിക്കുന്ന മതനേതാക്കന്മാര്‍ക്ക് എതിരായി ദൈവം മുന്നറിയിപ്പ് നല്‍കുന്നു(മാലാഖി 2:7-9). ഉദാഹരണത്തിന്, “നിങ്ങള്‍ ഏതു ദിവസം ആചരിച്ചാലും അതു പ്രശ്നമല്ല എന്നു ചില ശുശ്രുഷകന്മാര്‍ പഠിപ്പിക്കാറുണ്ട്.''

B. ദൈവത്തിന്‍റെ സത്യവചനം പ്രസംഗിക്കാതെ നിര്‍മ്മിത കഥകള്‍ പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ജനത്തിന് ദൈവം തന്‍റെ മുന്നറിയിപ്പ് നല്‍കുന്നു. (യെശ 30:9,10).

C. ദൈവീക പ്രമാണത്തിലെ സത്യങ്ങള്‍ കേള്‍ക്കാതെ ഹ്യദയങ്ങളെ കഠിനപ്പെടുത്തുന്നവര്‍ക്ക് ദൈവം തന്‍റെ മുന്നറിയിപ്പ് അയയ്ക്കുന്നു (സെഖര്യാവു 7:12).

D. ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നത് അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നവര്‍ക്കു ദൈവം തന്‍റെ മുന്നറിയിപ്പ് നല്‍കുന്നു (ഹോശെയാ 8:12).

E. വര്‍ദ്ധിച്ച കുറ്റവാസന, ദുരന്തങ്ങള്‍, പ്രശ്നങ്ങള്‍ അത്യാഹിതങ്ങള്‍ എന്നിവ ഭൂമിയില്‍ പെരുകുന്നതിന്‍റെ കാരണം ജനം ദൈവകല്പന അനുസരിക്കാതെ ഉപേക്ഷിച്ച് അതിനെ ഭേദഗതിവരുത്തിയത് കൊണ്ടാണെന്ന് ദൈവം അറിയിക്കുന്നു (യെശ. 24:4-6).

F. അന്ത്യകാലപ്രവചനങ്ങള്‍ പ്രസംഗിക്കുന്നത് നിരാകരിക്കുന്ന മതനേതാക്കന്മാര്‍ക്ക് ദൈവം തന്‍റെ മുന്നറിയിപ്പ് നല്‍കുന്നു (യെശ. 29:10,11).

G. ദൈവത്തിന്‍റെ വിശുദ്ധ ശബ്ബത്തിന് പകരം ഞായറാഴ്ച ആചരിക്കുന്നത്കൊണ്ട് ഒരു പ്രശ്നവും ഇല്ല എന്നു പഠിപ്പിക്കുന്ന നേതാക്കന്മാര്‍ ദൈവകോപം നേരിടേണ്ടിവരും എന്നു ദൈവം മുന്നറിയിക്കുന്നു.
(യെഹെ: 22:26,31).

നെറ്റി മനസ്സിന്‍റെ പ്രതിരൂപമാണ്. ഞായറാഴ്ച ആചരിക്കുന്നതിലൂടെ അവർ മൃഗത്തിന്‍റെ മുദ്രയേൽക്കുന്നു.
നെറ്റി മനസ്സിന്‍റെ പ്രതിരൂപമാണ്. ഞായറാഴ്ച ആചരിക്കുന്നതിലൂടെ അവർ മൃഗത്തിന്‍റെ മുദ്രയേൽക്കുന്നു.

7. മൃഗത്തിന്‍റെ മുദ്ര കൈമേലും നെറ്റിമേലും ജനം ഏല്ക്കേണ്ടി വരും എന്നു വെളി. 13:16-ല്‍ പറയുന്നു. ഇതിന്‍റെ അര്‍ത്ഥം എന്താണ്?

ഉത്തരം:   നെറ്റി മനസ്സിന്‍റെ പ്രതിരൂപമാണ് (എബ്രാ. 10:16). ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നതിന് തീരുമാനം എടുക്കുന്നതിലുടെയാണ് ഒരു വ്യക്തിയുടെ നെറ്റിമേല്‍ മുദ്രയിടുന്നത്. ജോലിചെയ്യുന്നതിന്‍റെ അടയാളമാണ് കൈയ്യ് (സഭാ. 9:10). വിശുദ്ധ ശബ്ബത്തില്‍ ജോലിചെയ്യുകയും പ്രായോഗിക കാരണങ്ങളാല്‍ നിയമത്തിന്‍റെ പിറകേ പോകുകയും ചെയ്യുന്നതിലൂടെയാണ് മൃഗത്തിന്‍റെ മുദ്ര കൈമേല്‍ ലഭിക്കുന്നത് (തൊഴില്‍, കുടുംബം മുതലായവ). ദൈവത്തിന്‍റെ മുദ്ര ആയാലും മൃഗത്തിന്‍റെ മുദ്ര ആയാലും അതു ജനങ്ങള്‍ക്ക് കാണാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ മുദ്രയായ ശബ്ബത്തോ അഥവാ മൃഗത്തിന്‍റെ മുദ്രയായ ഞായറാഴ്ചയോ ഏതിനെ നിങ്ങള്‍ അംഗീകരിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചാണ് നിങ്ങള്‍ക്ക് മുദ്ര ലഭിക്കുന്നത്. കാണാന്‍ കഴിയത്തില്ലെങ്കിലും ഓരോരുത്തരും ഏതു മുദ്രയാണ് ഏറ്റിരിക്കുന്നത് എന്ന് ദൈവത്തിന് അറിയാം (2 തിമ. 2:19).

തന്‍റെ ജനം വിശുദ്ധ ദിവസത്തെ ചവിട്ടിക്കളയാതിരിപ്പാൻ ദൈവം ആവശ്യപ്പെടുന്നു.
തന്‍റെ ജനം വിശുദ്ധ ദിവസത്തെ ചവിട്ടിക്കളയാതിരിപ്പാൻ ദൈവം ആവശ്യപ്പെടുന്നു.

8. യെശ 58:1,13,14 പ്രകാരം നിര്‍ണ്ണായകമായ എന്ത് ദൂതാണ് ഈ അന്ത്യകാലത്ത് ദൈവം തന്‍റെ ജനത്തിന് നല്‍കുന്നത്?

“ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്. കാഹളം പോലെ നിന്‍റെ ശബ്ദം ഉയര്‍ത്തി, എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക.” “നീ എന്‍റെ വിശുദ്ധ ദിവസത്തില്‍ നിന്‍റെ കാര്യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്‍റെ കാല്‍ അടക്കിവെച്ചു ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും ........ ചെയ്യുമെങ്കില്‍ നീ യെഹോവയില്‍ പ്രമോദിക്കും (യെശ 58:1,13,14).

ഉത്തരം:   “എന്‍റെ ജനം'' വിശുദ്ധദിവസത്തെ ചവിട്ടിക്കളയുന്നതിലൂടെ മനഃപുര്‍വ്വമല്ലാതെ പാപം ചെയ്യുന്നു, അവര്‍ എന്‍റെ ശബ്ബത്തിനെ ലംഘിക്കുന്നതു മതിയാക്കിയെങ്കില്‍ മാത്രമേ അവരെ അനുഗ്രഹിക്കാന്‍ കഴിയുകയുള്ളു എന്നു ദൈവം പറയുന്നു. അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നതിന് ഇത് ഉറക്കെ പറയേണ്ടതാണ്!

ശ്രദ്ധിക്കുക, വെളി. 14:9-12 -ലൂടെ മൂന്നാം ദൂതന്‍ മൃഗത്തിന്‍റെ മുദ്ര ഉറക്കെ വിളിച്ചു പറയുന്നു (വാക്യം. 9). ഈ ദൂത് വളരെ പ്രധാനപ്പെട്ടതാകകൊണ്ടു നാം അതിനെ നിസ്സാരമായി തള്ളിക്കളയരുത്; ഇത് ജീവന്റേയും മരണത്തിന്റേയും പ്രശ്നമാണ്. യേശു വിളിക്കുമ്പോള്‍ അവനെ ജനം അഥവാ ആടുകള്‍ അനുഗമിക്കുന്നു എന്ന് കര്‍ത്താവ് പറയുന്നു (യോഹ. 10:16,27).

ഞായറാഴ്ച ആചാരം നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിന് വഴിപ്പെടുന്നവര്‍ക്ക് മൃഗത്തിന്‍റെ മുദ്ര ഏല്ക്കുന്നതാണ്.
ഞായറാഴ്ച ആചാരം നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിന് വഴിപ്പെടുന്നവര്‍ക്ക് മൃഗത്തിന്‍റെ മുദ്ര ഏല്ക്കുന്നതാണ്.

9. ഞായറാഴ്ച വിശുദ്ധ ദിവസമായി ആചരിക്കുന്നവര്‍ക്ക് ഇപ്പോള്‍ മൃഗത്തിന്‍റെ മുദ്ര ഉണ്ടോ?

ഉത്തരം:   ഇല്ല! ഞായറാഴ്ച ആചാരം നിയമപ്രാബല്യത്താല്‍ നിര്‍ബന്ധമാക്കുന്നതുവരെ ആര്‍ക്കും മൃഗത്തിന്‍റെ മുദ്ര ലഭിക്കുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് മൃഗത്തിന്‍റെ ദുരുപദേശങ്ങള്‍ അനുസരിക്കുന്നതിനും ഞായറാഴ്ച ആചരിക്കുന്നതിനും (മൃഗത്തിന്‍റെ വ്യാജ ആരാധന ദിവസം) തീരുമാനിക്കുന്നതിലൂടെ മൃഗത്തിന്‍റെ മുദ്ര ഏല്ക്കുന്നതാണ്.

യേശുവിനെ അനുഗമിച്ചു അവന്‍റെ സത്യം അനുസരിക്കുന്നവര്‍ ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുന്നതും ദൈവത്തിന്‍റെ മുദ്ര ഏല്ക്കുന്നതും ആണ്. മൃഗത്തിന്‍റെ മുദ്ര നിരസിക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ ഇപ്പോള്‍ തന്നെ യേശുവിന്‍റെ ശബ്ബത്ത്കൊടിക്കീഴില്‍ അണിനിരക്കേണ്ടതാണ്. തന്നെ അനുസരിക്കുന്നവര്‍ക്ക് അവന്‍റെ ശക്തി ലഭ്യമാണ് (അപ്പൊ.5:32). അവനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴികയില്ല (യോഹ.15:5). അവനാല്‍ എല്ലാം സാദ്ധ്യമാണ് (മര്‍ക്കൊ.10:27).

ദൈവത്തിന്‍റെ മുദ്ര അഥവാ അടയാളം നെറ്റിയില്‍ ഏല്ക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴികയുള്ളൂ.
ദൈവത്തിന്‍റെ മുദ്ര അഥവാ അടയാളം നെറ്റിയില്‍ ഏല്ക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ കഴികയുള്ളൂ.

10. വെളിപ്പാട് പുസ്തകത്തിന്‍റെ വെളിച്ചത്തില്‍ ദൈവത്തിന്‍റെ നിത്യരാജ്യത്തില്‍ ആരെയാണ് യോഹന്നാന്‍ പ്രത്യേകമായി കണ്ടത്?

ഉത്തരം:   ഉത്തരം വളരെ വ്യക്തമായി മൂന്ന് ഭാഗങ്ങളായി നല്‍കിയിരിക്കുന്നു:

A. ദൈവത്തിന്‍റെ മുദ്ര അഥവാ അടയാളം (ശബ്ബത്ത്) നെറ്റിമേല്‍ ലഭിക്കുന്നവര്‍ (വെളി.7:3)..

B. മൃഗത്തേയും അതിന്‍റെ പ്രതിമയേയും നമസ്കരിക്കാതെ അവന്‍റെ മുദ്രയേയും പേരിനേയും നെറ്റിയില്‍ ഏല്ക്കാതെ നിരസിക്കുന്നവര്‍ (വെളി.15:2).

C. യേശു എവിടേക്കു നയിച്ചാലും അവനെ ഇപ്പോഴും, നിത്യതയിലും അനുഗമിക്കുകയും അവനെ എല്ലാകാര്യത്തിലും പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യന്നവര്‍ (വെളി.14:4) മറ്റൊരു മാര്‍ഗ്ഗവും ഇല്ല.

ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുന്നതും യേശുവിനെ അനുഗമിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുന്നതും യേശുവിനെ അനുഗമിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

11. ഇന്നത്തെ കാലത്തെ ജനത്തോട് യേശുവിന്‍റെ ആഹ്വാനമെന്താണ്?

"എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും." യോഹന്നാൻ 8:12.

ഉത്തരം:   അവിശ്വസനീയമായ എന്തൊരു നല്ല വാഗ്ദത്തം! നാം അവനെ അനുഗമിക്കുകയാണെങ്കില്‍ നാം അന്ധകാരത്തില്‍ വീഴാതെ പകരം, മഹത്വകരമായ സത്യം നമുക്ക് ലഭിക്കും. നമ്മെ ആനന്ദഭരിതരാക്കുന്നതിന് ഇതിനേക്കാള്‍ മറ്റൊന്നും ഇല്ല. ഇതു കൂടാതെ ദൈവത്തെ പിന്‍പറ്റി അവന്‍റെ ശബ്ബത്ത് അനുസരിച്ചു നമ്മുടെ നെറ്റിമേല്‍ ദൈവത്തിന്‍റെ മുദ്ര ഇടുന്നതിലൂടെ അനുസരണം കെട്ടവരുടെമേല്‍ വരുന്ന ഭയാനകമായ ബാധകളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ് (സങ്കീ.91:10; വെളി.16). യേശുവിന്‍റെ വീണ്ടുംവരവില്‍ മരണം കൂടാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനും ഇതു നമ്മെ ഒരുക്കുന്നതാണ്. എത്ര ഭാഗ്യകരമായ സംരക്ഷണവും ഉറപ്പും ആണ് ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്!

അടിയന്തിരമായ ഒരു ജാഗ്രത
വെളി. 14:6-14 വരെ പറയുന്ന മൂന്ന് ദൂതന്മാരുടെ ദൂതുകളിലെ അവസാനത്തെ വിഷയങ്ങള്‍ പഠിക്കുന്നതിലൂടെ അമ്പരപ്പിക്കുന്ന ചില വിവരങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ് (1) ഭൂമിയിലെ അന്ത്യപോരാട്ടത്തില്‍ ഐക്യനാടുകളുടെ പങ്ക് (2) ഇതില്‍ എപ്രകാരമാണ് സഭകളും മതങ്ങളും പങ്ക്ചേരുന്നത്? (3) ഈലോകത്തിന്‍റെ ഏത് അവസ്ഥകളാണ് അന്ത്യയുദ്ധത്തെ ത്വരിതപ്പെടുത്തുന്നത്? (4) ലക്ഷക്കണക്കിന് ആളുകളെ വഞ്ചിക്കാനുള്ള സാത്താന്‍റെ വിസ്മയകരമായ പദ്ധതികള്‍.

ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയെന്നുള്ള കത്തോലിക്ക സഭയുടെ അവകാശവാദത്തെക്കുറിച്ച് പ്രൊട്ടസ്റ്റന്റുകാര്‍ എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ ഒരുപക്ഷേ നിങ്ങള്‍ ആകാംക്ഷാഭരിതരായിരിക്കും. അടുത്തപേജില്‍ പ്രത്യക്ഷപ്പെടുന്ന ഉദ്ധരണികള്‍ ഞെട്ടിപ്പിക്കുന്ന ഉത്തരങ്ങള്‍ നല്‍കുന്നതാണ്.

ഉത്തരം:   അവിശ്വസനീയമായ എന്തൊരു നല്ല വാഗ്ദത്തം! നാം അവനെ അനുഗമിക്കുകയാണെങ്കില്‍ നാം അന്ധകാരത്തില്‍ വീഴാതെ പകരം, മഹത്വകരമായ സത്യം നമുക്ക് ലഭിക്കും. നമ്മെ ആനന്ദഭരിതരാക്കുന്നതിന് ഇതിനേക്കാള്‍ മറ്റൊന്നും ഇല്ല. ഇതു കൂടാതെ ദൈവത്തെ പിന്‍പറ്റി അവന്‍റെ ശബ്ബത്ത് അനുസരിച്ചു നമ്മുടെ നെറ്റിമേല്‍ ദൈവത്തിന്‍റെ മുദ്ര ഇടുന്നതിലൂടെ അനുസരണം കെട്ടവരുടെമേല്‍ വരുന്ന ഭയാനകമായ ബാധകളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ് (സങ്കീ.91:10; വെളി.16). യേശുവിന്‍റെ വീണ്ടുംവരവില്‍ മരണം കൂടാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനും ഇതു നമ്മെ ഒരുക്കുന്നതാണ്. എത്ര ഭാഗ്യകരമായ സംരക്ഷണവും ഉറപ്പും ആണ് ദൈവം നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്!

അടിയന്തിരമായ ഒരു ജാഗ്രത
വെളി. 14:6-14 വരെ പറയുന്ന മൂന്ന് ദൂതന്മാരുടെ ദൂതുകളിലെ അവസാനത്തെ വിഷയങ്ങള്‍ പഠിക്കുന്നതിലൂടെ അമ്പരപ്പിക്കുന്ന ചില വിവരങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നതാണ് (1) ഭൂമിയിലെ അന്ത്യപോരാട്ടത്തില്‍ ഐക്യനാടുകളുടെ പങ്ക് (2) ഇതില്‍ എപ്രകാരമാണ് സഭകളും മതങ്ങളും പങ്ക്ചേരുന്നത്? (3) ഈലോകത്തിന്‍റെ ഏത് അവസ്ഥകളാണ് അന്ത്യയുദ്ധത്തെ ത്വരിതപ്പെടുത്തുന്നത്? (4) ലക്ഷക്കണക്കിന് ആളുകളെ വഞ്ചിക്കാനുള്ള സാത്താന്‍റെ വിസ്മയകരമായ പദ്ധതികള്‍.

ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയെന്നുള്ള കത്തോലിക്ക സഭയുടെ അവകാശവാദത്തെക്കുറിച്ച് പ്രൊട്ടസ്റ്റന്റുകാര്‍ എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ ഒരുപക്ഷേ നിങ്ങള്‍ ആകാംക്ഷാഭരിതരായിരിക്കും. അടുത്തപേജില്‍ പ്രത്യക്ഷപ്പെടുന്ന ഉദ്ധരണികള്‍ ഞെട്ടിപ്പിക്കുന്ന ഉത്തരങ്ങള്‍ നല്‍കുന്നതാണ്.


12. നിങ്ങള്‍ യേശുവിന്‍റെ രക്ഷയെ അംഗീകരിച്ചു അവന്‍ എവിടേക്ക് നിങ്ങളെ വഴിനടത്തിയാലും അവനെ അനുഗമിക്കും എന്നുള്ളതിന്‍റെ അടയാളമായി ഏഴാംദിന ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കാന്‍ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നു. അവന്‍റെ ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കുന്നതിന് തീരുമാനം എടുക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ ഒരുക്കമാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ശബ്ബത്തിനെക്കുറിച്ചു സഭകളുടേയും അധികാരികളുടേയും അഭിപ്രായങ്ങൾ?


ബാപ്റ്റിസ്റ്റ്: “ശബ്ബത്തിനെ വിശുദ്ധമായി ആചരിക്കേണം എന്നു ഒരു കല്പന ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, എന്നാല്‍ ഈ ശബ്ബത്ത് ഞായറാഴ്ച അല്ല. ആഴ്ചവട്ടത്തിലെ ഏഴാം ദിവസത്തില്‍ നിന്നും ഒന്നാം ദിവസത്തിലേക്കു ശബ്ബത്തിനെ മാറ്റി എന്നു ഒരു പക്ഷേ കാഹളം ഉയര്‍ത്തി പറയുന്നുണ്ടായിരിക്കാം....... ഈ മാറ്റത്തെക്കുറിച്ചുള്ള തെളിവു എവിടെ കണ്ടെത്താന്‍ കഴിയും? തീര്‍ച്ചയായും ഈമാറ്റത്തെക്കുറിച്ചു പുതിയനിയമം പറയുന്നില്ല. ആഴ്ചവട്ടത്തിലെ ഏഴാം ദിവസത്തില്‍ നിന്നും ഒന്നാം ദിവസത്തിലേക്കു ശബ്ബത്തിന്‍റെ സ്ഥാപനം മാറ്റി എന്നുള്ളതിന് യാതൊരു തെളിവും വേദപുസ്തകത്തില്‍ ഇല്ല''. --Dr. Edward T. Hiscox, author of The Baptist Manual, in a paper read before a New York ministers' conference held Nov. 13, 1893.

കത്തോലിക്കാസഭ: “നിങ്ങള്‍ ബൈബിള്‍ ഉല്പ്പത്തി മുതല്‍ വെളിപ്പാടുവരെ വായിച്ചാലും ഞായറാഴ്ചയുടെ പരിശുദ്ധിയെ സാക്ഷ്യപ്പെടുത്തുന്ന ഒറ്റവാചകവും ബൈബിളില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴികയില്ല. നാം ശുദ്ധീകരിക്കാത്ത മതപരമായ ശനിയാഴ്ച ആചാരത്തെയാണ് തിരുവചനം ഏര്‍പ്പെടുത്തിരിക്കുന്നത്" --James Cardinal Gibbons, The Faith of Our Fathers, 16th edition, 1880, p. 111.

ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്: “അന്തിമമായി ഈ വിഷയത്തെക്കുറിച്ച് നമുക്ക് യേശുവിന്‍റെ സാക്ഷ്യം ഉണ്ട്” “മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രെ ഉണ്ടായത്.” മര്‍ക്കൊ 2.27. ശബ്ബത്ത് യിസ്രായേലിനു വേണ്ടിമാത്രം നല്‍കിയിരിക്കുന്നതല്ല എന്നു ഈ തിരുവചന ഭാഗത്തില്‍ നിന്നും വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്, പാലേയും ഹെന്‍ങ്സ്റ്റന്‍ബര്‍ഗും നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നതു പോലെ ശബ്ബത്ത് മനുഷ്യനു വേണ്ടി അഥവാ മനുഷ്യകുലത്തിനു വേണ്ടിയാണ് നല്‍കിയിരിക്കുന്നത് അതുകൊണ്ട് അവസാനമായി പറയാനുള്ളത് ആദിയില്‍ തന്നെ ദൈവം ശബ്ബത്തിനെ ശുദ്ധീകരിച്ചു, എല്ലാ മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സന്തോഷത്തിനുവേണ്ടി പുരാതന സ്ഥാപനങ്ങളില്‍ ഒന്നായി ദൈവം ഏദെനില്‍ നിയോഗിച്ചു ആദമിനു നല്‍കി.'' --Robert Milligan, Scheme of Redemption, (St. Louis, The Bethany Press, 1962), p. 165.

കോഗ്രിഗേഷന്‍ സഭ:
“ക്രിസ്തീയ ശബ്ബത്ത് (ഞായറാഴ്ച) വേദപുസ്തകത്തില്‍ ഇല്ല. ആദ്യകാലസഭ ശബ്ബത്തിനെ ഇപ്രകാരം നാമകരണം ചെയ്തിട്ടില്ല.'' --Dwight's Theology, Vol. 4, p. 401.

എപ്പിസ്ക്കോപ്പല്‍ സഭ:
ഞായറാഴ്ച (റോമന്‍ കലണ്ടറില്‍ സൂര്യനു വേണ്ടി വേര്‍തിരിച്ചിരിക്കുന്ന സൂര്യദിവസം) ആഴ്ചവട്ടത്തിലെ ഒന്നാം ദിവസം ആദിമ ക്രിസ്ത്യാനികള്‍ ആരാധന ദിവസമായി സ്വീകരിച്ചിരുന്നു.... ഇതിന്‍റെ ആചരണത്തെക്കുറിച്ചു പുതിയനിയമത്തില്‍ ഏതെങ്കിലും നിയമവ്യ വസ്ഥകള്‍ നല്‍കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.'' --"Sunday," A Religious Encyclopedia, Vol. 3, (New York, Funk and Wagnalls, 1883) p. 2259.

ലൂതറന്‍ സഭ:
“കത്തൃദിവസ(ഞായറാഴ്ച)ത്തിന്‍റെ അനുഷ്ഠാനത്തെക്കുറിച്ച് ദൈവത്തിന്‍റെ കല്പനയില്‍ ഒരിടത്തും കാണുന്നില്ല, എന്നാല്‍ സഭയുടെ അധികാരത്തില്‍ മാത്രമേ കാണുന്നുള്ളു." --Augsburg Confession of Faith, quoted in Catholic Sabbath Manual, Part 2, Chapter 1, Section 10.

മെതോഡിസ്റ്റ് സഭ:
“ഞായറാഴ്ച ആചാരത്തിന്‍റെ വിഷയം എടുക്കുക: ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം ആരാധന ദിവസമായി സഭ എപ്രകാരം സ്വീകരിക്കും എന്നുള്ളതിന്‍റെ ചില സൂചനകള്‍ മാത്രമേ പുതിയനിയമത്തില്‍ കാണുന്നുള്ളൂ. ഈ ദിവസത്തിലേക്ക് യഹൂദ ശബ്ബത്ത് മാറ്റിയതായിട്ടോ ഞായറാഴ്ച ആചരിക്കുന്നതിനോ വേദപുസ്തകത്തില്‍ ഒരിടത്തും പറയുന്നില്ല." --Harris Franklin Rall, Christian Advocate, July 2, 1942.

മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റൂട്ട്:
“ശബ്ബത്ത് ഏദെനില്‍ സ്ഥാപിക്കപ്പെട്ടു, ഇപ്പോഴും നിലനില്ക്കുന്നു. “ഓര്‍ക്കുക” എന്നാണ് നാലാം കല്‍പ്പനയില്‍ പറയുന്നത്, ദൈവം സീനായ് പര്‍വ്വതത്തില്‍ വെച്ചു പത്തുകല്പന എഴുതി കൊടുക്കുന്നതിന്മുമ്പ് ശബ്ബത്ത് നിലവില്‍ ഉണ്ടായിരുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം. പത്തുകല്പനയില്‍ ഒന്‍പത് കല്പന നില നില്‍ക്കുന്നു എന്ന് മനുഷ്യന്‍ അവകാശപ്പെടുമ്പോള്‍ ഒരു കല്‍പനമാത്രമായി എങ്ങനെ നീങ്ങിപ്പോകാന്‍ കഴിയും?" --D. L. Moody, Weighed and Wanting, p. 47.

പ്രിസ്ബിറ്റേറിയന്‍ സഭ:
“എല്ലാ സാന്മാര്‍ഗ്ഗീയ നിയമങ്ങളും പിന്‍വലിക്കാത്ത കാലത്തോളം ശബ്ബത്ത് നിലനില്ക്കുന്നതാണ്. ശബ്ബത്തിന്‍റെ സുസ്ഥിരതയെക്കുറിച്ചു യേശു തന്‍റെ ഉപദേശത്തില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്." --T. C. Blake, D.D., Theology Condensed, pp. 474, 475.

പെന്തക്കോസ്തു സഭ:
“നാം എന്തുകൊണ്ടാണ് ഞായറാഴ്ച ആചരിക്കുന്നത്? ശനിയാഴ്ച കർത്തൃദിവസമാണന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ലേ? ........... ഇതിനെക്കുറിച്ചു വ്യക്തമായ ഉത്തരം ലഭിക്കുന്നതിന് പുതിയ നിയമമല്ല, മറ്റു ഗ്രന്ഥങ്ങള്‍ നാം പരിശോധിക്കണം." --David A. Womack, "Is Sunday the Lord's Day?" The Pentecostal Evangel, Aug. 9, 1959, No. 2361, p. 3.

വിശ്വ വിജ്ഞാന കോശം:
“ആഴ്ചവട്ടത്തിലെ ഒന്നാം ദിവസത്തിന് ജാതികള്‍ നല്‍കിയ പേരാണ് ഞായറാഴ്ച, കാരണം ഈ ദിവസത്തില്‍ ആയിരുന്നു അവര്‍ സൂര്യനെ നമസ്ക്കരിച്ചിരുന്നത്....... ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിക്കുകയും പവിത്രീകരിക്കുകയും ചെയ്തു....... ഈ ദിവസത്തെ വിശുദ്ധമായി ആചരിക്കാന്‍ ദൈവം തന്‍റെ സ്യഷ്ടികളോടു ആവശ്യപ്പെട്ടിരിക്കുന്നു. ഈ കല്പന പ്രപഞ്ചംമുഴുവനും എന്നേക്കും അനുഷ്ഠിക്കേണ്ടതാണ്.”

--Eadie's Biblical Cyclopedia, 1872 ed., p. 561.

പാഠസംഗ്രഹ ചോദ്യങ്ങൾ1. അനവധി ആളുകള്‍ നേരത്തെ തന്നെ മൃഗത്തിന്‍റെ മുദ്ര ഏറ്റിട്ടുണ്ട് (1)

_____   അതെ.
_____   ഇല്ല.

2. മൃഗത്തിന്‍റെ മുദ്ര (1)

_____   നിങ്ങളുടെ സാമൂഹിക സുരക്ഷയുടെ സംഖ്യയാണ്.
_____   ഞായറാഴ്ച ആചാരം വിശുദ്ധ ദിവസമായി പ്രഖ്യാപിക്കുന്നത്.
_____   പലചരക്ക് കടയിലെ കോഡ് നമ്പര്‍.

3. മൃഗത്തിന്‍റെ മുദ്രയുള്ള സ്ഥാപനം (1)

_____   ഐക്യനാടുകള്‍.
_____   പാപ്പാത്വം.
_____   യൂറോപ്യന്‍ രാജ്യങ്ങളുടെ സംഘടന.
_____   ത്രികോണ കമ്മീഷൻ.

4. മൃഗത്തിന്‍റെ മുദ്ര അക്ഷരീയമാണ്, എല്ലാവരിലും കാണാന്‍ കഴിയും. (1)

_____   അതെ.
_____   ഇല്ല.

5. ദൈവത്തിന്‍റെ ശക്തിയുടെയും അധികാരത്തിന്റേയും പ്രതീകമായി ദൈവത്തിനും ഒരു മുദ്ര അഥവാ അടയാളം ഉണ്ട് (1)

_____   അതെ.
_____   ഇല്ല.

6. ദൈവീക അധികാരത്തിന്‍റെ മുദ്ര. (1)

_____   ക്രിസ്ത്യാനികൾക്കുള്ള രഹസ്യമുദ്ര.
_____   അന്യഭാഷയിൽ സംസാരിക്കുന്നത്.
_____   വിശുദ്ധീകരണത്തിന്‍റെ അടയാളമായി നൽകിയിരിക്കുന്ന ശബ്ബത്ത്.
_____   സ്നാനം.

7. ദൈവത്തിന്‍റെ നിയമം മാറ്റുന്നതിന് മ്യഗം എപ്രകാരമാണ് ശ്രമിച്ചത് (2)

_____   നാലാം കല്പന ആയ വിശുദ്ധ ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയത്.
_____   വ്യഭിചാരം ചെയ്യുന്നത് പാപമല്ല എന്നു പഠിപ്പിക്കുന്നതിലൂടെ.
_____   വിഗ്രഹത്തെ നമസ്കരിക്കരുത് എന്നുള്ള രണ്ടാം കല്പന മാറ്റിയതിലൂടെ.

8. ബൈബിള്‍ പ്രവചനത്തില്‍ 42 മാസക്കാലം എപ്രകാരമാണ്? (1)

_____   420 അക്ഷരീയ വര്‍ഷങ്ങള്‍.
_____   മൂന്നര അക്ഷരീയ വര്‍ഷങ്ങള്‍.
_____   1260 അക്ഷരീയ ദിവസങ്ങള്‍.
_____   1260 അക്ഷരീയ വര്‍ഷങ്ങള്‍.

9. മൃഗത്തിന്‍റെ മുദ്ര എവിടെയാണ് ഇടുന്നത്? (2)

_____   കൈമേല്‍.
_____   വായില്‍.
_____   കവിളില്‍.
_____   നെറ്റിയില്‍.

10. ദൈവത്തിന്‍റെ മുദ്ര എവിടെയാണ് ഇടുന്നത്? (1)

_____   കൈമേല്‍.
_____   നെറ്റിമേല്‍.
_____   ഒരു വ്യക്തിയുടെ നാവിന്മേൽ.

11. മൃഗത്തിന്‍റെ മുദ്രയെക്കുറിച്ചു നമുക്കു മുന്നറിയിപ്പ് നല്‍കുന്നത് ത്രിവിധ ദൂതുകളില്‍ ഏതു ദൂതാണ്? (1)

_____   ഒന്നാം ദൂതന്‍റെ ദൂത്.
_____   രണ്ടാം ദൂതന്‍റെ ദൂത്.
_____   മൂന്നാം ദൂതന്‍റെ ദൂത്.

12. മൃഗം ദൈവത്തിന്‍റെ സമയത്തെ മാറ്റാൻ ശ്രമിച്ചത് (2)

_____   പുതുവർഷം ഒരു ഒഴിവു ദിവസമായി ആഘോഷിക്കുന്നതിലൂടെ.
_____   ശബ്ബത്തിനെ ഏഴാം ദിവസത്തിൽ നിന്നും ഒന്നാം ദിവസത്തിലേക്കു മാറ്റിയതിലൂടെ.
_____   ശബ്ബത്തിന്‍റെ സമയം അർദ്ധരാത്രി മുതൽ അർദ്ധരാത്രിവരെയാക്കിയതിലൂടെ.

13. മൃഗത്തിന്‍റെ മുദ്രയെക്കുറിച്ച് യേശു നമുക്ക് മുന്നറിയിപ്പിന്‍ ദൂത് നല്‍കിയിട്ടുണ്ട് (1)

_____   അതെ.
_____   ഇല്ല.

14. തിരുവചനത്തില്‍ അടയാളം, മുദ്ര എന്നിങ്ങനെ ഒരു പോലെ ഉപയോഗിച്ചിരിക്കുന്നു. (1)

_____   അതെ.
_____   ഇല്ല.

15. ഞായറാഴ്ച വിശുദ്ധ ദിവസമായി ആചരിക്കുന്നതിന് തിരുവചനം യാതൊരു അധികാരവും നല്‍കുന്നില്ല (1)

_____   ശരിയാണ്.
_____   തെറ്റാണ്.
Name:

Email:

Prayer Request:


Share a Prayer Request
Name:

Email:

Bible Question:


Ask a Bible Question